ശ്രീനഗര്‍: കശ്മീരില്‍ നിയന്ത്രണങ്ങള്‍ക്ക് അയവ് വരുത്തിയതിന് ശേഷമുള്ള വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്‌ക്കും ഈദ് നമസ്‌ക്കാരത്തിന് ആദ്യ വെള്ളിയില്‍ ശ്രീനഗറിലെ പള്ളികളിലെത്തിയത് 18,000 പേര്‍. പ്രാര്‍ത്ഥനയ്‌ക്കെത്തിയവര്‍ക്ക് സുരക്ഷ സൈനികര്‍ എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിയിരുന്നു. ബുദ്ഗാമില്‍ 7000 പേരും,അനന്ത്‌നാഗില്‍ 11,000 പേരും നമസ്‌കാരത്തിനെത്തിയിരുന്നു.
ഈദ് ആഘോഷങ്ങള്‍ക്ക് ജനങ്ങള്‍ക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കരുതെന്നും എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്നും, ആഗസ്റ്റ് 12ന് നടക്കുന്ന ഈദ് ആഘോഷങ്ങള്‍ക്ക് യാതൊരുവിധ പ്രശ്‌നങ്ങളും ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ഉറപ്പ് വരുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇന്നലെയാണ് പ്രാദേശിക മുസ്ലിം പള്ളികളില്‍ പ്രാര്‍ത്ഥന നടത്തുന്നതിന് അനുമതി നല്‍കി കൊണ്ട് ഉത്തരവിറങ്ങിയത്. ജമ്മുവില്‍ സ്ഥിതി ശാന്തമാണ്. കശ്മീരിലുടനീളം സുരക്ഷാസേന അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്.ജമ്മുവില്‍ 144 പിന്‍വലിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തെ ഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങളും പുനസ്ഥാപിച്ചു കഴിഞ്ഞു
















