ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മന്ത്രിയുമായ ഡി കെ ശിവകുമാറിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമന്‍സ്. ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ ദല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
നികുതി വെട്ടിപ്പ്, ഹവാല ഇടപാട് കേസ് എന്നിവയുടെ അടിസ്ഥാനത്തില്‍ ശിവകുമാറിനും മറ്റ് ചിലര്‍ക്കുമെതിരെ കഴിഞ്ഞ സെപ്റ്റംബറില്‍ ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിഎംഎല്‍എ പ്രകാരം ശിവകുമാറിനെതിരെയും ന്യൂദല്‍ഹിയിലെ കര്‍ണാടക ഭവനിലെ ജീവനക്കാരനായ ഹൗമാന്തയ്യക്കെതിരെയുമാണ് ഏജന്‍സി കേസെടുത്തുത്.
ഉച്ചയ്‌ക്ക് ഒരു മണിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകാനാണ് ശിവകുമാറിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.ഡി കെ ശിവകുമാറും അദ്ദേഹത്തിന്റെ സഹായി എസ് കെ ശര്‍മ്മയും വന്‍തോതിലുള്ള കണക്കില്‍പ്പെടാത്ത പണം പല ഹവാല ചാനലുകളിലൂടെയും കൈമാറ്റം ചെയ്‌തെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് ആദായനികുതി വകുപ്പ് ബംഗളൂരു പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിലെ ജലവിഭവ മന്ത്രി ശിവകുമാര്‍ ഫെബ്രുവരിയില്‍ ഇഡി പുറപ്പെടുവിച്ച സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ശിവകുമാറിനും മറ്റ് നാല് പേര്‍ക്കും സമന്‍സ് അയച്ച ഇഡി കഴിഞ്ഞ സെപ്റ്റംബറില്‍ സമര്‍പ്പിച്ച കേസില്‍ വാദം കേള്‍ക്കാന്‍ ഡയറക്ടറേറ്റിന്റെ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. 2017 ല്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുകളില്‍ ശിവകുമാറിന്റെ സ്വത്തുക്കളില്‍ കണ്ടുകെട്ടിരുന്നു.
















