Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഭാവത്തില്‍നിന്ന് ഭാവസിദ്ധി ഉണ്ടാകില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2019, 09:39 pm IST
in Samskriti

സമുദായാധികരണം തുടരുന്നു.

സൂത്രം  അനുസ്മൃതേശ്ച

അനുസ്മരിക്കുന്നതിനാല്‍ ക്ഷണികവാദം അംഗീകരിക്കാനാവില്ല.

ബൗദ്ധ ദര്‍ശനത്തില്‍ വൈനാശികരുടെ അഭിപ്രായത്തില്‍ എല്ലാം പ്രതിക്ഷണം മാറുന്നവയാണ്. ഈ വാദത്തെ ഖണ്ഡിക്കുകയാണ് ഇവിടെ.

കഴിഞ്ഞു പോയ കാര്യങ്ങളെ നമുക്ക് ഓര്‍മ്മിക്കാന്‍ കഴിയുന്നുവെന്നതിനാല്‍ ക്ഷണികവാദത്തിന്ന് നിലനില്‍പ്പില്ല എന്നറിയണം. അനുഭവിച്ച ആള്‍ക്ക് മാത്രമേ ഓര്‍ക്കാനാവൂ. അനുഭവവും അനുസ്മരണവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ക്ഷണികവാദികളുടെ സിദ്ധാന്തപ്രകാരം ആത്മാവ് ക്ഷണം തോറും നശിച്ച് പുതിയത് ഉണ്ടാകുന്നുവെന്നാണ്. അങ്ങനെ സംഭവിക്കുന്നില്ല എന്നതിന്റെ തെളിവാണ് നാം മുമ്പ് നടന്ന പലതിനേയും സ്മരിക്കുന്നത്. ഇതാ കാണിക്കുന്നത് ആത്മാവ് നിത്യനും നാശമില്ലാത്തവനുമാണ് എന്നതാണ്. ക്ഷണികവാദം പരിഗണിച്ചാല്‍ അനുസ്മരണമെന്ന നമ്മുടെ അനുഭവത്തിന് വിരുദ്ധമാകും. അതിനാല്‍ ക്ഷണികവാദം സ്വീകരിക്കാനാവില്ല.

സൂത്രം  നാസതോ/ദൃഷ്ട ത്വാത്

അസത്തായ ഒന്നില്‍ സത്തിന്റെ ഉല്‍പ്പത്തിയുണ്ടാകില്ല. അങ്ങനെ കണ്ടിട്ടില്ലാത്തതിനാല്‍ ബൗദ്ധരുടെ മറ്റൊരു വാദമാണ് അസത്തില്‍ നിന്ന് സത്ത് ഉണ്ടാകുന്നു എന്നത് . അഭാവത്തില്‍ നിന്ന് ഭാവമുണ്ടാകുന്നു എന്നും ഈ വാദത്തെ പറയാം.

ഒരു വിത്ത് കുത്തിയിട്ടാല്‍ അത് നശിച്ച് പോകുന്നു. അതിന്റെ അഭാവത്തില്‍ നിന്ന് മുളപൊട്ടി കിളിര്‍ക്കുന്നു. പാല് ഉറയൊഴിക്കുമ്പോള്‍ പാല് നശിക്കുന്നു. അതില്‍ നിന്ന് തൈര് ഉണ്ടാകുന്നു. തങ്ങളുടെ ഈ വാദത്തിന് അവര്‍ ശ്രുതിയേയും കൂട്ടുപിടിക്കുന്നുണ്ട്. ഇങ്ങനെ അസത്തായ കാരണത്തില്‍ നിന്ന് സത്തായ ജഗത്ത് ഉണ്ടായി എന്ന് അവര്‍ വാദിക്കുന്നു.

എന്നാല്‍ ഈ വാദങ്ങളൊന്നും ശരിയല്ല.

അഭാവത്തില്‍ നിന്ന് വസ്തുക്കള്‍ ഉണ്ടാകും എന്ന് പറഞ്ഞാല്‍ ഏത് വസ്തുവും എങ്ങനേയും ഉണ്ടാകാം. അതിനൊരു നിയമവുമുണ്ടാകില്ല. ഇല്ലാത്ത വസ്തുക്കളെന്ന് പറയുന്ന ആകാശ കുസുമം, മുയലിന്റ കൊമ്പ് എന്നിവയില്‍ നിന്ന് ഒന്നും ഉണ്ടാകുന്നില്ല. വിത്ത് പൊട്ടി മുളയായിത്തീരുകയാണ് ചെയ്യുന്നത്. അതുപോലെ പാല് തൈരായിത്തീരുകയാണ് ചെയ്യുന്നത്. രണ്ടിടത്തും പരിണാമമാണ് സംഭവിക്കുന്നത്. ഒന്ന് നശിച്ച് മറ്റൊന്ന് ഉണ്ടാവുകയല്ല. കെട്ട വിത്തില്‍ നിന്ന് മുളപൊട്ടി കിളിര്‍ക്കുകയോ കേടുവന്ന് പോയ പാലില്‍ നിന്ന് സ്വയം തൈരുണ്ടാവുകയോ ചെയ്യുന്നില്ല.

