തൊടുപുഴ : മദ്യം നല്‍കിയില്ലെന്ന് ആരോപിച്ച് ബാര്‍ ജീവനക്കാരെ എസ്എഫ്‌ഐ നേതാക്കള്‍ മര്‍ദ്ദിച്ചതായി അരോപണം. തൊടുപുഴയിലെ ബാറില്‍ പുലര്‍ച്ചെ ഒരുമണിക്ക് എത്തിയ എസ്എഫ്‌ഐ നേതാക്കളാണ് ബഹളം വെയ്‌ക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്തത്. ജീവനക്കാരുടെ പക്കലുണ്ടായിരുന്ന പണവും ഇവര്‍ അപഹരിച്ചതായും പരാതിയുണ്ട്.
പുലര്‍ച്ചെ എത്തിയ സംഘം എസ്എഫ്‌ഐക്കാര്‍ ജീവനക്കാരോട് മദ്യം നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ സമയത്തു മദ്യം നല്‍കാനാവില്ലെന്നു റിസപ്ഷനിസ്റ്റായ ബോണ പറഞ്ഞു. ഇതോടെ നാലംഗ സംഘം അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു. രണ്ടു പേര്‍ പിടിച്ചു വച്ച ശേഷം മറ്റുള്ളവര്‍ മര്‍ദിക്കുകയായിരുന്നു. ഇതിനിടെ ഇയാളുടെ പോക്കറ്റിലുണ്ടായിരുന്ന 22,000 രൂപയും സംഘം അടിച്ചുമാറ്റി.
എസ്എഫ്‌ഐ ഇടുക്കി ജില്ലാ ഭാരവാഹികളായ നാലുപേരാണ് അതിക്രമം നടത്തിയത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞ് ഇവര്‍ക്കായി അന്വേഷണം നടത്തി വരികയാണ്.
















