ഹൈദരാബാദ്: അധികാരത്തിലെത്തിയിട്ട് രണ്ടുമാസം ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്റെ സുരക്ഷയ്‌ക്കായി സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ചെലവഴിച്ചത് എട്ടു കോടിയോളം രൂപ. ജഗന്‍ മേഹന്റെ സ്വകാര്യ ഇസ്രായേല്‍ സന്ദര്‍ശനത്തിന് 22.5 ലക്ഷം സര്‍ക്കാല്‍ ഖജനാവില്‍ നിന്ന് അനുവദിച്ചതാണ് വിവാദത്തിലായിരിക്കുന്നത്.
ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജഗന്‍ മേഹന്റെ നാലു ദിവസത്തെ ഇസ്രായേല്‍ സന്ദര്‍ശനത്തിന് 25.5 ലക്ഷം രൂപ അനുവദിച്ചത്. നേരത്തെയും മുഖ്യമന്ത്രിയുടെ സുരക്ഷയ്‌ക്കായി പൊതുഖജനാവില്‍ നിന്ന് പണം നീക്കിവച്ചിരുന്നു. ജൂണ്‍ 26ന് 1.89 കോടി രൂപയാണ് അദ്ദേഹത്തിന്റെ സുരക്ഷയ്‌ക്കായി മാറ്റിവച്ചത്.
ജൂണ്‍ 25ന് അഞ്ച് കോടിയും അനുവദിച്ചിരുന്നു. അദ്ദേഹത്തിന്റെ വസതിയിലേക്കുള്ള ഒന്നര കിലോമീറ്റര്‍ റോഡ് നവീകരിക്കാന്‍ ഉള്‍പ്പെടെയായിരുന്നു തുക നല്‍കിയത്. അതിനിടെ ഹൈദരാബാദിലെ ബഞ്ചാര ഹില്ലിലുള്ള മുഖ്യമന്ത്രിയുടെ താമരക്കുളം പുനരുദ്ധരിക്കാന്‍ 24.5 ലക്ഷം രൂപയും അനുവദിച്ചിരുന്നു.
അതേസമയം മുഖ്യമന്ത്രിയുടെ സുരക്ഷയ്‌ക്ക് അമിതമായി പണം ചെലവാക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിപക്ഷം രംഗത്തെത്തി. നരാ ലോകേഷ് ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിയുടെ ദുര്‍വ്യയത്തെ ഖജനാവിനു ഭാരമെന്നാണു വിശേഷിപ്പിച്ചത്.എന്നാല്‍ മുഖ്യമന്ത്രിയെ ന്യായീകരിച്ച് ആന്ധ്ര ചീഫ് സെക്രട്ടറി രംഗത്തുവന്നു.
വിദേശത്ത് സന്ദര്‍ശനം നടത്തുന്ന മുഖ്യമന്ത്രിമാരുടെ സുരക്ഷയ്‌ക്ക് പണം നല്‍കുന്നത് പുതിയ സംഭവമൊന്നുമല്ല. തങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിദേശത്ത് ആയുധങ്ങള്‍ എടുക്കാനോ മറ്റു സുരക്ഷ ഒരുക്കാനോ അനുമതിയില്ല. ഇതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്‌ക്കായി പണം നീക്കിവച്ചതെന്ന് ചീഫ് സെക്രട്ടറി എല്‍.വി സുബ്രഹ്മണ്യന്‍ പറഞ്ഞു.
അതേസമയം അധികം വൈകാതെ ജഗന്‍ മോഹന്‍ അമേരിക്കയും സന്ദര്‍ശിക്കുമെന്ന റിപ്പോര്‍ട്ടുണ്ട്. ജൂലൈ 30നാണ് സി.ബി.ഐ പ്രത്യേക കോടതി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള അനുമതി നല്‍കിയത്. ഇതിനു പിന്നാലെ അനധികൃതമായി സ്വത്ത് കൈവശം വച്ച കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്നു.
















