ലണ്ടന്‍: രണ്ടാം ഇന്നിങ്ങ്‌സിലും സ്റ്റീവ് സ്മിത്ത്് കുറിച്ച സെഞ്ചുറിയുടെ മികവില്‍ ഓസീസ് ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ശ്ക്തമായ നിലയിലേക്ക്. നാലാം ദിനത്തില്‍ ചായസമയത്ത് അവര്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 372 റണ്‍സ് എടുത്തിട്ടുണ്ട്. അഞ്ചു വിക്കറ്റുകള്‍ ശേഷിക്കെ ഓസീസിന് 282 റണ്‍സ് ലീഡായി.
സ്മിത്ത് പതിനാല് ഫോറുകളുടെ അകമ്പടിയില്‍ 142 റണ്‍സ് എടുത്തു. സ്മിത്തിന്റെ 25-ാം സെഞ്ചുറിയാണിത്. ഇംഗ്ലണ്ടിനെതിരെ പത്തമത്തേതും. ആദ്യ ഇന്നിങ്ങ്‌സിലും സ്മിത്ത് സെഞ്ചുറി നേടിയിരുന്നു. സെഞ്ചുറിയിലേക്ക് നീങ്ങുന്ന വേഡ് 86 റണ്‍സുമായി ക്രീസിലുണ്ട്.
മൂന്നിന് 124 റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ നാലാം ദിനത്തില്‍ കളി തുടങ്ങിയത്. 46 റണ്‍സുമായി മൂന്നാം ദിനത്തില്‍ പുറത്താകാതെ നിന്ന സ്മിത്ത് നാലാം വിക്കറ്റില്‍ ഹെഡിനൊപ്പം 130 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 21 റണ്‍സുമായി ഇന്നിങ്ങ്‌സ് പുനരാരംഭിച്ച ഹെഡ് അര്‍ധ സെഞ്ചുറി കുറിച്ച് മടങ്ങി. ബെന്‍ സ്‌റ്റോക്‌സിന്റെ പന്തില്‍ ബെയര്‍സ്‌റ്റോയ്‌ക്ക് പിടികൊടുക്കും മുമ്പ് ഹെഡ് 51 റണ്‍സ് നേടി. നേരിട്ട 116 പന്തില്‍ ആറെണ്ണം അതിര്‍ത്തികടത്തി.
സ്‌കോര്‍: ഓസ്‌ട്രേലിയ 284, അഞ്ചിന് 372 . ഇംഗ്ലണ്ട് 374
















