Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ധ്യാനം ശീലമാക്കുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2019, 02:02 am IST
inSamskriti

മക്കളേ, 

മനസ്സിനെ ഏകാഗ്രമാക്കുകയെന്നതാണ്  യഥാര്‍ത്ഥ വിദ്യ. അത് ധ്യാനത്തിലൂടെ സാധ്യമാകും. എല്ലാ അസ്വസ്ഥതകളില്‍നിന്നും രക്ഷ നേടുവാനും മനസ്സിന്റെ പിരിമുറുക്കം കുറയ്‌ക്കുവാനും ധ്യാനം സഹായിക്കും. ധ്യാനത്തിലൂടെ മനഃശാന്തിയും ആനന്ദവും അനുഭവിക്കാന്‍ സാധിക്കും. ആരോഗ്യം, ആയുസ്സു്, ശക്തി, സൗന്ദര്യം, ബുദ്ധി, ഓജസ്സു് എന്നിവയും ധ്യാനത്തിലൂടെ നമുക്കു ലഭിക്കും. ധ്യാനത്തിലൂടെ ഏകാഗ്രതയ്‌ക്കു പുറമെ മനഃശുദ്ധിയും നേടുവാന്‍ കഴിയുന്നു. ഇഷ്ടദേവതാധ്യാനമാണ് ചെയ്യുന്നതെങ്കില്‍, ഇഷ്ടദേവതയുടെ സാത്വികഗുണങ്ങള്‍ നമ്മില്‍ വളരുകയും ചെയ്യും. 

അനേകം ധ്യാനരീതികളുണ്ട്. ശ്വാസോച്ഛ്വാസില്‍ ശ്രദ്ധ വെയ്‌ക്കാം.  അല്ലെങ്കില്‍ ഒരു ബിന്ദുവിനെ ധ്യാനിക്കാം. താന്‍ അനന്തതയില്‍ ലയിക്കുന്നതായും ഭാവന ചെയ്യാം. ദീപത്തെ ധ്യാനിക്കുവാനാണ് ഇഷ്ടമെങ്കില്‍ അതുമാകാം. ദീപം നിശ്ചലമായിരിക്കണം. ആ ദീപത്തെ ഹൃദയത്തിലോ, ഭ്രൂമദ്ധ്യത്തിലോ ധ്യാനിക്കാം. കത്തിച്ച മെഴുകുതിരിയിലോ, മറ്റു ചെറുനാളങ്ങളിലോ കുറെ സമയം നോക്കിയിരിക്കണം. പിന്നീടു കണ്ണടയ്‌ക്കണം. അപ്പോള്‍ ഉള്ളില്‍ തെളിഞ്ഞുകാണുന്ന പ്രകാശത്തില്‍ മനസ്സിനെ ഏകാഗ്രമാക്കുക. രൂപധ്യാനം ചെയ്യുവാന്‍ ഇഷ്ടമുള്ളവര്‍ക്ക്, ഇഷ്ടദേവത ദീപത്തില്‍ നില്ക്കുന്നതായി ഭാവനചെയ്യാം. എന്നാല്‍ ഇഷ്ടദേവത ഹോമാഗ്‌നിയില്‍ നില്ക്കുന്നതായി ഭാവന ചെയ്തു ധ്യാനിക്കുന്നതാണു കൂടുതല്‍ നല്ലത്. കാരണം അസൂയ, അഹങ്കാരം തുടങ്ങിയവയെ ഹോമാഗ്നിയില്‍ ഹോമിക്കുന്നതായി ഭാവനചെയ്യുവാന്‍ കഴിയും.

