നഖൈര്ന്നാകസ്ത്രീണാം കരകമല സങ്കോചശശിഭി-
സ്തരൂണാം ദിവ്യാനാം ഹസത ഇവതേ ചണ്ഡി! ചരണൗ
ഫലാനി സ്വസ്തേഭ്യഃ കിസലയകരാഗ്രേണ ദദതാം
ദരിദ്രേഭ്യോ ഭദ്രാം ശ്രിയമനിശമഹ്നായ ദദതൗ
(ഹേ) ചണ്ഡി- അല്ലയോ ചണ്ഡികേ!
കിസലയ കരാഗ്രേണ- തളിരു പോലുള്ള കരാഗ്രങ്ങളെക്കൊണ്ട്
സ്വസ്തേഭ്യ- സ്വര്‍ഗ്ഗത്തിലുള്ളവര്‍ക്ക്-ദേവന്മാര്ക്ക് എന്നു താല്പര്യം
ഫലാനി ദദതാം- ഫലങ്ങളെ കൊടുക്കുന്ന
ദിവ്യാനാം തരൂണാം- ദിവ്യങ്ങളായ തരുക്കളെ- കല്പവൃക്ഷങ്ങളെ
ദരിദ്രേഭേ്യാ- ദരിദ്രന്മാര്ക്ക്
ഭദ്രാം ശ്രീയം- സമ്പൂര്ണ്ണൈശ്വരത്തെ
അനിശം അഗ്നായ ദദതൗ തേ ചരണൗ- എല്ലായ്പ്പോഴും വേഗത്തില്‍ കൊടുക്കുന്ന അവിടുത്തെ പാദങ്ങള്‍
നാകസ്ത്രീണാം കരകമല സങ്കോച ശശിഭിഃ- സ്വര്‍ഗ്ഗസ്ത്രീകളുടെ കരങ്ങളാകുന്ന കമലങ്ങളുടെ കൂമ്പലിനു കാരണമായ ചന്ദ്രസദൃശമായ
നഖൈഃ ഹസത ഇവ- നഖങ്ങളെക്കൊണ്ട് പരിഹസിക്കയാണോ എന്നു തോന്നും.
അല്ലയോ ചണ്ഡികേ! ദരിദ്രര്‍ക്ക് ഐശ്വരത്തെ അതിവേഗം ദാനം ചെയ്യുന്ന അവിടുത്തെ പാദങ്ങള്‍, ദേവസ്ത്രീകളുടെ കരങ്ങളാകുന്ന താമരപ്പൂക്കളുടെ സങ്കോചത്തിന് ചന്ദ്രരൂപങ്ങളായ നഖങ്ങളെക്കൊണ്ട് സ്വര്ഗ്ഗത്തിലുള്ളവര്ക്കു മാത്രം തളിരുകളാകുന്ന കരാഗ്രങ്ങള്കൊണ്ട് ഫലം ദാനം ചെയ്യുന്ന കല്പവൃക്ഷങ്ങളെ പരിഹസിക്കുന്നുവോ എന്നു തോന്നുന്നു.
8547108794
പ്രതികരിക്കാൻ ഇവിടെ എഴുതുക: