മാലി : ജമ്മുകശ്മീര്‍ വിഷയത്തില്‍ ശ്രീലങ്കയ്‌ക്കും യുഎഇയ്‌ക്കും പിന്നാലെ ഇന്ത്യയ്‌ക്ക് പിന്തുണ നല്‍കി മാലി ദ്വീപും. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി രാജ്യത്തിനുള്ളിലെ കാര്യമാണ്. അതില്‍ ഇന്ത്യയ്‌ക്ക് താത്പ്പര്യങ്ങള്‍ക്കനുസരിച്ച് നടപടി സ്വീകരിക്കാമെന്നുമാണ് മാലി ദ്വീപ് അറിയിച്ചത്.
പരമാധികാരമുള്ള എല്ലാ രാജ്യങ്ങള്‍ക്കും അവരുടെ നിയമങ്ങള്‍ ആവശ്യമെങ്കില്‍ ഇഷ്ടാനുസരണം ഭേദഗതി വരുത്താവുന്നതാണ്. അടുത്തിടെ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ കൈക്കൊണ്ട നടപടി രാജ്യത്തിനുള്ളിലെ കാര്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കേന്ദ്ര ഭരണ പ്രദേശമായി ലഡാക്കിനെ ഉയര്‍ത്തിയപ്പോള്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമ സിങ്കെ ഇതിനെ പിന്തുണച്ചുകൊണ്ട് ആദ്യം രംഗതെത്തിയിരുന്നു. ബുദ്ധ വിഭാഗത്തിന് ഏറ്റവും ഭൂരിപക്ഷമുള്ള ആദ്യത്തെ ഇന്ത്യന്‍ സംസ്ഥാനം ആകും ഇതെന്നും റെനില്‍ പ്രതികരിച്ചിരുന്നു. കൂടാതെ ജമ്മു കശ്മീരിലെ നിയമഭേദഗതി തികച്ചും ഇന്ത്യയ്‌ക്കുള്ളിലെ കാര്യമാണെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി അറിയിച്ചു.
ജമ്മു കശ്മീരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ നടപടിയെന്നും ഇത് തികച്ചും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും യുഎഇ അംബാസിഡര്‍ അഹമ്മദ് അല്‍ ബന്ന അറിയിച്ചിരുന്നു.
















