ന്യൂദല്‍ഹി: ഇന്ത്യക്കും പക്കിസ്ഥാനിനും ഇടയില്‍ സര്‍വീസ് നടത്തുന്ന സംഝൗത എക്‌സ്പ്രസ് ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കി. ലാഹോറിനും അറ്റാരിക്കും ഇടയിലുള്ള സംഝൗത എക്‌സ്പ്രസ് 14607/14608 റദ്ദാക്കാനുള്ള പാകിസ്ഥാന്റെ തീരുമാനത്തെ തുടര്‍ന്നാണ് ദല്‍ഹിക്കും അറ്റാരിക്കും ഇടയില്‍ ഓടുന്ന 14001/14002 ട്രെയിന്‍ ഇന്ത്യയും റദ്ദാക്കിയത്. നോര്‍തന്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ (സിപിആര്‍ഒ) ദീപക് കുമാര്‍ ഇക്കാാര്യം സ്ഥിരീകരിച്ചു.
സംഝൗത, താര്‍ എക്‌സ്പ്രസ് ട്രെയിനുകളുടെ സര്‍വീസുകള്‍ അവസാനിപ്പിക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപെട്ടു. ഇന്ത്യയുടെ അഭ്യര്‍ത്ഥന താന്‍ നിരസിക്കുന്നു. ഈ പദവി വഹിക്കുന്ന സമയം വരെ സര്‍വീസുകള്‍ പുനരാരംഭിക്കില്ലെന്ന് പാകിസ്ഥാന്‍ റെയില്‍വേ മന്ത്രി ഷെയ്ഖ് റാഷിദ് അഹ്മദ് ശനിയാഴ്ച പാകിസ്ഥാന്‍ റെയില്‍വേ ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ റെയില്‍വേയുടെ തീരുമാനം.
1972 ല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സിംല കരാറിനു ശേഷം, 1976 മുതല്‍ ദല്‍ഹിക്കും പാകിസ്ഥാനിലെ അറ്റാരിക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന ദ്വിവാരാ ട്രെയിനാണ് സംഝൗത എക്‌സ്പ്രസ്. ഫെബ്രുവരി 14 ന് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജയ്ഷ് ഇ മുഹമ്മദ് നടത്തിയ പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഫെബ്രുവരി 28 നാണ് സംഝൗത എക്‌സ്പ്രസിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.
















