ശ്രീനഗര്‍: ഒരു കാലത്ത് ഭീകരവാദത്തിനു വിഘടനവാദത്തിനു കുപ്രസിദ്ധയാര്‍ജിച്ച പട്ടണമായിരുന്നു അനന്തനാഗ്. ഏറ്റുമുട്ടലും സൈന്യത്തിനു നേരേ കല്ലേറും ഒഴിഞ്ഞ ദിവസങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, കശ്മീരിനുള്ള പ്രത്യേക പദവി നല്‍കിയിരുന്നു 370ാം വകുപ്പ് റദ്ദാക്കിയതോടെ സമാധാനത്തിന്റെ തെരുവായി മാറിയിരിക്കുന്ന അനന്ത്‌നാഗ്. കശ്മീര്‍ സന്ദര്‍ശിക്കുന്ന ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍ ഇന്നു അനന്ത്‌നാഗ് സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ഒരു കൂട്ടം യുവാക്കളാണ് നന്ദി അറിയിച്ച് അദ്ദേഹത്തൊടൊപ്പം സമയം ചെലവഴിച്ചത്. വലിയ സുരക്ഷാസന്നാഹങ്ങളില്ലാതെയാണ് ദേവല്‍ തെരുവിലിറങ്ങുകയും ചെമ്മരിയാടിന്‍ കൂട്ടത്തെ മേയിച്ചു വന്ന യുവാക്കളുമായി സംസാരിക്കുകയും ചെയ്തത്. കുറച്ചു ദിവസത്തെ നിരോധനാജ്ഞയ്‌ക്കു ശേഷം കശ്മീര്‍ ഒന്നടങ്കം സമാധാനത്തിലേക്ക് നീങ്ങുകയാണ്. എവിടേയും പ്രതിഷേധ പ്രകടനങ്ങളോ മീറ്റിങ്ങുകളോ സംഘടിപ്പിച്ചിട്ടില്ല. സുരക്ഷാകാരണങ്ങളാല്‍ കശ്മീരിലെ ചില നേതാക്കള്‍ കരുതല്‍ തടങ്കലില്‍ തുടരുകയാണ്.
കനത്ത സുരക്ഷയില്‍ തുടരുന്ന ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സ്ഥലത്തെത്തിയത്. തിങ്കളാഴ്ച ശ്രീനഗറില്‍ എത്തിയ അദ്ദേഹം സുരക്ഷാ നടപടികള്‍ക്ക് നേരിട്ടാണ് മേല്‍നോട്ടം വഹിക്കുന്നത്. 43,000 സൈനികരെക്കൂടി ജമ്മു കശ്മീരില്‍ സുരക്ഷയ്‌ക്കായി പുതിയതായി നിയോഗിച്ചിട്ടുണ്ട്. ഏതാണ്ട് ഒരു ലക്ഷത്തോളം അര്‍ധസൈനികരാണ് ഇപ്പോള്‍ സംസ്ഥാനത്ത് സുരക്ഷാ ചുമതലയില്‍ എര്‍പ്പെട്ടിരിക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റി ഇന്ത്യയ്‌ക്കൊപ്പം ചേര്‍ത്ത മോദി സര്‍ക്കാരിന്റെ നടപടിക്ക് ജമ്മു കശ്മീരില്‍ ആഹ്ലാദത്തോടെയുള്ള വരവേല്‍പാണു ലഭിച്ചത്. അജിത് ദോവലിനെ നാട്ടുകാര്‍ സന്തോഷത്തോടയാണു വരവേറ്റത്. ഷോപ്പിയാനിലെ തെരുവിറങ്ങി നാട്ടുകാരോട് വിശേഷങ്ങള്‍ തിരക്കലും കുശലും പറഞ്ഞുമാണ് ദോവല്‍ ദിവസങ്ങള്‍ ചെലവഴിച്ചത്. നാട്ടുകാര്‍ക്കൊപ്പം നടുറോഡില്‍ നിന്നു കൊണ്ടാണു ദോവല്‍ ഉച്ചഭക്ഷണവും കഴിച്ചിരുന്നു.
















