Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എത്രയോ കുഞ്ഞുങ്ങളുടെ ജീവിതം എസ്എഫ്‌ഐക്കാര്‍ നശിപ്പിച്ചിട്ടുണ്ട്; ഗുണംപിടിക്കില്ല അവര്‍; യൂണിവേഴ്‌സിറ്റി കോളേജിലെ അധ്യാപികയുടെ ആത്മനൊമ്പരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2019, 05:23 pm IST
inKerala

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐയുടെ തേര്‍വാഴ്ചകളോട് ക്ഷോഭിച്ച് അടുത്തിടെ വിരമിക്കാനൊരുങ്ങുന്ന അധ്യാപിക. ‘എത്രയോ കുഞ്ഞുങ്ങളുടെ ജീവിതം ഈ എസ്എഫ്‌ഐക്കാര്‍ നശിപ്പിച്ചിട്ടുണ്ട്, എത്രയോ രക്ഷിതാക്കളുടെ പ്രതീക്ഷകള്‍ ഇവര്‍ തല്ലിതകര്‍ത്തു, ഇവരൊന്നും ഗുണം പിടിക്കില്ല…’ ആത്മനൊമ്പരത്തോടെ ആ അധ്യാപിക ശപിക്കുന്നു.

ദൈവം തങ്ങള്‍ക്കൊരു കുഞ്ഞിനെ തന്നിരുന്നെങ്കില്‍ അവനെ ഒരിക്കലും എസ്എഫ്‌ഐക്കാരാനാക്കില്ലെന്നും അധ്യാപിക പറയുന്നു. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐക്കാരുടെ കരാള ഹസ്തങ്ങളില്‍ നിന്ന് ടീച്ചര്‍ രക്ഷിച്ച ഒരു എംജി വിദ്യാര്‍ത്ഥി വളരെ കാലങ്ങള്‍ക്ക് ശേഷം ഫോണില്‍ വിളിച്ചപ്പോഴായിരുന്നു എസ്എഫ്‌ഐക്കെതിരായ അധ്യാപികയുടെ ശാപവചനങ്ങള്‍.

യൂണിവേഴ്സ്റ്റി കോളേജില്‍ കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ എംജി കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ തിരൂര്‍ രവീന്ദ്രനെയാണ് ടീച്ചര്‍ അന്ന് എസ്എഫ്‌ഐക്കാരില്‍ നിന്ന് രക്ഷിച്ചത്. കഴിഞ്ഞ ദിവസം അദ്ദേഹം ടീച്ചറെ വിളിച്ചപ്പോള്‍ യൂണിവേഴ്‌സിറ്റി കോളേജിലെ കാര്യങ്ങളെ കുറിച്ച് ചോദിച്ചു. അപ്പോള്‍ ടീച്ചര്‍ എസ്എഫ്‌ഐക്കെതിരെ പ്രതികരിച്ച കാര്യങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ അദ്ദേഹം പങ്കുവയ്‌ക്കുകയായിരുന്നു.

തിരൂര്‍ രവീന്ദ്രന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ആ ടീച്ചറെ കുറേ കാലങ്ങള്‍ ശേഷംഞാന്‍ ഇന്നലെ വിളിച്ചു…..

ഫെയ്‌സ് ബുക്കില്‍ എഴുതല്‍ പതിവില്ല, പക്ഷേ ഇപ്പൊ എഴുതണമെന്ന് തോന്നി അതിന് ഒരു കാരണമുണ്ട്.

