Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വെല്ലൂര്‍ തെരഞ്ഞെടുപ്പ്; പ്രമുഖ നേതാക്കള്‍ പങ്കെടുക്കുമ്പോഴും കനിമൊഴിയെ പ്രചരണ പരിപാടികളില്‍ നിന്ന് ഒഴിവാക്കുന്നത് എന്തിന്? ഡിഎംകെ കുടുംബത്തില്‍ അസ്വാരസ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2019, 12:32 pm IST
in India

തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ആഗസ്റ്റ് അഞ്ചിന് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രചരണ പരിപാടികളില്‍ നിന്ന് ഡിഎംകെ നേതാവും തൂത്തുക്കുടി എംപിയുമായ കനിമൊഴിയെ ഒഴിവാക്കുന്നതായി സൂചന. 

നേരത്തെ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. ഡിഎംകെ ട്രഷററും മുതിര്‍ന്ന നേതാവുമായ എസ്. ദുരൈമുരുകന്റെ അടുത്ത അനുയായിയും പാര്‍ട്ടിയുടെ യൂണിറ്റ് സെക്രട്ടറിയുമായ പൂഞ്ചോല ശ്രീനിവാസന്റെ സഹോദരിയുടെ വീട്ടിലെ ഗോഡൗണില്‍ നിന്ന് 11.48 കോടി രൂപ കണ്ടെടുത്തതാണ് തെരഞ്ഞെടുപ്പ് റദ്ദാക്കുന്നതിലേക്ക് നയിച്ചത്. തുടര്‍ന്നാണ് വെല്ലൂരിലെ തെരഞ്ഞെടുപ്പ് ആഗസ്റ്റ് അഞ്ചിലേയ്‌ക്ക് മാറ്റിയത്.

ഡിഎംകെയും എഐഡിഎംകെയും ഒരുപോലെ വിജയം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് വ്യക്തിപരമായി വെല്ലുവിളി ഉയര്‍ത്തുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്. 

പൊതുതെരഞ്ഞെടുപ്പില്‍ 38ല്‍ 37 സീറ്റും നേടി വിജയം സ്വന്തമാക്കിയ ഡിഎംകെ അത് ആവര്‍ത്തിക്കാനാണ് ശ്രമിക്കുന്നത്. വെല്ലൂര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എംകെ സ്റ്റാലിന്‍ തന്നെയാണ് നേതൃത്വം നല്‍കുന്നത്. ദുരൈമുരുകന്റെ മകനും ഡിഎംകെ സ്ഥാനാര്‍ത്ഥിയുമായ കതിര്‍ ആനന്ദിന് പിന്തുണ നല്‍കി നിരവധി ഡിഎംകെ നേതാക്കളും പ്രവര്‍ത്തകരും അണിച്ചേരുന്ന പ്രചരണ പരിപാടിയില്‍ പക്ഷെ കനിമൊഴി മാത്രമില്ല. ഡിഎംകെ സംസ്ഥാന ഘടകത്തിന്റെ ഏറ്റവും പ്രകടമായ മുഖങ്ങളിലൊന്നാണ് കരുണാനിധിയുടെ മകളുടെ അസാന്നിധ്യത്തിലൂടെ ഇല്ലാതാകുന്നത്. മികച്ച പ്രാസംഗികയും പാര്‍ലമെന്റേറിയനുമായ കനിമൊഴിയെ തഴയുന്നതിന്റെ വ്യക്തമായ കാരണം എന്തെന്ന് അറിയില്ലെങ്കിലും എന്‍ഐഎ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട കാരണങ്ങളാണ് ഇതിന് പിന്നിലെന്നാണ് അറിയുന്നത്. എന്നാല്‍ കനിമൊഴി ദല്‍ഹിയിലായതിനാല്‍ പ്രചരണത്തിന് ഇല്ലാത്തതെന്നാണ് ഡിഎംകെയുടെ ഭാഷ്യം. 

എന്‍ഐഎ ഭേദഗതി ബില്ലില്‍ ഡിഎംകെയുടേത് ഇരട്ടത്താപ്പ് നയമായിരുന്നു. ബില്ലിന്മേല്‍ ഡിഎംകെയുടേത് അനുകൂല നയമായിരുന്നെങ്കിലും കര്‍ശനമായ എതിര്‍പ്പായിരുന്നു കനിമൊഴിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഇതാണ് പ്രചരണ പരിപാടികളില്‍ നിന്ന് കനിമൊഴിയെ ഒഴിവാക്കിയതിന് കാരണമെന്നും അഭ്യൂഹമുണ്ട്. 

എന്നാല്‍ ഈ കാരണങ്ങളെല്ലാം അഭ്യൂഹങ്ങളായി നിലനില്‍ക്കുമ്പോള്‍ തന്നെ കരുണാനിധി കുടുംബത്തിലെ അധികാരത്തിനുള്ള വടംവലിയാണ് കനിമൊഴിയെ ഒഴിവാക്കുന്നതിന് കാരണമെന്നുള്ളത് സ്പഷ്ടമാണ്. 

രാഷ്ടീയത്തില്‍ പുതിയതാണെങ്കില്‍ സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി പാര്‍ട്ടിയുടെ യൂത്ത് സവിങിന്റെ അമരത്ത് എത്തി കഴിഞ്ഞു. പ്രചരണ പരിപാടികളിലും പോസ്റ്ററുകളിലും പാര്‍ട്ടി മുഖപത്രങ്ങളിലുമെല്ലാം ഉദയനിധി നിറസാന്നിധ്യവുമാണ്. പാര്‍ട്ടിയില്‍ തന്റെ മകന്‍ അതികായനാകണമെന്ന സ്റ്റാലിന്റെ ആഗ്രഹത്തിന് കനിമൊഴി ഭീഷണിയാകുമോ എന്ന ഭയവും ഈ ഒഴിവാക്കലിന് ആക്കം കൂട്ടിയിട്ടുണ്ട്. 

കരുണാനിധിയുടെ കാലത്ത് മാത്രമായിരുന്നു സ്റ്റാലിന്റെയും കനിമൊഴിയുടേയും ബന്ധത്തില്‍ സ്വരചേര്‍ച്ചയുണ്ടായിരുന്നതെന്നും നിലവില്‍ അതിന് കോട്ടം തട്ടിയെന്നുമാണ് സൂചന.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനി കൊല്ലപ്പെട്ടതിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; സ്ത്രീ ചൂഷണം, വ്യാജ മതപരിവർത്തനം അവസാനിപ്പിക്കണമെന്നും എബിവിപി

Mollywood

തളിരോമലേ…. …ചിത്രയുടെ ആലാപനത്തില്‍ തുടക്കം വീഡിയോ എത്തി

Kerala

അയോദ്ധ്യ : അപകീര്‍ത്തികരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണം,പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

Kerala

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നില്‍ വിങ്ങിപ്പൊട്ടി കെ എസ് ചിത്ര

Kerala

നെഹ്റു ട്രോഫി വളളംകളിക്ക് സമ്മാനത്തുകയില്‍ വമ്പന്‍ വര്‍ധന

പുതിയ വാര്‍ത്തകള്‍

പിഎം ശ്രീ : ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാറിന് പിന്മാറാനാകില്ലെന്ന് പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പി എസിന്റെ ലേഖനം,വെട്ടിലായി സിപിഎം

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

കഥ: ഇളയവന്‍

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.