കുന്നംകുളം : തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തിനു പിന്നാലെ എസ്എഫ്ക്കാരുടെ തമ്മിലടി മൂലം പഴഞ്ഞി എംഡി കോളേജും അടച്ചു. മാരകായുധങ്ങളുമായി എത്തിയ എസ്എഫ്‌ഐക്കാര്‍ നടത്തിയ തമ്മിത്തല്ലലില്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കോളേജ് താത്കാലികമായി അടച്ചുപൂട്ടിയത്.
സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി സച്ചിന്‍ കേച്ചേരി അടക്കം 20 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. അതേസമയം പ്രതികളുടെ വീടുകളില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഘര്‍ഷം വിവാദം ആയിട്ടും എസ്എഫ്‌ഐക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ പോലീസ് പ്രതികളെ അവര സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്.
അതിനിടെ ആക്രമണത്തിന് ഇരയായവരുമായി ചര്‍ച്ച നടത്തി പ്രശ്‌നം ഒതുക്കാന്‍ എസ്എഫ്‌ഐ ശ്രമവും തുടങ്ങി. സംഭവത്തെ തുടര്‍ന്ന് എസ്എഫ്‌ഐക്കെതിരെ പഴഞ്ഞി കോളേജില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുള്ള സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനും തുടര്‍നടപടികള്‍ തീരുമാനിക്കുന്നതിനും എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി ഇന്ന് ചേരും.
















