ലഖ്‌നൗ : ഉന്നാവോ പീഡനത്തിലെ ഇരയായ യുവതിയേയും കുടുംബത്തേയും വധിക്കാന്‍ ശ്രമിച്ച വാഹനം സമാജ് വാദി പാര്‍ട്ടി നേതാവിന്റേതെന്ന് പുതിയ കണ്ടെത്തല്‍. ഇതോടെ കേസന്വേഷണത്തില്‍ വന്‍ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.
സമാജ്‌വാദി പാര്‍ട്ടി നേതാവ് നന്ദു പാലിന്റേതാണ് വാഹനം. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് സിബിഐ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. നന്ദുലാലിന്റെ സഹോദരന്മാരായ ദേവേന്ദ്രപാല്‍, മുന്നപാല്‍, ദിലീപ് പാല്‍ എന്നിവര്‍ക്ക് 27 ട്രക്കുകളാണുള്ളത്.
തിങ്കളാഴ്ച യുവതിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിനു നേരെ വലിയ ട്രക്ക് ഇടിച്ച് കയറ്റുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന യുവതിയുടെ അമ്മായി കൊല്ലപ്പെടുകയും യുവതിയ്‌ക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. യുവതി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ കഴിയുന്നത്.
















