ഇസ്ലാമാബാദ്: ഇന്ത്യയുടെ രണ്ടാം ചന്ദ്രയാന്‍ ദൗത്യത്തെ പരിഹസിച്ച പാക് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരിക്ക് പാക്കിസ്ഥാന്‍ പൗരന്മാരുടെ ചുട്ട മറുപടി. ആരും ഇതുവരെ പോകാത്ത സ്ഥലത്ത് പോകാന്‍ ഇന്ത്യ നടത്തിയ ശ്രമത്തെ തന്നെ ആദ്യവിജയമായി കാണാവുന്നതാണ് അല്ലാതെ പരാജയമല്ല. വിജയത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പാണ് ഇതെന്നുമാണ് പാക് പൗരന്മാര്‍ ഫവാദ് ചൗധരിക്ക് മറുപടി നല്‍കിയിരിക്കുന്നത്. ഖലീജ് െൈടസാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
എല്ലാവരും ഉറങ്ങിക്കോളൂ. ചന്ദ്രനില്‍ എത്തേണ്ടതിന് പകരം കളിപ്പാട്ടം മുംബൈയില്‍ എത്തിയിരിക്കുന്നു എന്നാണ് ഫവാദ് ചൗധരി ചന്ദ്രയാന്‍ 2 നെ പരിഹസിച്ച് ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇത് വിവാദമായതോടെ ചന്ദ്രയാന്റെ ചെലവ് പാക്കിസ്ഥാന്‍ സമ്പദ് വ്യവസ്ഥയുടെ തന്നെ മുകളിലാണ്. ഇന്ത്യയ്‌ക്ക് ഇനിയും 100 ചന്ദ്രയാന്‍ ദൗത്യവുമായി രംഗത്തുവരാനുള്ള കഴിവുണ്ട്. അത് പാക്കിസ്ഥാന്‍ ഒന്നുമനസ്സിലാക്കിയ ശേഷം പ്രതികരിക്കേണ്ടതാണെന്നും അദ്ദേഹത്തെ വിമര്‍ശിക്കുന്നുണ്ട്.
ഇത്രയും വിഷമകരമായ ചന്ദ്രയാന്‍- 2 ദൗത്യത്തില്‍ 95 ശതമാനവും വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ ലോകരാഷ്‌ട്രങ്ങള്‍ ഇന്ത്യയേയും ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരേയും അഭിനന്ദിച്ചുകൊണ്ട് രംഗതെത്തിയിരുന്നു. അതിനിടയിലെ പാക് മന്ത്രിയുടെ ട്വീറ്റ് ഏറെ വിവാദമായിരുന്നു.
ഇന്ത്യ പരാജയപ്പെട്ടിട്ടില്ല, ലാന്‍ഡറുമായുളള ബന്ധം വിട്ടുപോയി എന്നുമാത്രം. ബഹിരാകാശരംഗത്തെ പ്രമുഖ സ്ഥാപനമായ അമേരിക്കയിലെ നാസയ്‌ക്ക് പോലും പരാജയം സംഭവിച്ചിട്ടുണ്ട്. പരാജയങ്ങള്‍ വിജയത്തിന്റെ ചവിട്ടുപടികളാണ്, വിജയത്തിന് വേണ്ടിയുളള തയ്യാറെടുപ്പ് മാത്രമായി ഈ പരാജയത്തെ കണ്ടാല്‍ മതി. ഒരു പരാജയത്തിന്റെ പേരില്‍ ഐഎസ്ആര്‍ഒയെ അളക്കാന്‍ നോക്കേണ്ട എന്നിങ്ങനെയാണ് പാക്കിസ്ഥാന്‍ പൗരന്മാര്‍ തന്നെ ഫവാദ് ചൗധരിക്ക് മറുപടി നല്‍കിയിരിക്കുന്നത്.
















