ബെംഗളൂരു: വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായെങ്കിലും ഇന്ത്യയുടെ അഭിമാന പദ്ധതി വിജയകരമെന്ന് ശാസ്ത്രലോകം. ചന്ദ്രയാന്‍ ദൗത്യത്തില്‍റെ അഞ്ച് ശതമാനം മാത്രമാണ് നഷ്ടമായത്. ചന്ദ്രനെ വലം വയ്‌ക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രനില്‍ ഇറങ്ങുന്ന ലാന്‍ഡര്‍, ലാന്‍ഡറില്‍ ഘടിപ്പിച്ചിട്ടുള്ളതും ചന്ദ്രനില്‍ നിന്നും നിര്‍ണയ വിവരങ്ങള്‍ ശേഖരിക്കാന്‍ നിശ്ചയപ്പെട്ടിരുന്നതുമായ പ്രഗ്യാന്‍ റോവര്‍ എന്നീ മൂന്ന് ഭാഗങ്ങള്‍ ചേര്‍ന്നതായിരുന്നു ചന്ദ്രയാന്‍ 2 പദ്ധതി.
വിക്രം ലാന്‍ഡറില്‍ നിന്നുള്ള സിഗ്നലുകള്‍ നഷ്ടമായതോടെ വിക്രം ലാന്‍ഡറില്‍ നിന്നും പ്രഗ്യാന്‍ റോവറില്‍ നിന്നുമുള്ള വിവരങ്ങളാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. അതേസമയം ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്റര്‍ പ്രവര്‍ത്തന ക്ഷമമാണ്.ഒരു വര്‍ഷമാണ് ഓര്‍ബിറ്ററിന്റെ പ്രവര്‍ത്തന കാലാവധി. തുടര്‍ ഗവേഷണങ്ങളില്‍ സഹായകരമാകുന്ന നിര്‍ണായ ചിത്രങ്ങള്‍ എടുക്കാന്‍ ഓര്‍ബിറ്ററിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലാന്‍ഡറിന്റെ നിലവിലെ സ്ഥിതി അറിയാന്‍ സാധിക്കുന്ന ചിത്രങ്ങളെടുക്കാനും ഓര്‍ബിറ്ററിന് കഴിയുമെന്നാണ് ബഹിരാകാശ ഏജന്‍സി വൃത്തങ്ങള്‍ പറയുന്നു.
വിജയം നേടുംവരെ നമ്മൾ പരിശ്രമം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ശാസ്ത്രജ്ഞര്‍ രാജ്യത്തിനായി ജീവിതം ഉഴിഞ്ഞു വച്ചവരാണ്. പരിശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേ ഇരിക്കണം. ലക്ഷ്യത്തിന് തൊട്ടടുത്തെത്തിയവരാണ് നമ്മള്‍. രാജ്യം മുഴുവന്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്നും മോദി പറഞ്ഞു. ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ട് പോകരുതെന്നും ഏറ്റവും മികച്ച അവസരങ്ങള്‍ വരാനിരിക്കുന്നേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
















