ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ ടീം തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട സുനില്‍ ഗാവസ്‌ക്കറുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ദേശീയ സെലക്ഷന്‍ കമ്മിറ്റി ചെര്‍മാന്‍ എം.എസ്.കെ. പ്രസാദ്.
സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് മത്സര പരിചയം പോരെന്ന ഗാവസ്‌ക്കറുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് പ്രസാദ് പറഞ്ഞു. കൂടുതല്‍ കളിച്ചതുകൊണ്ട് കൂടുതല്‍ അറിവ് ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളെല്ലാം വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തവരാണ്. രാജ്യാന്തര മത്സരങ്ങള്‍ക്ക് പുറമെ ഞങ്ങള്‍ 477 ഒന്നാം ക്ലാസ് മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഇരുനൂറിലേറെ രാജ്യാന്തര മത്സരങ്ങളും കണ്ടു. കഴിവുള്ള കളിക്കാരെ തെരഞ്ഞെടുക്കാന്‍ ഇതൊക്കെ മതി. ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ്് ക്രിക്കറ്റ് ബോര്‍ഡ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഒരു ടെസ്‌റ്റേ കളിച്ചുട്ടുള്ളൂ. ഒരു ദശാബ്ദക്കാലം ഓസീസ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന ട്രെവര്‍ ഹോണ്‍സ് ഏഴ് ടെസ്റ്റാണ് കളിച്ചത്.
കോഹ് ലിയുടെ ക്യാപ്റ്റന്‍സി ചോദ്യം ചെയ്ത ഗാവസ്‌ക്കറിനെതിരെ മുന്‍ ക്രിക്കറ്റര്‍ സഞ്ജയ് മഞ്ചരേക്കും രംഗത്തെത്തി. കോഹ്്‌ലിയുടെ നായകത്വത്തില്‍ ലോകകപ്പ് കളിച്ച ഇന്ത്യ ഏഴു മത്സരങ്ങളിലും വിജയിച്ചു. രണ്ട് മത്സരങ്ങളില്‍ മാത്രമാണ് തോറ്റത്. ഗാവസ്‌ക്കറിനോട് ബഹുമാനമുണ്ട്്്. പക്ഷെ ഈ പരാമര്‍ശങ്ങളോട് വിയോജിക്കുന്നുയെന്ന്് സഞ്ജയ് മഞ്ചേരേക്കര്‍ ട്വിറ്ററില്‍ കുറിച്ചു.
















