Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഓണപ്പൂക്കളത്തിന്റെ പുണ്യം

ഡോ. ആര്‍. അശ്വതിbyഡോ. ആര്‍. അശ്വതി
Sep 4, 2019, 11:04 am IST
inSamskriti

കര്‍ക്കടകം കഴിയുമ്പോള്‍, കാലത്തിന്റെ കുടത്തില്‍ കൊട്ടി ‘കൊള്ളിയെഴാ കുടിതോറും വെള്ളിവിളക്കെരിയുന്ന’ ശ്രാവണനാളുകളെ തുയിലുണര്‍ത്തി പുള്ളുവനും പുള്ളുവത്തിയും മലയാള മണ്ണിലേക്ക് മാവേലിയെ വരവേല്‍ക്കും. ചിങ്ങമാസത്തിലെ അത്തം മുതല്‍ തിരുവോണം വരെയുള്ള പത്ത് ദിവസങ്ങളില്‍, കിഴക്കേമുറ്റത്ത് ചാണകം മെഴുകിയ ഓണത്തറയില്‍, നിലവിളക്കു കൊളുത്തി, തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാന്‍ വേണ്ടി നമ്മള്‍ ഓണപ്പൂക്കളം ഒരുക്കുന്നു.

അത്തം, നാളില്‍ പരമേശ്വരന്‍ വാരിയെടുത്ത് നെറുകയില്‍ ചൂടിയ പുണ്യവതിയായ തുമ്പപ്പൂവിനെ മാത്രമാണ് ഒരുക്കിയിറക്കുക. ഒരു നിര തുമ്പപ്പൂ മാത്രമേ അത്തം നാളില്‍ കാഴ്ചവയ്‌ക്കൂ. പിന്നീട് മുക്കുറ്റി, ചെമ്പരത്തി, തുളസി, പൂവാങ്കുരുന്നില, അരിപ്പൂ, കദളിപ്പൂ, കോളാമ്പിപ്പൂ എന്നിങ്ങനെ ഓരോ ദിവസവും പൂക്കളത്തിന്റെ നിരയും നിറവും വലിപ്പവും കൂടിവരും. ചോതി നാളില്‍ ചെമ്പരത്തിപ്പൂവിനാണ് സ്ഥാനം. മൂലം നാളില്‍ പൂക്കളം ചതുരത്തിലാണ് ഇടുന്നത്. പൂക്കളത്തിനു നടുവില്‍ ഈര്‍ക്കിലില്‍ ഒരു പൂവ് കുത്തിനിര്‍ത്തും. ഉത്രാടത്തിന്‍ നാളിലാണ് പൂക്കളത്തിനു വലിപ്പം കൂടുക. തിരുവോണ ദിവസം ഓണത്തറയില്‍ ആവണപ്പലകയിട്ട് അരിമാവ് പൂശി, അതിന്റെ പുറത്ത് തൂശനില വിരിച്ച്, ഓണത്തപ്പനെ വയ്‌ക്കും. ഗണപതി, ശിവന്‍, വിഷ്ണു എന്നിങ്ങനെ അധിഷ്ഠാന ദേവതകളെ സങ്കല്‍പ്പിച്ചാണ് പത്ത് മണ്‍തട്ടുകളൊരുക്കി, ഓലക്കുടകുത്തി, കെടാവിളക്കു കൊളുത്തി ഓണത്തപ്പനെ പ്രതിഷ്ഠിക്കുക. മണ്ണുകൊണ്ടോ മരംകൊണ്ടോ പിരമിഡ് ആകൃതിയില്‍ നിര്‍മ്മിച്ച വിഗ്രഹത്തില്‍ പൂക്കളര്‍പ്പിച്ച് പാലട, പഴം, ശര്‍ക്കര, മലര് തുടങ്ങിയവ നിവേദിക്കുകയും ചെയ്യും. പിന്നീട് കൈക്കൊട്ടയില്‍ നിറച്ചുവച്ചിരിക്കുന്ന തുമ്പപ്പൂക്കളും കുരുത്തോല കഷ്ണങ്ങളും വീട്ടുപടിയോളം വിതറി മഹാബലിത്തമ്പുരാനെ വരവേല്‍ക്കുന്നു.

