ന്യൂദല്‍ഹി: ബഹിരാകാശത്തേക്ക് മനുഷ്യരെ അയക്കുന്ന അഭിമാന പദ്ധതിയായ ഗഗന്‍യാനിനു വേണ്ടി മൂന്ന് ബഹിരാകാശ യാത്രികരെ ഇന്ത്യ തെരെഞ്ഞടുത്തു. ഇന്ത്യന്‍ വ്യോമസേനയിലെ മൂന്ന് പൈലറ്റുമാരെയാണ് തെരെഞ്ഞെടുത്തത്. ഇന്ത്യന്‍ വ്യോമസേനയും ഐഎസ്ആര്‍ഒ യും ചേര്‍ന്നായിരുന്നു തെരെഞ്ഞെടുപ്പ് നടത്തിയത്.
കഠിനമായ ശാരീരിക,മാനസിക ക്ഷമതാ പരിശോധനകള്‍ , സ്‌കാനിംങ്ങ് എന്നിവയൊക്കെ കഴിഞ്ഞാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. റഷ്യയില്‍ നിന്നുള്ള പരിശീലനത്തിനു ശേഷം ഇവര്‍ ബംഗലൂരിലെ ഹ്യൂമന്‍ സ്‌പേസ് പരിശീലനകേന്ദ്രത്തില്‍ പരിശീലനം തേടും.
ഇന്ത്യ സ്വതന്ത്രയായതിന്റെ 75ാം വാര്‍ഷികമായ 2022ലാണ് ഇലര്‍ ബഹിരാകാശത്തേക്ക് പുറപ്പെടുന്നത്. റഷ്യയുമായി പരിശീലനം നേടിക്കഴിഞ്ഞു സ്വന്തമായി ബഹിരാകാശയാത്ര നടത്തികഴിയുന്നതോടെ പൂര്‍ണ്ണമായും ബഹിരാകാശ യാത്രികരെ പരിശീലിപ്പിക്കാനുള്ള കഴിവ് ഇന്ത്യ നേടിക്കഴിഞ്ഞിരിക്കുമെന്നാണ് വിദ്ധാഭിപ്രായം.
















