ബ്രാംപ്ടണ്‍(കാനഡ): രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവ രാജ് സിങ് ഗ്ലോബല്‍ ടി ട്വന്റിയില്‍ മിന്നുന്ന ഫോം തുടരുന്നു. ടൊറന്റോ നാഷണല്‍സ് ക്യാപ്റ്റനായ യുവി 22 പന്തില്‍ 51 റണ്‍സ് അടിച്ചെടുത്തു.
ബ്രാംപ്റ്റന്‍ വൂള്‍വ്‌സിനെതിരായ മത്സരത്തിലാണ് യുവിയുടെ ബാറ്റിങ് വെടിക്കെട്ട്. പക്ഷെ യുവിയുടെ ഈ മിന്നുന്ന പ്രകടനം ടീമിനെ വിജയത്തിലേക്ക് നയിച്ചില്ല. 223 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ടൊറന്റോ നാഷണല്‍ ജയത്തിന് 12 റണ്‍സ് അകലെ വീണു.
ജോര്‍ജ് മുന്‍സേ അടിച്ചെടുത്ത 66 റണ്‍സിന്റെ പിന്‍ബലത്തില്‍ ബ്രാംപ്റ്റന്‍ 20 ഓവറില്‍ ആറു വിക്കറ്റിന് 222 റണ്‍സ് നേി. മറുപടിപറഞ്ഞ യുവിയുടെ ടീമിന് ബ്രണ്ടന്‍ മക്കല്ലത്തിന്റെ അടിപൊളി ബാറ്റിങ്ങില്‍ മികച്ച തുടക്കം ലഭിച്ചു. മക്കലം 36 റണ്‍സ് നേടി. നാലാമനായി ക്രീസിലിറങ്ങിയ യുവി അഞ്ചു സിക്‌സറും മൂന്ന് ഫോറും ഉള്‍പ്പെടെയാണ് അര്‍ധ സെഞ്ചുറി നേടിയത്. 16-ാം ഓവറില്‍ യുവ് രാജ് പുറത്തായതോടെ ടൊറന്റോ നാഷണല്‍സിന്റെ പ്രതീക്ഷ മങ്ങി.
