പ്രാദേശിക ഭേദമനുസരിച്ച് പൂക്കള്‍ക്കും പൂക്കളത്തിനും ഓണത്തപ്പനും നിവേദ്യ ദ്രവ്യങ്ങള്‍ക്കും സ്വാഭാവികമായ വ്യത്യാസങ്ങള്‍ വരും. പത്തു ദിവസവും ചിലയിടങ്ങളില്‍ പത്തു നിറത്തിലുള്ള പൂക്കളാവുമിടുക.

പച്ചിലക്കുമ്പിളിലാണ് പണ്ടൊക്കെ ഓണപ്പൂവ് ശേഖരിക്കാന്‍ കുട്ടിത്തങ്ങള്‍ കാടും മേടും കയറിയിറങ്ങിയത്. പ്രകൃതി അടിമുടി പൂവിട്ട മറ്റൊരു പൂപ്രപഞ്ചം ആവണി മാസത്തിലെ അവരുടെ കണിയായിരുന്നു. നന്മകള്‍ വിളക്കുവച്ച ആ നല്ല നാളുകള്‍ പൂക്കളം തീര്‍ത്ത മനസ്സിന്റെ ഗൃഹാതുരതകളില്‍ പൂപ്പൊലിപ്പാട്ടുകളുടെ മണവും നിറവും ഊഞ്ഞാലാടിയ കൗതുകങ്ങളുണ്ടായിരുന്നു. സന്തോഷവും സൗന്ദര്യവും നിറപറയൊരുക്കി ഓണമൊരു പൊന്നിന്‍ കതിര്‍ക്കുലയായി മുന്നിലെത്തുമ്പോള്‍ രണ്ടുനാള്‍ കഴിഞ്ഞ് പറയാതെ തിരിച്ചുപോകുന്ന ആ നോവിനെ, ഭാവനയുടെ പൂക്കുമ്പിള്‍കൊണ്ടു നിറയ്‌ക്കുന്ന മലയാളിക്ക് ഓണം ചേണാര്‍ന്ന പൂക്കളില്‍ കാല്‍വച്ചെഴുന്നള്ളുന്ന ചരിത്രം തന്നെയായിരുന്നു.

 പൂക്കള്‍ പുണ്യം നിറച്ച മനഃശാസ്ത്രമായിരുന്നു ഹൈന്ദവാരാധനയുടെ ശക്തി. ഉത്തമം, മധ്യമം, അധമമെന്ന് (നിറത്തിന്റെയും ഗുണത്തിന്റെയും അടിസ്ഥാനത്തില്‍) പൂജാപുഷ്പങ്ങളെ ശാസ്ത്രീയമായി വര്‍ഗ്ഗീകരിച്ച്  ഗ്രഹങ്ങള്‍ക്കും ദേവതകള്‍ക്കും ക്രമപ്പെടുത്തിയ വിശ്വാസത്തിന്റെയും അനുഷ്ഠാനത്തിന്റെയും പാരമ്പര്യം നമുക്കുണ്ട്.

ഓണമെന്ന വികാരത്തെ, ആത്മസമര്‍പ്പണമെന്ന സമ്മോഹനമായ ആ പ്രകൃതി ദര്‍ശനത്തെ അവ്യാഖ്യേയമായ ഏതൊക്കെ തലത്തിലേക്കാണ് മലയാളി തരംതാഴ്‌ത്തിക്കളഞ്ഞത്?

