പാരീസ്: ജി 7 രാജ്യങ്ങളില്‍ അംഗമല്ലെങ്കിലും ഈ ഉച്ചകോടിയില്‍ ഇപ്പോള്‍ താരം ഇന്ത്യയും ഇന്ത്യന്‍ പ്രധാനമന്ത്രിയുമാണ്. വളര്‍ന്നു വരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്നു തെളിയിക്കുന്നതാണ് പ്രധാനമന്ത്രി മോദിക്കു കിട്ടിയ പ്രത്യേക ക്ഷണം. പ്രത്യേക ക്ഷണിതാവായാണു നരേന്ദ്ര മോദി ഉച്ചകോടിക്കെത്തിയത്. രാജകീയ വരവേല്‍പ്പായിരുന്നു അദ്ദേഹത്തെ കാത്തിരുന്നത്. ആതിഥേയ രാഷ്‌ട്രമായ ഫ്രാന്‍സിന്റെ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണാണ് വ്യക്തിപരമായി നരേന്ദ്ര മോദിയെ ജി 7 ഉച്ചകോടിയില്‍ പ്രത്യേക അതിഥിയായി ക്ഷണിച്ചിരിക്കുന്നത് .

ഇരു രാജ്യത്തലവന്മാരുമായുള്ള നയതന്ത്രബന്ധമാണ് ഇതിനു കാരണമെന്നാണ് ഫ്രാന്‍സുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചത് . മാത്രമല്ല ഇന്ത്യയെ വളര്‍ന്നു വരുന്ന സാമ്പത്തിക ശക്തിയായി ലോകം അംഗീകരിക്കുകയും ചെയ്യുന്നുവെന്ന് ഫ്രാന്‍സ് നയതന്ത്ര വക്താവ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
സാമ്പത്തികമായും സൈനികപരമായും ശക്തിയേറിയ യു എസ് , യുകെ, കാനഡ,ഫ്രാന്‍സ്, ജര്‍മ്മനി,ജപ്പാന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ലോകത്തിന്റെ മൊത്തം സമ്പത്തിന്റെ 53 ശതമാനവും ഉള്ളത് ഈ ഏഴു രാജ്യങ്ങളിലാണ്. ഈ രാഷ്‌ട്രത്തലവന്മാര്‍ക്കൊപ്പമാണ് ഇന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്

ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മിക്ക പ്രധാനമന്ത്രിമാരുമായും മോദി പ്രത്യേകം കൂടിക്കാഴ്ച നടത്തുന്നുണ്ട്. മോദിക്കൊപ്പം ഇന്ത്യയില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥ സംഘവുമുണ്്. നിരവധി സുപ്രധാന കരാറുകളില്‍ ഇന്ത്യ ഏര്‍പ്പെടാനുള്ള സാധ്യതയും ഏറെയാണ്.

അടുത്തിടെ മോദിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യയുമായുള്ള പ്രതിരോധബന്ധം ശക്തിപ്പെടുത്താനായി ഇന്ത്യയുടെ പങ്കാളിത്തതോടെ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനും താല്പര്യമുള്ളതായി മക്രോണ്‍ മോദിയോട് വ്യക്തമാക്കിയിരുന്നു. ആറു രാജ്യങ്ങളുമായി 1975ലാണ് ജി 6 തുടങ്ങിയത്. പിന്നീട് കാനഡ കൂടി അംഗമായതോടെ ജി 7 ആയി. അതിനു ശേഷം 1998ല്‍ റഷ്യ എത്തിയതോടെ ജി 7 എന്നത് ജി 8 ആയി മാറി. എന്നാല്‍, 2004ല്‍ ഉക്രൈനുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് റഷ്യയുടെ അംഗത്വം റദ്ദാക്കി.
















