Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തത്ത പഠിപ്പിച്ച പാഠം

മാതാ അമൃതാനന്ദമയി by മാതാ അമൃതാനന്ദമയി
Aug 18, 2019, 01:30 am IST
in Samskriti

മക്കളെ, പരിസ്ഥിതിപ്രശ്‌നം വളരെയേറെ രൂക്ഷമായിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. വീണ്ടുവിചാരമില്ലാത്ത പ്രവൃത്തികളിലൂടെ നമ്മള്‍ മണ്ണും ജലവും വായുവും മലിനമാക്കി. മരങ്ങള്‍ വെട്ടിനിരത്തിയും, മലകള്‍  ഇടിച്ചുനിരത്തിയും, മണല്‍ വാരിയും മറ്റും പ്രകൃതിയ്‌ക്ക് നാശം വരുത്തിക്കൊണ്ടിരിക്കുന്നു. അതിന്റെയൊക്കെ പ്രത്യാഘാതങ്ങള്‍ ഇന്നു മനുഷ്യനും മറ്റു ജീവജാലങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ഹൃദയാഘാതം വരുന്നതിനുമുമ്പ് ശരീരം അതിന്റെ പല  സൂചനകളും തരാറുണ്ട്. അതുപോലെ ഓരോ പ്രകൃതിദുരന്തവും പ്രകൃതിമാതാവ് മനുഷ്യനു നല്കുന്ന മുന്നറിയിപ്പാണ്. വാസ്തവത്തില്‍ ഭൂമിയിലെ സകല ജീവജാലങ്ങളും പരസ്പരം പരിപോഷിപ്പിക്കുന്ന ഒരു സങ്കല്പമാണ് സൃഷ്ടിയുടെ പിറകിലുള്ളത്. മനുഷ്യവര്‍ഗ്ഗം ആ ഉത്തരവാദിത്തം മറക്കരുത്. പ്രകൃതിയെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് സ്വന്തം ജീവരക്ഷയായി കരുതി, അതില്‍ ജാഗ്രത പാലിക്കണം. 

മഹാഭാരതത്തിലെ ഒരു കഥ ഓര്‍ക്കുകയാണ്. ഒരു വേടന്‍ കാട്ടില്‍വെച്ച് ഒരു മാന്‍കൂട്ടത്തെ കണ്ട് അവയുടെ നേര്‍ക്ക് വിഷം പുരട്ടിയ ഒരു അമ്പെയ്തു. ആ അമ്പ് ഉന്നംതെറ്റി പടര്‍ന്നുപന്തലിച്ചുനിന്നിരുന്ന ഒരു വൃക്ഷത്തില്‍ചെന്നു തറച്ചു. വിഷം പുരണ്ട അമ്പേറ്റ ഉടനെ ആ വൃക്ഷം ക്ഷയിച്ചു തുടങ്ങി. അതിലെ ഇലകളും കായ്‌കളും ഉണങ്ങി നിലത്തു വീണു തുടങ്ങി. ക്രമേണ വൃക്ഷം പൂര്‍ണ്ണമായും കരിഞ്ഞുണങ്ങി. അതോടെ അതില്‍ കൂടുകെട്ടി വസിച്ചിരുന്ന പലതരം പക്ഷികളും, അതിലെ പൊത്തുകളില്‍ കഴിഞ്ഞിരുന്ന  ഇഴജന്തുക്കളും, അണ്ണാന്‍, എലി തുടങ്ങിയ ജീവികളും വൃക്ഷത്തെ ഉപേക്ഷിച്ചു പോയി. എന്നാല്‍ ഒരു തത്ത മാത്രം ആ മരത്തോടുള്ള കടപ്പാടും, സ്‌നേഹവും കാരണം അതിനെ ഉപേക്ഷിച്ചു പോകുവാന്‍ തയ്യാറായില്ല. അത് ഊണും, ഉറക്കവും വെടിഞ്ഞ്  ആ മരത്തില്‍ തന്നെ ഇരുന്നു. ആ മരം വിട്ടുപോകുവാന്‍ കൂട്ടുകാര്‍ പലവട്ടം ഉപദേശിച്ചെങ്കിലും അതിനൊന്നും വഴങ്ങാതെ അത് മരത്തില്‍തന്നെ കഴിഞ്ഞു. ഈ അതിശയകരമായ വാര്‍ത്ത ത്രിലോകങ്ങളിലും പ്രചരിക്കുകയും അത് ദേവേന്ദ്രന്റെ ചെവിയിലെത്തുകയും ചെയ്തു.