തുടക്കക്കാര്‍ക്ക് അരൂപധ്യാനത്തേക്കാള്‍ രൂപധ്യാനമാണ് എളുപ്പം. ഇഷ്ടദേവതയുടെ രൂപം ധ്യാനിക്കുന്നത് ഇഷ്ടദേവനില്‍ മനസ്സുറയ്‌ക്കാന്‍ സഹായിക്കും. ഇഷ്ടമുള്ള ദേവിയുടെയോ ദേവന്റെയോ ചെറിയ ഒരു ചിത്രം മുന്നില്‍ വയ്‌ക്കുക. ആ ചിത്രത്തില്‍ നോക്കി കുറെനേരം ഇരിക്കണം. പിന്നെ കണ്ണടച്ചു രൂപത്തെ ഉള്ളില്‍ ഉറപ്പിക്കാന്‍ ശ്രമിക്കുക. ഉള്ളിലെ രൂപം വിടുമ്പോള്‍ വീണ്ടും പുറത്തുള്ള ചിത്രത്തില്‍ നോക്കണം. വീണ്ടും കണ്ണടയ്‌ക്കണം. ഇഷ്ടരൂപത്തോടു സംസാരിക്കുന്നതായി ഭാവനചെയ്യണം. ‘ഈശ്വരാ, നീ എന്നെ വിട്ടേച്ചു പോകല്ലേ’ എന്ന് ഇഷ്ടരൂപത്തെ മനസ്സുകൊണ്ട് കെട്ടിപ്പിടിച്ചു കേഴണം. ശ്രദ്ധയോടെ ഇങ്ങനെ നിരന്തരം ആവര്‍ത്തിച്ചാല്‍ നാം ധ്യാനിക്കുന്ന രൂപം ഉള്ളില്‍ തെളിഞ്ഞുകിട്ടും. 

ധ്യാനിക്കുമ്പോള്‍ രൂപം കിട്ടിയില്ലെന്നുവച്ചു ധ്യാനം നിര്‍ത്തരുത്. ഇഷ്ടദേവന്റെ ഓരോ അംഗവും, പാദാദികേശം കേശാദിപാദം ക്രമമായി ഉള്ളില്‍ ഭാവന ചെയ്തു കാണണം. ഭഗവാനു് അഭിഷേകം നടത്തുന്നതായും, വിവിധതരം ആഭരണങ്ങളും വസ്ത്രങ്ങളും അണിയിക്കുന്നതായും ആഹാരം ഉരുളയുരുട്ടി നല്കുന്നതായും ഭാവന ചെയ്യാം. ഭഗവാനു ചുറ്റും പ്രദക്ഷിണം ചെയ്യുന്നതായും അവിടുത്തോടൊപ്പം ഓടിച്ചാടിക്കളിക്കുന്നതായും ഭാവന ചെയ്യാം. അവിടുന്ന് നമ്മില്‍നിന്നു വിട്ടകലുന്നതായും അവിടുത്തോടൊപ്പം എത്താനായി നമ്മള്‍ പിന്നാലെ ഓടുന്നതായും ഭാവന ചെയ്യാം. ഇത്തരത്തിലുള്ള ഭാവനമൂലം ഇഷ്ടരൂപം മനസ്സില്‍നിന്നു മായുകയില്ല.

രൂപം ശരിക്കും ഉള്ളില്‍ തെളിയുവാന്‍ കുറഞ്ഞതു മൂന്നു വര്‍ഷമെങ്കിലും വേണം. ആദ്യമൊക്കെ രൂപത്തില്‍ നോക്കിയിരുന്ന് ഏകാഗ്രതയ്‌ക്കു ശ്രമിക്കണം. രണ്ടു മിനിറ്റു കണ്ണു തുറന്നു ധ്യാനരൂപത്തില്‍ നോക്കിയിരിക്കണം. പിന്നെ കണ്ണടച്ചു ആ രൂപം ഉള്ളില്‍ കാണാന്‍ ശ്രമിക്കണം; ഭ്രൂമദ്ധ്യത്തിലോ ഹൃദയത്തിലോ ആകാം.  ക്രമേണ, രൂപം ഉള്ളില്‍ തെളിയുവാന്‍ തുടങ്ങും.

