പൂനെ :അറസ്റ്റിലായ ആക്ടിവിസ്റ്റ് ഗൗതം നവ്‌ലാഖയ്‌ക്ക് ജമ്മു കശ്മീര്‍ വിഘടനവാദികളുമായും ഹിസ്ബുള്‍ മുജാഹിദ്ദീനുമായും ബന്ധം. ബുധനാഴ്ച ബോംബെ ഹൈക്കോടതിയില്‍ പൂനെ പോലീസ് അറിയിച്ചതാണ് ഇക്കാര്യം.
ഇതിനെ തുടര്‍ന്ന് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നവ്‌ലാഖയെ കസ്റ്റഡിയില്‍ വെയ്‌ക്കാന്‍ ബോംബെ ഹൈക്കോടതി അന്വേഷണ സംഘത്തിന് അനുമതി നല്‍കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചായ ജസ്റ്റിസ് രഞ്ജിത് മോറെ, ഭാരതി ദങ്ക്രേ എന്നിവരാണ് കേസ് പരിഗണിച്ചത്.
നക്‌സല്‍ ബന്ധമുള്ളതായി സംശയിച്ചാണ് നവ്‌ലാഖ ഉള്‍പ്പടെയുള്ള പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ തെരച്ചിലില്‍ നവ്‌ലാഖ ഹിസ്ബുള്‍ നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയതിന്റെ തെളിവുകളും രേഖകളും ലാപ്‌ടോപ്പില്‍ നിന്നും മറ്റും അന്വേഷണ സംഘം കണ്ടെത്തിയതായി പുനെ പോലീസ് കൗണ്‍സെല്‍ അരുണ പൈ അറിയിച്ചു.
നിരോധിത ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീനുമായി 2011 മുതല്‍ ഇയാള്‍ക്ക് ബന്ധമുണ്ട്. കൂടാതെ 2011, 2014 കാലയളവില്‍ കശ്മീര്‍ വിഘടനവാദി നേതാവ് സയ്ദ് അലി ഷാ ഗിലാനി, ഷകീല്‍ ബക്ഷി എന്നിവരുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
യുഎപിഎ( തീവ്രവാദ നിരോധന നിയമം) പ്രകാരമാണ് നവ്‌ലാഖയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഈ മാസം അഞ്ചിനാണ് നവ്‌ലാഖ അറസ്റ്റില്‍ ആവുന്നത്.
അതേസമയം പോലീസ് കോടതിയില്‍ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്ന് നവ്‌ലാഖയുടെ അഭിഭാഷകന്‍ അറിയിച്ചു. നവ്ലാഖയോടൊപ്പം പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള റോണോ വില്‍സണ്‍, സുരേന്ദ്ര ഗാഡ്ലിങ് എന്നിവരുടെ പക്കല്‍ നിന്നും ഹിസ്ബുളുമായി ബന്ധമുണ്ടെന്ന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
















