ബെര്‍മിംഗ്ഹാം: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് അവസാനിക്കാന്‍ രണ്ടു ദിവസം ബാക്കിനില്‍ക്കെ ഇംഗ്ലണ്ടിന് 398 റണ്‍സിന്റെ വിജയലക്ഷ്യം. ഓസ്‌ട്രേലിയ രണ്ടാമിന്നിംഗ്സില്‍ ഏഴിന് 487 എന്ന നിലയില്‍ ഡിക്ലയേര്‍ഡ് ചെയ്തു. രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടപ്പെടാതെ 13 എന്ന നിലയിലാണ്. ബേണ്‍സ് ഏഴും റോയ് ആറും റണ്‍സ് എടുത്തു ക്രീസിലുണ്ട് .
ആദ്യ ഇന്നിംഗ്സില്‍ നിറം മങ്ങിയ കങ്കാരുപ്പട പക്ഷെ രണ്ടാമിന്നിഗ്സില്‍ സ്മിത്തിന്റേയും (140) വേഡിന്റെയും (110)ശക്തമായ മികവില്‍ 487 എന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു. ഓപ്പണര്‍മാര്‍ അമ്പേ പരാജയപ്പെട്ട രണ്ടിന്നിഗ്സിലും സ്മിത്തിന്റെ തുടര്‍ച്ചയായ സെഞ്ച്വറികളാണ് ഓസീസിന് കരുത്തായത്.രണ്ടാം ഇന്നിംഗ്സിലെ എട്ടാം വിക്കറ്റില്‍ പാറ്റിന്‍സണും കമ്മിന്‍സും ഉണ്ടാക്കിയ 78 റണ്‍സിന്റെ അതിവേഗ കൂട്ടുകെട്ടും ഓസീസിന് മികച്ച ടോട്ടല്‍ നേടിക്കൊടുത്തു.
ഇംഗ്‌ളണ്ടിന് വേണ്ടി രണ്ടാമിന്നിഗ്സില്‍ സ്റ്റോക്‌സ് മൂന്നും അലി രണ്ടും വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ബ്രോഡ് വോക്സ് എന്നിവര്‍ ഓരോ വിക്കറ്റുവീതവും നേടി. രണ്ടു ദിവസം കിട്ടിയിരിക്കുന്ന ഇംഗ്ലണ്ടിന് ആദ്യ ടെസ്റ്റ് ജയിക്കാന്‍ നല്ല അവസരമാണ് കൈവന്നിരിക്കുന്നത്.
