അലയുന്ന സ്വഭാവമാണ് മനസ്സിന്. അതിനാല്‍ ധ്യാനിക്കുക എന്നതു പൊങ്ങുതടി വെള്ളത്തില്‍ താഴ്‌ത്തുന്നതു പോലെയാണ്. കൈവിട്ടാല്‍ ഉടന്‍ അതു വീണ്ടും വെള്ളത്തിനു മുകളില്‍ പൊങ്ങിവരും. നമ്മുടെ മനസ്സും അതുപോലെയാണ്. അതുകൊണ്ട് ധ്യാനത്തിന്റെ തുടക്കത്തില്‍ സ്വല്പമൊക്കെ നിര്‍ബ്ബന്ധിച്ചു് ഇരിക്കേണ്ടിവരും. ധ്യാനത്തില്‍ രസം കിട്ടിത്തുടങ്ങിയാല്‍ അതു വേണ്ടിവരില്ല. ധ്യാനം അപ്പോള്‍ ഒരാനന്ദാനുഭവമാകും.

ധ്യാനം ശീലിക്കുന്ന വ്യക്തി, വെറുതെ ഇരിക്കുമ്പോള്‍പോലും മനസ്സിനെ അലയുവാന്‍ വിടരുതു്. ഇഷ്ടദേവതാധ്യാനം ശീലിക്കുന്നവര്‍ അവരുടെ ദൃഷ്ടി എവിടെ പതിച്ചാലും അവിടെ ഇഷ്ടദേവനെ ഭാവന ചെയ്യണം. നടക്കുമ്പോള്‍ ഇഷ്ടദേവന്‍ കൂടെ നടക്കുന്നതായി ഭാവിക്കണം. അവിടുത്തോടു വര്‍ത്തമാനം പറയണം. ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ആകാശത്തില്‍ നോക്കി ഇഷ്ടദൈവം നമ്മുടെകൂടെ  യാത്രചെയ്യുന്നതായി സങ്കല്പ്പിക്കണം. ബോട്ടിലാണു യാത്ര ചെയ്യുന്നതെങ്കില്‍ വെള്ളത്തിലെ വിടര്‍ന്ന താമരയില്‍ ഇഷ്ടദേവന്‍ ഇരിക്കുന്നതായി സങ്കല്‍പ്പിക്കണം. ഒറ്റയ്‌ക്കെവിടെയെങ്കിലും ഇരിക്കുകയാണെങ്കില്‍ ഇഷ്ടദേവന്റെ മോഹനരൂപം അകലെ നില്ക്കുന്നതായി ഭാവന ചെയ്യാം. ഏതു പ്രവൃത്തി ചെയ്യുമ്പോഴും ഭഗവാന്‍ കൂടെ നില്ക്കുന്നു എന്ന ബോധം ഭാവനയില്‍ക്കൂടി ദൃ™മാക്കണം. ഇങ്ങനെയൊക്കെ സദാ ശ്രമിച്ചാല്‍ ആ പരമപദത്തില്‍ മനസ്സിനു ലയം കിട്ടുകതന്നെ ചെയ്യും. 

ഇത്തരത്തില്‍ ചിട്ടയോടെ ധ്യാനം ശീലിച്ചുകൊണ്ടിരുന്നാല്‍ ക്രമേണ മനസ്സു കൂടുതല്‍ കൂടുതല്‍ ശാന്തമാകും. സ്ഫടികം പോലെ നിര്‍മ്മലമായിത്തീരും. നട്ടുച്ചയ്‌ക്ക് നിഴല്‍ ഇല്ലാതാകുന്നതു കണ്ടിട്ടില്ലേ? അതുപോലെ രൂപധ്യാനത്തില്‍ ഏകാഗ്രത വര്‍ദ്ധിക്കുമ്പോള്‍ രൂപം മറഞ്ഞ് നമ്മുടെ സ്വരൂപം പ്രകാശിക്കും. ഓളങ്ങളില്ലാത്ത തടാകത്തില്‍ സൂര്യന്റെ പ്രതിബിംബം എങ്ങനെ വ്യക്തമായി കാണുന്നുവോ അതുപോലെ, ശാന്തമായ മനസ്സില്‍ പരമാത്മസ്വരൂപം തെളിഞ്ഞനുഭവപ്പെടും.

മാതാ അമൃതാനന്ദമയി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

World

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

Gulf

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

Astrology

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പുതിയ വാര്‍ത്തകള്‍

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.