തത്തയുടെ കാരുണ്യവും, കൃതജ്ഞതയും കേട്ടറിഞ്ഞ ദേവേന്ദ്രന്‍ തത്തയെ പരീക്ഷിക്കണമെന്നു നിശ്ചയിച്ചു. അദ്ദേഹം ഒരു വൃദ്ധബ്രാഹ്മണന്റെ വേഷത്തില്‍ തത്തയുടെ അടുക്കല്‍ ചെന്ന് ചോദിച്ചു, ‘അങ്ങ് എന്താണ് കരിഞ്ഞുപോയ ഈ വൃക്ഷത്തെ ഉപേക്ഷിക്കാത്തത്?’ തത്ത മറുപടി പറഞ്ഞു, ‘ദേവേന്ദ്ര! അവിടുത്തേയ്‌ക്ക് എന്റെ പ്രണാമങ്ങള്‍. എന്റെ തപശ്ശക്തികൊണ്ട് അങ്ങ് ദേവേന്ദ്രനാണെന്ന് എനിക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ട്.’ അതുകേട്ട് ആശ്ചര്യഭരിതനായ ദേവേന്ദ്രന്റെ മനസ്സില്‍  തത്തയോടുള്ള ബഹുമാനം  വര്‍ദ്ധിച്ചു. തത്തയ്‌ക്ക് ആ മരത്തിനോടുള്ള സ്‌നേഹത്തിനു കാരണമെന്താണന്നറിയാന്‍ ആഗ്രഹിച്ചുകൊണ്ട് ദേവേന്ദ്രന്‍ ചോദിച്ചു, ‘വിശാലമായ ഈ വനത്തില്‍ പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന എത്രയോ വൃക്ഷങ്ങളുണ്ട്.  അവയില്‍ അങ്ങയ്‌ക്കിഷ്ടപ്പെട്ട ഏതെങ്കിലുമൊരു വൃക്ഷത്തിലേയ്‌ക്കു പോകാമല്ലോ.’ ദേവേന്ദ്രന്റെ ഈ വാക്കുകള്‍ കേട്ട് തത്ത പറഞ്ഞു, ‘ഞാന്‍ ജനിച്ചുവീണത് ഈ മരത്തിലാണ്. ഈ മരത്തില്‍ വസിച്ചുകൊണ്ടാണ് എല്ലാ ഗുണങ്ങളും, കഴിവുകളും ഞാന്‍ നേടിയതും. എന്റെ ചെറുപ്പത്തില്‍ ശത്രുക്കളുടെ ആക്രമണത്തില്‍നിന്ന് ഞാന്‍ രക്ഷ നേടിയതും ഈ മരത്തിനെ ആശ്രയിച്ചാണ്.

