Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഉത്തരവും ഉത്തരക്കടലാസും

എസ്.കെbyഎസ്.കെ
Jul 29, 2019, 03:27 am IST
inVicharam

മലയാള ഭാഷയ്‌ക്ക് നല്ലകാലമാണ്. ഭാഷാസ്‌നേഹികള്‍ക്ക് ആഹ്ലാദിക്കാം. ഭരണാധികാരികളും രാഷ്‌ട്രീയ നേതാക്കളും സാംസ്‌കാരിക നായകരും ഭാഷയെ സമ്പന്നമാക്കിക്കൊണ്ടിരിക്കുന്നു. പുതിയ വാക്കുകള്‍, വ്യാഖ്യാനങ്ങള്‍, പ്രയോഗങ്ങള്‍, ശൈലികള്‍… ഭാഷയ്‌ക്കും ഭാഷാഭിമാനികള്‍ക്കും ആനന്ദലബ്ധിക്കിനിയെന്തുവേണം?

ഭാഷയിലും നവോത്ഥാനകാലമാണെന്ന് ഈയിടെ ഒരു പ്രഭാഷകന്‍ പറയുന്നതുകേട്ടു. ഒന്നാം നവോത്ഥാനം കഴിഞ്ഞ് രണ്ടാം നവോത്ഥാനത്തിന് ഒരുക്കം തുടങ്ങിക്കഴിഞ്ഞതിനാല്‍ ഇത് നവോത്ഥാനാനന്തര കാലമാണെന്ന് കരുതുന്നവരുമുണ്ട്. ഇത്തരം നവോത്ഥാന ഭാഷാചിന്തകളിലൂടെയും മലയാളം വളരുന്നു!

ഏറ്റവുമൊടുവില്‍ ഭാഷയ്‌ക്ക് വിലപ്പെട്ട സംഭാവന നല്‍കിയത് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനാണ്. ‘ഉത്തരക്കടലാസ്’ എന്ന പദത്തിനാണ് അദ്ദേഹം പുതിയ അര്‍ത്ഥങ്ങളും അര്‍ത്ഥതലങ്ങളും കണ്ടെത്തിയിരിക്കുന്നത്.

വാര്‍ത്ത ഇങ്ങനെ:

‘ഉത്തരമെഴുതിയാലല്ലേ

 ഉത്തരക്കടലാസാവൂ

ഉത്തരക്കടലാസ് കാണാതായി എന്ന വാര്‍ത്തകേട്ടപ്പോള്‍ പേടിച്ചുപോയി. അങ്ങനെ കാണാതായാല്‍ പ്രശ്‌നം വേറെയല്ലേ? അതിനകത്ത് ഉത്തരമെഴുതിയിട്ടുണ്ടാവില്ലേ? അതിനു മാര്‍ക്കുമുണ്ടാകും. ഉത്തരവും മാര്‍ക്കുമില്ലാത്ത കടലാസിന് ഉത്തരക്കടലാസ് എന്നു പറയാനാവുമോ? ഞാന്‍ പഠിച്ച മലയാളമനുസരിച്ച് ഉത്തരമെഴുതുന്ന കടലാസ് എന്നുപറയും. ടി.വിയിലെ ചങ്ങാതിമാര്‍ പഠിച്ച മലയാളമനുസരിച്ച് ഉത്തരം എഴുതാത്ത ഒരു വെള്ളക്കടലാസ് കിട്ടിയാല്‍ ഇതാണ് ഉത്തരക്കടലാസ് എന്നു പറയും’

ചോദ്യങ്ങള്‍ക്കൊപ്പം ഉത്തരങ്ങളും വിജയരാഘവന്‍ നല്‍കിയിട്ടുണ്ട്. ഭാഷാധ്യാപകരും വിദ്യാര്‍ഥികളും ടിവി ചങ്ങാതിമാരടക്കമുള്ള മാധ്യമപ്രവര്‍ത്തകരും പഠിപ്പിക്കേണ്ട ഭാഷാപാഠമാണിത്. 

വിജയരാഘവന്‍ പഠിച്ച മലയാളം പഠിക്കാത്ത, ഈ ലേഖകനടക്കമുള്ള കുറെ പാവങ്ങളും മലയാളനാട്ടിലുണ്ട്. ഉത്തരമെഴുതാനുള്ള കടലാസിനും ഉത്തരക്കടലാസ് എന്ന് പറയുമെന്നാണ് ഞങ്ങള്‍ പഠിച്ചതും ഞങ്ങളെ പഠിപ്പിച്ചതും. 

