ബെര്‍ലിന്‍: ജര്‍മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് അമേച്വര്‍ ടീമായ എഫ്‌സി റോട്ടാക്കിനോട് ഒരു ദയവും കണിച്ചില്ല. സൗഹൃദ മത്സരത്തില്‍ ബയേണ്‍ അവരെ ഗോള്‍ മഴയില്‍ മുക്കി. 23 ഗോളുകളാണ് അവരുടെ വലയിലേക്ക് അടിച്ചുകയറ്റിത്.
കോറേന്‍ടിന്‍ ടോളിസോ നാല് ഗോള്‍ നേടി. റോബര്‍ട്ടോ ലെവന്‍ഡോസ്‌കിയും ഒട്‌സ്ച്ചി റൈഡറ്റും ഹാട്രിക്ക് കുറിച്ചു. തോമസ് മുള്ളര്‍ രണ്ട് തവണ വല കുലുക്കി.
രണ്ടാം പകുതിയില്‍ ബയേണ്‍ കോച്ച് ടീമില്‍ പത്ത് മാറ്റങ്ങള്‍ വരുത്തി. ന്യൂസിലന്‍ഡിന്റെ ഇരുപതുകാരനായ സര്‍പ്രീത് സിങ്ങിനെ കളത്തിലിറക്കി. സര്‍പ്രീത് രണ്ട് ഗോളും നേടി.ഒരു വര്‍ഷം മുമ്പ് ബയേണ്‍ ഈ ടീമിനെ രണ്ടിനെതിരെ ഇരുപത് ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു.
ജര്‍മന്‍ കപ്പ് നിലനിര്‍ത്താനൊരുങ്ങുന്ന ബയേണ്‍ ആദ്യ മത്സരത്തില്‍ തിങ്കളാഴ്ച എനര്‍ജി കോട്ടബസിനെ നേരിടും.
















