ന്യുദല്‍ഹി: പാക്ക് അധിനിവേശ കശ്മീരിനെ(പിഒകെ) ഭാരതത്തിന്റെ ഭാഗമാക്കണമെന്ന രാജ്നാഥ് സിങ്ങിന്റെ തീരുമാനത്തെ പിന്‍തുണച്ച് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ്. പാര്‍ലമെന്റ് ഏകകണ്ഠമായി സമ്മതിച്ചതിനാല്‍ നമുക്ക് പാക്ക് അധിനിവേശ കശ്മീരിനെ മോചിപ്പിച്ച് ഭാരതത്തിന്റെ ഭാഗമാക്കാം. നമുക്ക് അത് കാണാന്‍ ഭാഗ്യമുണ്ടാകട്ടെ എന്നും അദ്ദേഹം പറഞ്ഞു.
ഭാവിയില്‍ പാകിസ്ഥാനുമായി ചര്‍ച്ച നടത്തിയാല്‍ പിഒകെ ആകും പ്രധാന അജണ്ടയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഞായറാഴ്ച പറഞ്ഞതിനെ തുടര്‍ന്നാണ് ഇത്. ചര്‍ച്ച സാധ്യമാകണം എങ്കില്‍ അയല്‍രാജ്യങ്ങള്‍ ഭീകരതയെ പിന്തുണയ്‌ക്കുന്നത് നിര്‍ത്തണമെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.
ഭീകരതയെ സംരക്ഷിക്കുന്നത് അവസാനിപ്പിച്ചതിനുശേഷം മാത്രമേ പാകിസ്ഥാനുമായി ചര്‍ച്ച ആരംഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
















