ശ്രുതീനാം മൂര്ദ്ധാനോ ദധതി തവ യൗ ശേഖരതയാ
മമാപ്യേതൗ മാതഃ ശിരസി ദയയാ ധേഹി ചരണൗ
യയോഃ പാദ്യം പാഥഃ പശുപതിജടാജൂടതടിനീ
യയോര്ല്ലാക്ഷാലക്ഷ്മീരരുണഹരിചൂഡാമണിരുചിഃ
(ഹേ) മാതഃ – അല്ലയോ അമ്മേ!
യൗ ചരണൗ- ഏതൊരു ചരണദ്വയങ്ങളെ
ശ്രുതീനാം മൂര്ദ്ധാനഃ- ഉപനിഷത്തുക്കള്‍
ശേഖരതയാ ദധതി- ശിരോലങ്കാരമായി ധരിക്കുന്നു.
ഏതൗ- അപ്രകാരമുള്ള ഈ രണ്ടു ചരണങ്ങള്‍
മമ ശിരസി അപി ദയയാ ധേഹി- എന്റെ ശിരസ്സിലും ദയയോടെ വയ്ക്കേണമേ.
യയോപാദ്യം പാഥഃ- ഏതൊരു (ചരണങ്ങള്‍ക്ക്) പാദ്യമായ ജലം
പശുപതിജടാജൂഡതടിനീ- പരമശിവന്റെ ജടയില്‍ വസിക്കുന്ന തടിനി- നദി- ഗംഗാനദിയാകുന്നു
യയോ ലാക്ഷാലക്ഷ്മീ- ഏതൊരു (ചരണങ്ങളുടെ) ലാക്ഷാരസ (ചെമ്പഞ്ഞിച്ചാറ്) കാന്തി
അരുണഹരിചൂഡാമണിരുചിഃ- മഹാവിഷ്ണുവിന്റെ അരുണവര്ണ്ണമായ ചൂഡാമണിയുടെ കാന്തിയാകുന്നു.അല്ലയോ അമ്മേ! വേദശിരസ്സുകളായ ഉപനിഷത്തുകള്‍ ശിരോഭൂഷണമായി ധരിക്കുന്ന അവിടുത്തെ പാദങ്ങള്‍ എന്റെ ശിരസ്സിങ്കലും ദയയോടെ വച്ചാലും. ഈ ചരണങ്ങളുടെ പാദ്യജലം പരമശിവന്റെ ജടയിലെ ഗംഗാനദിയാകുന്നു. ഈ പാദങ്ങളിലെ ചെമ്പഞ്ഞിച്ചാറ് മഹാവിഷ്ണുവിന്റെ കിരീടത്തിലുള്ള ചൂഡാമണിയുടെ ചെമന്ന പ്രകാശമാകുന്നു.
”ശ്രുതിസീമന്തസിന്ദൂരീകൃതപാദാബ്ജധൂളികാ”- എന്ന് ലളിതാസഹസ്രനാമം.
8547108794
പ്രതികരിക്കാൻ ഇവിടെ എഴുതുക: