ലണ്ടന്‍: മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്റെ ഇരട്ട ഗോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ വിജയം. പ്രീമിയര്‍ ലീഗില്‍ അവര്‍ മടക്കമില്ലാത്ത നാലു ഗോളുകള്‍ക്ക് ചെല്‍സിയെ പരാജയപ്പെടുത്തി.
തുടക്കത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറി. പക്ഷെ പതിനെട്ടാം മിനിറ്റില്‍ യുണൈറ്റഡ് പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി മുന്നിലെത്തിയതോടെ ചെല്‍സി തളര്‍ന്നു. മികച്ച അവസരങ്ങള്‍ പോലും അവര്‍ക്ക്് ലക്ഷ്യത്തിലെത്തിക്കാനായില്ല.
എന്നാല്‍ ഗോള്‍ അടിച്ചതോടെ യുണൈറ്റഡ് പിടിമുറുക്കി. നിരന്തരം അവര്‍ ചെല്‍സിയുടെ ഗോള്‍ മുഖത്ത് പന്തുമായി കറങ്ങി. മൂന്ന്് ഗോള്‍ കുടി അവരുടെ വലയില്‍ അടിച്ചു കയറ്റുകയും ചെയ്തു. മാര്‍ക്കസ് റാഷ്‌ഫോര്‍ഡാണ് പെനാല്‍റ്റി ഗോളാക്കി യുണൈറ്റഡിനെ മുന്നിലെത്തിച്ചത്. ഇടവേളയ്‌ക്ക്് 1- 0 ന് യുണൈറ്റഡ് മിന്നില്‍ നിന്നു.
രണ്ടാം പകുതിയില്‍ രണ്ട്് മിനിറ്റിനിടെ യുണൈറ്റ്ഡ് രണ്ട് ഗോള്‍ അടിച്ചു. 65-ാം മിനിറ്റില്‍ മാര്‍ഷ്യല്‍ ലക്ഷ്യം കണ്ടു. രണ്ട് മിനിറ്റുകള്‍ക്കുശേഷം റാഷ്‌ഫോര്‍ഡ് രണ്ടാം ഗോളും കുറിച്ചു. കളിയവസാനിക്കാന്‍ ഒമ്പത് മിനിറ്റുള്ളപ്പോള്‍ ഡാനിയല്‍ ജെയിംസ് യുണൈറ്റഡിന്റെ നാലാം ഗോളും നേടി.
















