കൊല്ലം: മുന്‍ മന്ത്രിയും മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനുമായ ആര്‍. ബാലക്യഷ്ണപിള്ളയെ നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആരോഗ്യ നിലമെച്ചപ്പെട്ടതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നാലു മാസം മുമ്പ് അഞ്ചല്‍ കോട്ടുക്കലിലെ തെരഞ്ഞെടുപ്പ് യോഗത്തിനിടെ സംസാരിക്കവെ ആര്‍. ബാലക്യഷ്ണ പിള്ള കുഴഞ്ഞു വീണിരുന്നു. മകനും പത്തനാപുരം എംഎല്‍എ യുമായ കെ. ബി ഗണേഷ് കുമാര്‍ ആശുപത്രിയില്‍ ബാലകൃഷ്ണ പിള്ളയ്‌ക്ക് ഒപ്പമുണ്ട്.
