ഇന്ന് നമ്മുടെ അടച്ചിട്ട വാതിലിന്‍ മേലെ ചിങ്ങപ്പൂങ്കാറ്റ് മുട്ടിവിളിക്കുമ്പോള്‍, സന്ധ്യയ്‌ക്ക് വിളക്കുവയ്‌ക്കാന്‍ വിളിച്ചുചോദിക്കേണ്ട ഗതികേടിലെത്തുമ്പോള്‍, മാതേവരുടെ പീഠം പാമ്പുകളിഴയുന്ന കൊമ്പന്‍ പുറ്റുകളാകുമ്പോള്‍, തുമ്പയും തുളസിയും കണ്ണാന്തളിപ്പൂക്കളും കണ്ണിയറ്റ കാലങ്ങളില്‍… ബാല്യത്തിന്റെ വിരല്‍ത്തുമ്പുകളെ പൂനുള്ളിക്കാനല്ല, മൊബൈല്‍ ആപ്പുകളുടെ സ്വകാര്യ ലോകത്തെ പൂചൂടിക്കാനാണ് മലയാളി ശീലിപ്പിക്കുക.

(പന്തളം എന്‍എസ്എസ് കോളജ് മലയാള വിഭാഗം അസി.പ്രൊഫസറും തപസ്യ സംസ്ഥാന സെക്രട്ടറിയുമാണ് ലേഖിക)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

News

ഡിജിറ്റൽ പണമിടപാടിന് ഫീസ് ചുമത്താമെന്ന് നിയമം; നിലവിൽ വരില്ല

Kerala

ഫ്രഷ് കട്ട് ഫാക്ടറി അടച്ചുപൂട്ടാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

India

‘ എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്തു ‘ ; മെറ്റ മോദിയ്‌ക്ക് മുന്നിൽ തല കുനിയ്‌ക്കരുതെന്ന് അരവിന്ദ് കെജ്‌രിവാൾ

News

സൈബർ സുരക്ഷാ നിയമം കൂടുതൽ കർശനമാക്കി; ഉള്ളടക്കം നീക്കാനുള്ള സമയം 36 മണിക്കൂറിൽനിന്ന് 3 മണിക്കൂറാക്കി

പുതിയ വാര്‍ത്തകള്‍

കട വാടകയ്‌ക്കെടുത്ത് ഇസ്ലാമിസ്റ്റുകളുടെ കൂട്ട നിസ്ക്കാരം ; ഹിന്ദുക്കൾ സംഘടിച്ചെത്തിയതോടെ നിസ്ക്കാരത്തിനിരുന്നവർ ഓടി രക്ഷപെട്ടു

രാമാനന്ദ സാഗറിന്‍റെ മരുമകള്‍ നിഷ ബെന്‍ സാഗര്‍ (ഇടത്ത്) രാമാനന്ദ സാഗറിന്‍റെ രാമായണത്തിലെ രാമനും സീതയുമായി അരുണ്‍ ഗോവിലും ദീപിക് ചിക്ലിയയും (വലത്ത്)

“പുതിയ തലമുറ രാമായണം കാണട്ടെ, തനിക്ക് പണം വേണ്ട”…രാമാനന്ദ സാഗറിന്റെ രാമായണം പുനസംപ്രേഷണത്തിന് ദൂരദര്‍ശന്റെ 19.5 ലക്ഷം നിരസിച്ച് മരുമകള്‍

ക്ഷേമപെന്‍ഷന്‍ വിതരണം ഇനി സഹകരണ ബാങ്കുകള്‍ വഴിയില്ലെന്ന് സര്‍ക്കാര്‍

എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആര്‍ടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം: മന്ത്രി സി.പി ജോണ്‍

മദ്യപാനവും മയക്കുമരുന്നും ; ശിവഭക്തരെ തീവ്രവാദികളെന്ന് വിളിച്ച് ആക്ഷേപിച്ച് ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി

സംഭൽ കലാപ റിപ്പോർട്ട് യുപി നിയമസഭയിൽ; എംപിമാരും എംഎൽഎമാരും പ്രതിസ്ഥാനത്ത്; നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

സസ്പെൻസും അന്വേഷണവും നിറച്ച് ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

പൃഥ്വിരാജും, ടൊവിനോയുമല്ല ; പ്രത്യേക തരം കാംപയിന്റെ ആദ്യഘട്ട വെടി പൊട്ടിക്കുന്നത് സണ്ണി ലിയോണിന്റെ പേരിനോട് സാമ്യമുള്ള നടനാണ് ; സൂചനകൾ നൽകി യുവരാജ്

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.