സജ്ജനങ്ങളുടെ ഗുണങ്ങളില്‍ ഏറ്റവും പ്രധാനം നന്ദിയും കാരുണ്യവുമാണ്. അങ്ങ് എന്തിനാണ്് ആ സദ്ഗുണങ്ങളെ ഉപേക്ഷിക്കാന്‍ എന്നോടാവശ്യപ്പെടുന്നത്? ഇത്രയും നാള്‍ എന്നെ സംരക്ഷിക്കുകയും, പരിപാലിക്കുകയും ചെയ്ത ഈ വൃക്ഷത്തെ  ഞാന്‍ എങ്ങനെയാണ് ഉപേക്ഷിക്കുക?’ അതുകേട്ട് ദേവേന്ദ്രന്‍ പറഞ്ഞു, ‘അങ്ങയുടെ ഈ സ്‌നേഹവും കൃതജ്ഞതയും എന്നെ പ്രസന്നനാക്കിയിരിക്കുന്നു. അങ്ങ് ഒരു വരം ചോദിച്ചാലും.’ അപ്പോള്‍ തത്ത ദേവേന്ദ്രനോട് ആ മരത്തെ പഴയതുപോലെ ആക്കുവാനായി അപേക്ഷിച്ചു. ദേവേന്ദ്രന്‍ സന്തുഷ്ടനായി ആ വൃക്ഷത്തിന്മേല്‍ അമൃത് വര്‍ഷിച്ചു.  ക്ഷണനേരത്തിനുള്ളില്‍ വൃക്ഷം വീണ്ടും തളിര്‍ത്ത് പഴയതുപോലെ ഇടതൂര്‍ന്ന ഇലകളാലും, കായ്‌കളാലും നിറയുകയും ചെയ്തു. അതുകണ്ട് ആ മരത്തെ ഉപേക്ഷിച്ചുപോയ പക്ഷികളും, കീടങ്ങളും, ഇഴജന്തുക്കളും സസന്തോഷം  വൃക്ഷത്തിലേയ്‌ക്കു തിരിച്ചുവന്നു. 

ഈ കഥയിലെ പക്ഷിയ്‌ക്ക് വൃക്ഷത്തോടുണ്ടായിരുന്ന ബന്ധവും നന്ദിയും നമുക്ക് പ്രകൃതിയോടുണ്ടായാല്‍ പ്രകൃതിസംരക്ഷണം അനായാസമാകും. ‘ഈശാവാസ്യമിദം സര്‍വം,’ സര്‍വതിലും ഈശ്വരചൈതന്യം നിറഞ്ഞിരിക്കുന്നുവെന്നാണു നമ്മുടെ ശാസ്ത്രങ്ങള്‍ പറയുന്നതു്. അപ്പോള്‍ പ്രകൃതിസംരക്ഷണം എന്നതു് ഈശ്വരാരാധന തന്നെയാണ്. എല്ലാറ്റിലും ഈശ്വരനെക്കണ്ടു പൂജിക്കാനാണു നമ്മുടെ സംസ്‌കാരം  പഠിപ്പിക്കുന്നതു്. പാമ്പിനെപ്പോലും ആരാധിക്കുന്ന സംസ്‌കാരമാണ് ഭാരതത്തിന്റേത്. നമ്മളാരും അറിഞ്ഞുകൊണ്ടു സ്വന്തം കൈയോ കാലോ വെട്ടിമുറിക്കാറില്ല. അതുപോലെ സകല ചരാചരങ്ങളിലും ഒരേ ജീവചൈതന്യമാണെന്നു കാണുമ്പോള്‍ മറ്റുള്ളവരുടെ വേദനയും സ്വന്തം വേദനയായിത്തോന്നും. അവയെ രക്ഷിക്കുവാനുള്ള മനസ്സും വരും. 

ഈ ഒരു സംസ്‌കാരം പുതിയ തലമുറയ്‌ക്കു പകര്‍ന്നു നല്കാന്‍ നമുക്കു കഴിയണം. അതിനുള്ള പാഠങ്ങള്‍  പാഠ്യപദ്ധതിയില്‍ ചേര്‍ക്കുകയും കലാലയങ്ങളില്‍  അത്തരം പരിശീലനം  നല്‍കുകയും ചെയ്യണം. അങ്ങനെ എല്ലാവരും ഒരുമിച്ചു പ്രയത്‌നിച്ച് പ്രകൃതിസംരക്ഷണം സാദ്ധ്യമാക്കാന്‍ നമുക്കു  കഴിയട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ജപ്പാന്‍ 29ാം മിനിറ്റില്‍ ഗോളടിച്ച, 56ാം മിനിറ്റില്‍ ഗോള്‍ തിരിച്ചടിച്ച് സമനില നേടി ബ്രസീല്‍; വാശിയേറിയ പോര് തുടരുന്നു

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

പുതിയ വാര്‍ത്തകള്‍

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.