ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ കലാപ ശ്രമം ഉണ്ടാക്കാനായുള്ള പ്രേരണ നല്‍കുന്ന നോട്ടീസ് വിതരണം ചെയ്ത സിപിഎം നേതാവിനെതിരെ കേസെടുത്തു. കശ്മീരിലെ വിഘടനവാദികള്‍ക്ക് അനുകൂലമായുള്ള നോട്ടീസ് വിതരണം ചെയ്ത മധ്യപ്രദേശിലെ സി.പി.എം, സി.ഐ.ടി.യു നേതാവായ ഷെയ്ഖ് ഖനിക്കെതിരെയാണ് മധ്യപ്രദേശ് പോലീസ് കേസെടുത്തത്.
മുസ്‌ലിം അധികാര്‍ മഞ്ച് സംഘടിപ്പിച്ച പരിപാടിയിലാണ് കലാപശ്രമം ഉണ്ടാക്കാനായുള്ള ലഘുലേഖ വില്‍പ്പന നടത്തിയെന്നാണ് കേസ്. ലഹള നടത്താന്‍ പ്രേരിപ്പിക്കുന്ന തരത്തിലാണ് ലഘുലേഖ എന്നാണ് കേസ്. പരാതിയെ തുടര്‍ന്നാണ് കേസെടുത്തതെന്ന് പാണ്ഡവ് പോലീസ് സ്‌റ്റേഷനിലെ എസ്.ഐ പ്രശാന്ത് യാദവ് വ്യക്തമാക്കി.
സി.പി.ഐ സംസ്ഥാന സെക്രട്ടറി ജസ്‌വീന്ദര്‍ സിംഗ് ലഘുലേഖ തയ്യാറാക്കിയത്. ലോക്ജാതന്‍ പ്രകാശന്‍ ആണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്. ഈ ലഘുലേഖ മുഖ്യമന്ത്രി കമല്‍നാഥിനും കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിനും നല്‍കിയിരുന്നുവെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. ജമ്മു കശ്മീരിന് എത്ര പ്രധാനമാണ് ആര്‍ട്ടിക്കിള്‍ 370 എന്നാണ് ലഘുലേഖ പറയുന്നത്. 15000 കോപ്പികള്‍ ഇതിനകം തന്നെ മധ്യപ്രദേശില്‍ വിതരണം ചെയ്തുവെന്ന് സിപിഎം നേതാക്കള്‍ സമ്മതിച്ചിട്ടുണ്ട്.
