അന്ന് എം ജി കോളേജില്‍ ബിരുദത്തിനായി ചേര്‍ന്ന വര്‍ഷം, യൂണിവേഴ്‌സിറ്റി കലോത്സവം നടക്കാന്‍ പോകുന്നു. പ്രിന്‍സിപ്പാള്‍ വിളിച്ച് ചോദിച്ചു ആരെങ്കിലും പങ്കെടുക്കുന്നുണ്ടോ എന്ന്, അതെന്താ സാറെ സാധാരണ പങ്കെടുക്കാറില്ലേ?സാധാരണ പോലല്ലല്ലോ ഇക്കുറി യൂണിവേഴ്‌സിറ്റിയില്‍ വച്ചല്ലേ അതോണ്ട് ചോദിച്ചതാ. കോളേജിന്റെ അഭിമാനം കാക്കാനായി പലരോടും ഏതെങ്കിലും ഇനങ്ങളില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള നെട്ടോട്ടമായിരുന്നു.

അഭ്യര്‍ത്ഥനയും അപേക്ഷയും സീനിയേഴ്‌സ് നിരസിച്ചു പിന്നെ ഫസ്റ്റ് ഇയേഴ്‌സ് കാരോടായി അവസാനം കുറച്ചു പേരെ പങ്കെടുപ്പിക്കണം എന്നുള്ള വാശിയില്‍ ഓടിനടന്നു ചിലരെങ്കിലും സമ്മതിച്ചു (അവര്‍ പുതിയവരായിരുന്നു സീനിയേഴ്‌സ് പങ്കെടുക്കാത്തതിന്റെ കാരണം ഭാഗ്യവശാല്‍ അവരാരോടും പറഞ്ഞതുമില്ല)അന്ന് …Lekshmi Rajagopal മിമിക്രിക്ക് ചേര്‍ന്നത് നമുക്ക് അഭിമാനമായിരുന്നു ആണ്‍കുട്ടികള്‍ ആരുമില്ല എന്ന സ്ഥിതിയായി പിന്നൊന്നും നോക്കിയില്ല മലയാളം പ്രസംഗത്തിന് ഞാന്‍ പേരു കൊടുത്തു. പലരും പിന്‍തിരിപ്പിക്കാന്‍ നോക്കി മാഗസിന്‍ എഡിറ്ററായ എന്നെ യൂണിവേഴ്‌സിറ്റി കോളേജിലെ പലര്‍ക്കും അറിയാമത്രെ, പോരാത്തതിന് വെള്ളമുണ്ട് വെള്ള ഷര്‍ട്ട് കുങ്കുമപ്പൊട്ട് .പേന്റ്‌സും ഷര്‍ട്ടുമിടാനായി കുറച്ചു പേര്‍ ഞാന്‍ സമ്മതിച്ചില്ല,ഷര്‍ട്ടെങ്കിലും മാറ്റാന്‍ മറ്റുചിലര്‍ സാധ്യമല്ലെന്ന് ഞാന്‍. പങ്കെടുക്കാതിരിക്കാനായി

…GM Mahesh ന്റെ സ്‌നേഹനിര്‍ബന്ധം.

മാറില്ലെന്നുറപ്പായപ്പോള്‍ കട്ട സപ്പോര്‍ട്ട്.

ദിവസമെത്തി സ്ഥലം വിജെടി ഹാള്‍ അവിടെ എത്തിയതും അനൗണ്‍സ്‌മെന്റ് വന്നു മലയാളം പ്രസംഗത്തിന് പങ്കെടുക്കാനുള്ളവര്‍ സ്റ്റേജിന്റെ പിന്നില്‍ വന്ന് ചെസ്റ്റ് നമ്പര്‍ വാങ്ങിക്കേണ്ടതാണ്. നേരെ സ്റ്റേജിന്റെ പിന്നിലെത്തി നാലഞ്ച് അധ്യാപകര്‍ ചെസ്റ്റ് നമ്പര്‍ കൊടുക്കാനായി നില്ക്കുന്നു പതിനഞ്ചോളം കുട്ടികള്‍ അതില്‍ പകുതി പെണ്‍കുട്ടികള്‍ എല്ലാവരും ടിപ്പായി വന്നിരിക്കുന്നു. ഒരുത്തന്‍ മാത്രം വെള്ളമുണ്ട് വെള്ള ഷര്‍ട്ട് അതാണെങ്കില്‍ മുട്ട് വരെ മടക്കി വെച്ച്.ഒരു അധ്യാപിക കൗതുകത്തോടെ ചോദിച്ചു ഏതാ കോളേജ്? ഞാന്‍ അഭിമാനത്തോടെ എം.ജി. പെട്ടെന്ന് അധ്യാപകരെല്ലാം ഞെട്ടിത്തെറിച്ച പോലെ എന്നെ നോക്കി കുട്ടികളില്‍ പലരും അതുപോലെത്തന്നെ. വെട്ടാന്‍ കൊണ്ടിട്ടിരിക്കുന്ന മാടിനെ നോക്കും പോലെ ഞാന്‍ പക്ഷേ കൂളായി ആത്മവിശ്വാസത്തോടെ

