ന്യൂദല്‍ഹി: യുവ ബാറ്റ്‌സ്മാന്‍ പൃഥി ഷായെ ഇന്ത്യന്‍ ക്രിക്കറ്റ്് കണ്‍ട്രോള്‍ ബോര്‍ഡ് എട്ട് മാസത്തേക്ക്് സസ്‌പെന്‍ഡ് ചെയതു. ഉത്തേജക മരുന്നുപരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.
ഈ വര്‍ഷം ഫെബ്രുവരി 22 മുതല്‍ ഇന്‍ഡോറില്‍ നടന്ന സയ്യദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിനിടയ്‌ക്കാണ് പൃഥ്വി ഷായുടെ മൂത്രസാമ്പില്‍ പരിശോധിച്ചത്.
പരിശോനയില്‍ നിരോധിക്കപ്പെട്ട ‘ടെര്‍ബൂട്ടാലി’ന്റെ അംശം കണ്ടെത്തി. ചുമയ്‌ക്കുള്ള സിറപ്പുകളില്‍ സാധാരണ കാണപ്പെടുന്നതാണ് ടെര്‍ബൂട്ടാലിന്‍. ചുമയ്‌ക്കുള്ള സിറപ്പ് ഉപയോഗിച്ചതാണ് പൃഥ്വി ഷാ കുടുങ്ങാന്‍ കാരണം. ഈ സിറപ്പുകളില്‍ നിരോധിക്കപ്പെട്ട മരുന്ന് ഉണ്ടെന്ന കാര്യം തനിക്കറിയില്ലായിരുന്നെന്ന് പൃഥ്വി ഷാ പറഞ്ഞു.
