കാരണത്തിലെ ഗുണങ്ങള്‍ കാര്യത്തില്‍ കാണും എന്നാണ് നിയമം. അപ്പോള്‍ അഭാവത്തില്‍ നിന്നുണ്ടാകുന്നവയ്‌ക്ക്  അഭാവം എന്ന ഗുണമുണ്ടാകണം. അങ്ങനെയെങ്കില്‍ അവയ്‌ക്ക് നിലനില്‍പ്പില്ല. അതിനാല്‍ അസത്തില്‍ നിന്ന് സത്തുണ്ടായി എന്ന വാദവും തള്ളേണ്ടതാണ്.

സൂത്രം ഉദാസീനാനാമപി ചൈവം സിദ്ധി:

അഭാവത്തില്‍ നിന്ന് വസ്തുക്കള്‍ ഉണ്ടാവുകയാണെങ്കില്‍ പ്രവൃത്തിയൊന്നും ചെയ്യാതെ മടിയരായി ഇരിക്കുന്നവര്‍ക്കും കാര്യസിദ്ധിയുണ്ടാകും.

അഭാവ വാദത്തിന്റെ മറ്റൊരു ദോഷം ചൂണ്ടിക്കാട്ടി അതിനെ നിരസിക്കുകയാണ്. അഭാവ വാദമാണ് എങ്കില്‍ പണിയൊന്നും എടുക്കാതെ മടി പിടിച്ചിരിക്കുന്നവരുടെ ആഗ്രഹങ്ങളെല്ലാം എളുപ്പം സാധിക്കേണ്ടതാണ്.ഇവിടെ പണിയുടെ അഭാവമുണ്ടല്ലോ. കൃഷി ചെയ്യാത്തവന് നല്ല വിളവ് കിട്ടുമോ? അഭാവം കൊണ്ട് ഫലം ഉണ്ടാവുകയില്ല. കുടമോ വസ്ത്രമോ മറ്റ് വസ്തുക്കളോ ഒക്കെ അഭാവത്തില്‍ നിന്ന് തന്നെ ഉണ്ടാകുമെന്നു പറഞ്ഞാല്‍ മണ്ടത്തരമാകും. മേല്‍ഗതിക്കായി ചെയ്യുന്ന യാഗാദികളുടെ പോലും ആവശ്യമില്ല എന്ന് വരും. ഇത്തരം വിഡ്ഢിത്തങ്ങള്‍ വിശ്വസിക്കുന്നതും ചിന്തിക്കുന്നതും ഭൂഷണമല്ല. ആര്‍ക്കും ഇത് അനുഭവമല്ല താനും. അതിനാല്‍ അഭാവത്തില്‍ നിന്ന് ഭാവസിദ്ധി എന്ന വൈനാശികരുടെ വാദം അംഗീകരിക്കാനാവില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൂടില്‍ പൊള്ളി സര്‍വമേഖലയും; കാര്‍ഷികമേഖലയില്‍ വലിയ പ്രതിസന്ധി, കര്‍ഷകര്‍ ദുരിതത്തില്‍, പാലിന് വില കൂടും

Entertainment

ഇനിയും പ്രസവിക്കണം, അഞ്ച് കുഞ്ഞുങ്ങള്‍ വേണമെന്ന് പറയുന്ന ഭാര്യയാണ് എനിക്കൊപ്പമുള്ളത്; അഖില്‍ മാരാർ

India

കുടകില്‍ അമേരിക്കൻ വനിതയ്‌ക്ക് നേരെ ക്രൂര പീഡനം; ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു
India

റെക്കോർഡ് പോളിംഗ് കാണിക്കുന്നത് കാട്ടുരാജിന്റെ അന്ത്യം; ടിഎംസി ഗുണ്ടകൾക്ക് ഇനി ഒളിത്താവളം കണ്ടെത്താനാവില്ല: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു; വിവാഹ വിപണിയിലും ആശ്വാസം

ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു;പുതിയ നേതൃത്വം വരട്ടെ എന്ന് സംവിധായകൻ

അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

‘യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശന്‍ പള്ളിയുറങ്ങുന്നത്.നന്ദഗോവിന്ദം ക്രിസ്തീയ ഭക്തിഗാനം പാടരുതെന്ന് പറയാന്‍ ആര്‍ക്കാണവകാശം;ശ്രീകുമാരന്‍ തമ്പി

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു; അന്വേഷണത്തിന് നിർദേശം

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

ശ്രീനിവാസന് സ്മാരകമുയരുന്നു

പോലീസിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന ഉദ്യോഗസ്ഥരുടെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട്; ആർ.ശ്രീലേഖ

800 കോടിയോളം വകമാറ്റി; മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് വേതനമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.