പിന്നെ വിഷയം നറുക്കിട്ടെടുത്തു പ്രസംഗം കഴിഞ്ഞ് മുന്നിലൂടെ ഇറങ്ങാന്‍ തുനിഞ്ഞ എന്റെ കയ്യില്‍ ഒരു പിടുത്തം വീണു. കൗതുകച്ചോദ്യം ചോദിച്ച അതേ ടീച്ചര്‍ വീണ്ടും സ്റ്റേജിന്റെ പിന്നിലൂടെ എന്റെ കൈ പിടിച്ചുകൊണ്ട് ഒരോട്ടം നേരെ പുറത്തേക്ക്, റോഡിലേക്ക് മുന്നില്‍ എത്തിയ ഓട്ടോക്ക് കൈ കാണിച്ച് എന്നെ അതിനുള്ളിലേക്ക് ഉന്തിത്തള്ളി ഡ്രൈവര്‍ക്ക് തന്റെ പേഴ്‌സില്‍ നിന്നും 10 രൂപാ നോട്ടെടുത്ത് കൊടുത്ത് എനിക്കെങ്ങോട്ടാണ് പോകേണ്ടതെന്നു പോലും ചോദിക്കാതെ ഡ്രൈവറോട് പറഞ്ഞു കിഴക്കേക്കോട്ട.

പെട്ടെന്ന് എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയല്ല….

വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ആ യൂണിവേഴ്‌സിറ്റി കോളേജിലെ അധ്യാപികയെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് കണ്ടു അവര്‍ക്കെന്നെ ഓര്‍മ്മയില്ല പക്ഷേ ഒരു നിമിഷം മാത്രം കണ്ട എനിക്ക് അവരെ മറക്കാന്‍ കഴിയുമായിരുന്നില്ല. ഞാന്‍ എന്നെ പരിചയപ്പെടുത്തി. പിന്നീടാണ് ഞാന്‍ അത് മനസ്സിലാക്കിയത് എം ജി കോളേജില്‍ നിന്ന് യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ പങ്കെടുക്കാനായി വന്ന എന്നെ കാത്ത് കുറച്ച് പേര്‍ അവിടെ കാത്തു നിലക്കുന്നുണ്ടായിരുന്നത്രേ? 

പിറ്റെന്ന് കോളേജിലെത്തിയപ്പോഴാണ് അറിയുന്നത് നമ്മുടെ രണ്ട് വിദ്യാര്‍ത്ഥികളെ അവര്‍ മര്‍ദ്ധിച്ച് ആശുപത്രിയില്‍ ആണെന്ന്. ഞാനാണെന്ന് തെറ്റിദ്ധരിച്ച് വെള്ളമുണ്ടും ഷര്‍ട്ടും ഇട്ട ഒരു …KSU നേതാവിനെ അവര്‍ മര്‍ദ്ധിച്ചു. ഇന്ന് അദ്ദേഹം യൂത്ത് കോണ്‍ഗ്രസ്സിന്റെ സംസ്ഥാന നേതാവാണ് തനിക്ക് കിട്ടേണ്ടത് ഞാന്‍ വാങ്ങിച്ചിട്ടുണ്ടെന്ന് കാണുമ്പോഴൊക്കെ ആ സുഹൃത്ത് പറയുമായിരുന്നു.

