ചെന്നൈ : പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തി പ്രകടനമെന്ന് പ്രഖ്യാപിച്ച് നടത്തിയ കരുണാനിധിയുടെ ചരമ വാര്‍ഷിക സമ്മേളനം വെറുതെയായി. കശ്മീര്‍ വിഷയത്തില്‍ രൂക്ഷ വിമര്‍ശം ഉയര്‍ത്തിയ നേതാക്കള്‍ ബിജെപിക്ക് എതിരെ ഒരുമിക്കണമെന്ന് ആഹ്വാനം ചെയ്‌തെങ്കിലും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും, മുഖ്യമന്ത്രി പിണറായി വിജയനും ഉള്‍പ്പടെയുള്ള പ്രമുഖര്‍ വിട്ടുനിന്നതോടെ ചടങ്ങിന്റെ നിറം കെടുകയായിരുന്നു.
ബിജെപിയെ എതിര്‍ക്കാന്‍ പ്രതിപക്ഷത്തിന് ഐക്യമില്ലെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് ഇവരെയെല്ലാം വിളിച്ച് എം.കെ. സ്റ്റാലിന്‍ ചടങ്ങ് സംഘടിപ്പിച്ചത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി എന്നിവരൊഴികെ മറ്റ് നേതാക്കളാരും സമ്മേളനത്തിനെത്തിയില്ല.
ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ക്കെല്ലാം ക്ഷണമുണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗിക തിരക്കുകള്‍ കാരണം പങ്കെടുക്കാനാകില്ലെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു. മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ഹാസനെയും ക്ഷണിച്ചിരുന്നെങ്കിലും ചടങ്ങിന് എത്തിയില്ല. ആറ് മാസങ്ങള്‍ക്ക് മുമ്പ് സമാന വേദിയിലായിരുന്നു രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് സ്റ്റാലിന്‍ നിര്‍ദ്ദേശിച്ചത്.
















