ന്യൂദല്‍ഹി: സ്വയം തൊഴില്‍ കണ്ടെത്താനും സംരംഭകര്‍ക്ക് താങ്ങാവാനും കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച മുദ്ര ലോണ്‍ ഉദേശിച്ച ഫലം കണ്ടുവെന്ന് തൊഴില്‍ മന്ത്രാലയം. തൊഴില്‍ മന്ത്രാലയത്തിന്റെ കീഴില്‍ ലേബര്‍ ബ്യൂറോ നടത്തിയ സര്‍വേയില്‍ സാധാരണക്കാര്‍ക്ക് ലോണ്‍ തരംഗമായെന്ന് കണ്ടെത്തിയത്. തൊഴില്‍ മന്ത്രാലയത്തിന്റെ കീഴില്‍ ലേബര്‍ ബ്യൂറോ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ 2015 എപ്രില്‍ മുതല്‍ 2017 ഡിസംബര്‍ വരെ 1.12 കോടി അധിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. മുദ്ര വായ്‌പ ലഭിക്കുന്ന അഞ്ച് ഗുണ ഭോക്താക്കളില്‍ ഒരാള്‍ പുതിയ ബിസിനസ് തുടങ്ങുബോള്‍ ബാക്കിയുള്ളവര്‍ ഫണ്ട് ഉപയോഗിച്ച് അവരുടെ സംരംഭങ്ങള്‍ വിപുലീകരിക്കുന്നുവെന്നും സര്‍വേ പറയുന്നു.
ഇതില്‍ 51.06 ലക്ഷം സ്വയം തൊഴില്‍ ചെയ്യുന്നവരോ ,തൊഴില്‍ സംരംഭങ്ങളുടെ ഉടമകളോ ആണ്. മുദ്ര ലോണിനെ പ്രയോജനപ്പെടുത്തിയ ബാക്കി 60.94 ലക്ഷം പേരും കൂലിപ്പണിക്കാരാണ്. മുദ്രയുടെ മൂന്ന് വിഭാഗങ്ങളായ ശിഷു, കിഷോര്‍, തരുണ്‍ എന്നിവയിലൂടെ 5.71 ലക്ഷം കോടി രൂപ വായ്‌പ അനുവദിച്ചു. 66ശതമാനം ശിഷു വായ്‌പകളിലൂടെയും 18.85 ശതമാനം കിഷോര്‍ വായ്‌പകളിലൂടെയും 15.51 ശതമാനം തരുണ്‍ വായ്‌പകളിലൂടെയും പുതിയ ജോലികള്‍ സൃഷ്ടിക്കപ്പെട്ടു. കാര്‍ഷിക അനുബന്ധ മേഖലളില്‍ 22.77 ലക്ഷം തൊഴിലവസരങ്ങള്‍ പുതിയതായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
















