ന്യൂദല്‍ഹി: അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ കരസ്ഥമാക്കി. മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡ് അന്തരിച്ച എം.ജെ. രാധാകൃഷ്ണന്. ഓള് എന്ന ചിത്രത്തിനുള്ള ഛായഗ്രഹണത്തിനാണ് അവാര്‍ഡ്. ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് നടന്‍ ജോജുവിനും സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് നടി സാവിത്രിക്കും ജൂറിയുടെ പ്രത്യേക പരാമര്‍ശം. ഹിന്ദി നടന്‍മാരായ ആയുഷ്മാന്‍ ഖുറാന (അന്ധാഥുന്‍, ബദായ് ഹോ) വിക്കി കൗശല്‍ (ഉറി) എന്നിവര്‍ മികച്ച നടന്‍മാര്‍ക്കുള്ള ദേശീയ പുരസ്‌കാരം പങ്കിട്ടു. ഉറി ചിത്രം സംവിധാനം ചെയ്ത അദിത്യ ധര്‍ ആണ് മികച്ച സംവിധായകന്‍.
മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള പുരസ്‌കാരം കമ്മാര സംഭവം എന്ന ചിത്രത്തിനാണ്. ഫീച്ചര്‍ ഫിലിം കാറ്റഗറിയില്‍ 31 വിഭാഗങ്ങളിലാണ് അവാര്‍ഡ് ലഭിക്കുക. 419 സിനിമകളാണ് മത്സരത്തിന് പരിഗണിച്ചത്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 23 അവാര്‍ഡുകളാണ് പ്രഖ്യാപിച്ചത്.
















