പരിതിഷ്ഠതി സംസാരേ
പുത്രദാരാനുരഞ്ജിതഃ
ത്രിവിധം തു പരിത്യജ്യ രൂപമേതന്മഹാമതേ
ഏതൊരു വ്യക്തി പുത്രന് ഭാര്യ തുടങ്ങിയ ഈ മൂന്നുവിധമായ സങ്കല്പങ്ങളേയും കൈവെടിയുന്നു
വോ അവന്റെ ചിത്തം ഈശ്വരനില്‍ ലീനമാകുന്നു.അവന് പരമപദം പ്രാപിക്കുന്നു.
സങ്കല്പം പരമാപ്നോതി
പദമാത്മപരിക്ഷയേ
ദൃഷ്ടിഃ സര്വാഃ പരിത്യജ്യ
നിയമ്യ മനസാ പുനഃ
അതിനാല്‍ നീ സകലവിചാരങ്ങളേയും കൈവിട്ട് മനസ്സുകൊണ്ടുതന്നെ മനസ്സിനെ നിയന്ത്രിച്ച് സകലസങ്കല്പങ്ങളേയും കൈവിടുക. ആത്മാവിനെ പരിരക്ഷിക്കുക. പരമപദത്തെ പ്രാപിക്കുക.
സബാഹ്യാഭ്യന്തരാര്ത്ഥസ്യ
സങ്കല്പസ്യ ക്ഷയം കുരു
യദി വര്‍ഷ സഹസ്രാണി
തപശ്ചരസി ദാരുണം
ബാഹ്യവും ആന്തരികവുമായ എല്ലാം സങ്കല്പങ്ങളേയും നശിപ്പിക്കുക. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ കഠിനമായി തപസ്സുചെയ്യുക.
പാതാളസ്ഥസ്യ ഭൂസ്ഥസ്യ
സ്വര്ഗസ്ഥസ്യാപി തേളനഘ
നാന്യഃ കശ്ചിദുപായോളസ്മി
സങ്കല്പോപശമാദ്യതേ
ഹേ പാപമില്ലാത്തവനേ, നീ പാതാളം, ഭൂമി, സ്വര്‍ഗ്ഗം തുടങ്ങി എവിടെയിരുന്നാലും ഈ തപസ്സല്ലാതെ സങ്കല്പങ്ങളെ നശിപ്പിക്കാന്‍ മറ്റുപായങ്ങളൊന്നുമില്ല.
നിഃസങ്കല്പോ യഥാപ്രാപ്ത
വ്യവഹാരപരോ ഭവക്ഷയേ
സങ്കല്പജാലസ്യ ജീവോ
ബ്രഹ്മത്വമാപ്നുയാത്
അതിനാല്‍ സങ്കങ്ങളേയും വികല്പങ്ങളേയും കൈവെടിഞ്ഞ് പ്രാരബ്ധങ്ങളുടെ പ്രാവഹത്താല് പ്രാപിച്ച ഈ വ്യവഹാരത്തില്‍ തല്പരനായി കഴിയുക സങ്കല്പങ്ങളുടെ എല്ലാ കൂട്ടങ്ങളും ക്ഷയിക്കുമ്പോള്‍ ജീവന് ബ്രഹ്മത്വം പ്രാപിക്കുന്നു.
അധിഗതപരമാര്ത്ഥതാമുപേത്യ
പ്രസഭമപാസ്യ വികല്പജാലമുച്ചൈഃ
അധിഗമയ പദം തദദ്വിതീയം
വിതത സുഖായ സുഷുപ്തചിത്തവൃത്തിഃ
അങ്ങനെ ലഭിക്കുന്ന പരമാര്‍ത്ഥജ്ഞാനം കൊണ്ട് നീ എല്ലാവിധ സങ്കല്പജാലങ്ങളേയും കൈവെടിയുക. സമ്പൂര്‍ണ്ണമായ ആനന്ദത്തിന്റെ പ്രാപ്തിക്കായി ചിത്തവൃത്തികളെ ലീനമാക്കി ആ അദ്വിതീയ പദത്തെ നീ പ്രാപിക്കുക.
ഇനി കിളിപ്പാട്ടിലെ ഉത്തരരാമായണം മൂന്നാമദ്ധ്യായത്തിലേക്കുവരാം. ശ്രീരാമന് പുഷ്പകവിമാനത്തില്‍ അയോദ്ധ്യയിലേക്കു മടങ്ങിവന്ന് സംഭവിച്ച വിശേഷങ്ങള്‍ ഭരതനേയും ലക്ഷ്മണനേയും പറഞ്ഞുകേള്‍പ്പിച്ചു. അവരെ ആലിംഗനം ചെയ്തുകൊണ്ടു പറഞ്ഞു. നിങ്ങളാണ് എന്റെ ആത്മാവ്. ഞാന്‍ രാജ്യം ഭരിക്കുന്നത് നിങ്ങള്‍ക്കുവേണ്ടിയാണ്. എനിക്ക് അശ്വമേധയാഗം ചെയ്യാന്‍ ആഗ്രഹമുണ്ട്. നിങ്ങ ളുടെ അഭിപ്രായമെന്തെന്ന് പറയുക.
അപ്പോള്‍ അവര്‍ പറഞ്ഞു. ലോകോത്തമന്മാരായ മിത്രനും വരുണനും ചന്ദ്രനും കുബേരനും അശ്വമേധയാഗം ചെയ്തിട്ടുണ്ട്. പിന്നെ അവിടുന്നു വിചാരിച്ചാല്‍ ഒരു യാഗം ചെയ്യാനെന്തു പ്രയാസം? യാഗം ചെയ്യുന്നെങ്കില്‍ അശ്വമേധയാഗംതന്നെ ചെയ്യണം. എന്ന് സൗമിത്രി പറഞ്ഞു. അതിനുതെളിവായി ഒരു കഥയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: