കോഴിക്കോട്: എല്‍ദോ എബ്രഹാം എംഎല്‍എയ്‌ക്കെതിരായ പോലീസ് നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനവും നടത്തുന്നത് തടിതപ്പാനുള്ള കുതന്ത്രങ്ങളാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള.പിണറായിയുടെ ഭരണം മൂലം ക്രമസമാധാന നില ഏറ്റവും തകര്‍ന്ന സംസ്ഥാനമായി കേരളം മാറിയെന്നും ശ്രീധരന്‍ പിള്ള കോഴിക്കോട് പറഞ്ഞു.
ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുള്ള ഉത്തരവ് സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്നും ഇത് സര്‍ക്കാരിന്റെ അഹന്തയ്‌ക്ക് കിട്ടിയഅടിയാണെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. കോടതിവിധി അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇതിന് പകരം കേസ് നടത്തി ജനങ്ങളുടെ നികുതിപ്പണം പാഴാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അടൂര്‍ ഗോപാലകൃഷ്ണനെതിരായ ബി ഗോപാലകൃഷ്ണന്റെ പ്രസ്താവന അടഞ്ഞ അധ്യായമാണ്. അടൂര്‍ വിഷയം വിവാദമാക്കി അജണ്ട സൃഷ്ടിക്കാനാണ് മാധ്യമങ്ങളുടെ ശ്രമമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളജ് സമരം പിന്‍വലിച്ചത് എന്തടിസ്ഥാനത്തിലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു.
കേരളത്തില്‍ ബിജെപി അംഗസംഖ്യയില്‍ വലിയ വര്‍ദ്ധനവുണ്ടായെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
















