തിരുവനന്തപുരം : സംസ്ഥാനത്തെ കലാലയങ്ങളിലെ എസ്എഫ്‌ഐ – എഐഎസ്എഫ് തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് ഇരു പാട്ടികളുടേയും നേതൃത്വം ഇടപെട്ട് ഒത്തു തീര്‍പ്പിന് ശ്രമിക്കുന്നു. ഇരു വിദ്യാര്‍ത്ഥി സംഘടനാ നേതൃത്വവുമായി ഇന്നാണ് ചര്‍ച്ച. യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷങ്ങള്‍ക്ക് തുടര്‍ക്കഥയായാണ് ഇരു വിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം പുറത്തറിയുന്നത്.
അതേസമയം ഐഎസ്എഫ് സംസ്ഥാന സമ്മേളനവും ഇന്ന് തുടങ്ങും. ഇടത് രാഷ്‌ട്രീയം ഉയര്‍ത്തിപിടിക്കുന്ന രണ്ട് വിദ്യാര്‍ത്ഥി സംഘടനകളായ എസ്എഫ്‌ഐയുടെയും എഐഎസ്എഫിന്റെയും ശത്രുത, ക്യാമ്പസുകളില്‍ രണ്ട് ചേരികളായി ഏറ്റുമുട്ടുന്നതില്‍ നിന്നും സംസ്ഥാന ഭാരവാഹികളെ മര്‍ദ്ദിക്കുന്ന ഘട്ടം വരെ എത്തിയതോടെയാണ് പാര്‍ട്ടി നേതൃത്വം ഇടപെടുന്നത്.
പാര്‍ട്ടി നേതൃത്വം ഇടപെട്ട് ചര്‍ച്ച നടത്തുന്നുണ്ടെങ്കിലും എല്‍ഡിഎഫ് മാതൃകയില്‍ ക്യാമ്പസുകളില്‍ ഒരു മുന്നണിയായി മത്സരിക്കുന്നതില്‍ തടസ്സങ്ങളുണ്ട്. സിപിഎം നേതൃത്വവും ഇക്കാര്യത്തില്‍ വിയോജിക്കുന്നു. എസ്എഫ്‌ഐ വിരുദ്ധ പരാമര്‍ശം കൊണ്ട് ശ്രദ്ധ നേടിയ എഐഎസ്എഫ് ജില്ലാ സമ്മേളനങ്ങള്‍ക്ക് ശേഷം സംസ്ഥാന സമ്മേളനവും ഇന്ന് തുടങ്ങുകയാണ്. ഇതിനോട് അനുബന്ധിച്ച് നാലാം തീയതി നടക്കുന്ന വിദ്യാഭ്യാസ സെമിനാറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.
