പരീക്ഷാഹാളുകളില്‍ ഞങ്ങള്‍ക്ക് ചോദ്യക്കടലാസും ഉത്തരക്കടലാസും കിട്ടിയിരുന്നു. ഉത്തരമെഴുതാത്ത, ഉത്തരമെഴുതാനുള്ള കടലാസാണ് ഉത്തരക്കടലാസായി കിട്ടിയിരുന്നത്. ഉത്തരമെഴുതിക്കഴിയും വരെ അത് വെറും വെള്ളക്കടലാസായി അറിയപ്പെടും എന്നാരും ഓര്‍മ്മിപ്പിച്ചിരുന്നില്ല. 

എന്തുകൊണ്ടാണ് കേരളത്തില്‍ പരീക്ഷകള്‍ തുടങ്ങിയ കാലംമുതല്‍ വിദ്യാര്‍ഥികളും അധ്യാപകരും പരീക്ഷാമേല്‍നോട്ടക്കാരും ഭാഷാപണ്ഡിതരുമെല്ലാം ഈ ‘തെറ്റ്’ ആവര്‍ത്തിച്ചത്? എത്ര ആവര്‍ത്തിച്ചാലും തെറ്റ് ശരിയാകില്ലല്ലോ. ഇപ്പോഴെങ്കിലും അതു തിരുത്താന്‍ ഒരാളുണ്ടായത് ഭാഷയുടെ ഭാഗ്യം!

തിയറികൊണ്ട് ഭാഷയില്‍ ഒരു തിരുത്തലും പൂര്‍ണമാവില്ല. അത് പ്രയോഗത്തില്‍ വരുത്തുകയും വേണം. അതുകൊണ്ട് പരീക്ഷാഹാളുകളിലെല്ലാം ഇനി ചോദ്യക്കടലാസും ഉത്തരമെഴുതാനുള്ള വെള്ളക്കടലാസുമേ വിതരണം ചെയ്യാവൂ. ഉത്തരമെഴുതി മടക്കിക്കിട്ടിയാലല്ലാതെ ഉത്തരക്കടലാസ് എന്നുപറയരുത്. ഉത്തരമെഴുതുന്ന കടലാസിനെ ഉത്തരക്കടലാസാക്കുന്ന ടിവി ചങ്ങാതിമാരടക്കമുള്ളവര്‍ ഈ പാഠം മറക്കാതിരിക്കുക.

‘ഉത്തരക്കടലാസ് മാതൃക’യില്‍ എത്രയെത്ര തെറ്റുകളാണ് നാം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്! ചില ഉദാഹരണങ്ങള്‍:

1. കൊടിമരം: ‘വിജയരാഘവസിദ്ധാന്ത’മനുസരിച്ച്, കൊടി ഉയര്‍ത്തിയിട്ടുണ്ടെങ്കിലേ ‘കൊടിമരം’ ആകൂ. കൊടി ഇല്ലെങ്കില്‍, ‘കൊടി ഉയര്‍ത്തുന്ന മരം’ എന്നേ പറയാവൂ.

2. നോട്ടീസ്‌ബോര്‍ഡ്: ഇങ്ങനെ പറയുന്നതിനുമുമ്പ് ബോര്‍ഡില്‍ നോട്ടീസ് ഉണ്ടെന്ന് ഉറപ്പുവരുത്തണം. 

3. ഇടിമുറി: അകത്ത് ഇടി നടക്കുന്നുണ്ടെങ്കില്‍ മാത്രം ഇടിമുറി എന്നുപറയാം.

ഓപ്പ്‌റേഷന്‍ തീയേറ്റര്‍, കാര്‍ഷെഡ്, ശവപ്പെട്ടി, മൂത്രപ്പുര… ഉദാഹരണങ്ങള്‍ക്ക് അവസാനമില്ല! എന്തായാലും ഭാഷയില്‍ ഉണ്ടാകാന്‍ പോകുന്ന വലിയ പരിവര്‍ത്തനത്തിന്റെ നന്ദിയായി ‘ഉത്തരക്കടലാസി’നെ കാണാം.

പിന്‍കുറിപ്പ്: 

‘അമ്മേ ദേ നമ്മുടെ ദോശക്കല്ല്’

‘ഇപ്പോള്‍ ദോശക്കല്ലെന്നു പറയാന്‍ പാടില്ല മോനേ, അതില്‍ മാവോ ദോശയോ ഉണ്ടെങ്കിലേ അങ്ങനെ പറയാവൂ’. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

Kerala

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

Ernakulam

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)
India

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

പുതിയ വാര്‍ത്തകള്‍

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എന്ന ഉദ്ധവ് വിഭാഗം ശിവസേന എംപി (ഇടത്ത്) പ്രധാനമന്ത്രി മോദി പ്രിയങ്ക ചതുര്‍വേദിയ്ക്കും അവരുടെ കുടുംബത്തോടുമൊപ്പം (വലത്ത്)

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.