അന്ന് ഗുരുവായൂരമ്പലനടയില്‍ നിന്ന് സംസാരിച്ചപ്പോള്‍ ആ ടീച്ചര്‍ പറഞ്ഞു മോനെപ്പോലെ ഒരു പാട് കുട്ടികളുടെ ജീവന്‍ ഞാന്‍ രക്ഷിച്ചിട്ടുണ്ട്.പല കുട്ടികളോടും ടി സി വാങ്ങിച്ചു പോവാന്‍ ഞാന്‍ നിര്‍ബന്ധിച്ചിട്ടുണ്ട് കാരണം അവരെല്ലാം എനിക്ക് പിറക്കാതെ പോയ എന്റെ മക്കളാണ്. അന്ന് ഞാന്‍ ടീച്ചറുടെ മൊബൈല്‍ നമ്പര്‍ വാങ്ങിച്ചു .

എന്നിട്ട് ആ ടീച്ചറെ കുറേ കാലങ്ങള്‍ ശേഷം ഞാന്‍ ഇന്നലെ വിളിച്ചു ടീച്ചര്‍ ഈ വര്‍ഷം റിട്ടയര്‍ ആകും .യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവങ്ങളെക്കുറിച്ച് ചോദിച്ചു അവര്‍ ക്ഷോഭിച്ചു .എത്ര കാലമായി മോനെ എത്രയോ കുഞ്ഞുങ്ങളുടെ ജീവിതം ഈ …SFI ക്കാര്‍ നശിപ്പിച്ചിട്ടുണ്ട് എത്രയോ രക്ഷിതാക്കളുടെ പ്രതീക്ഷകളെ തല്ലിത്തകര്‍ത്തവര്‍ അവരൊന്നും ഗുണം പിടിക്കില്ല എന്ന് പറയുമ്പേഴേക്കും അവരുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. അധ്യാപനത്തെ വെറുപ്പോടെ അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞ് അവര്‍ ഫോണ്‍ വെച്ചു. ഒരു കാര്യം കൂടെ പറഞ്ഞു എനിക്കൊരു കുഞ്ഞുണ്ടായിരുന്നെങ്കില്‍ അവനെ ഒരിക്കലും …SFI ആകാന്‍ അനുവദിക്കില്ല പക്ഷേ ദൈവം ഞങ്ങള്‍ക്കൊരു കുഞ്ഞിനെ തന്നില്ലല്ലോ…

ഞാനുള്‍പ്പെടെ എത്രയോ പേര്‍ക്ക് ടീച്ചര്‍ അമ്മയാണ്. അവരുടെ കണ്ണില്‍ നിന്നു ധാരയൊഴുകുന്നത് ഫോണിനിപ്പുറം എനിക്കറിയാമായിരുന്ന എന്റെ കണ്ണും നനഞ്ഞു . എനിക്കുറപ്പുണ്ട് ഒരു കുഞ്ഞിന് ജന്മം കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും എന്നെപ്പോലുള്ള നിരവധി പേരുടെ ജീവന്‍ രക്ഷിച്ച ആ അമ്മയുടെ കണ്ണീരിന്റെ വില ….

…SFI നിങ്ങള്‍ അനുഭവിക്കും.

ആ ടീച്ചറാരാണെന്ന് ഇവിടെ പറയുന്നില്ല.’ഒരു കനല്‍’ബാക്കിയുണ്ടെങ്കില്‍ ആ പാവം ടീച്ചര്‍ക്ക്

ചിതയൊരുക്കിയാലോ എന്ന് വിചാരിച്ചാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

Kerala

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

World

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

India

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

India

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

നവരാത്രി രണ്ടാം ദിവസം: ബ്രഹ്മചാരിണി – തപസ്സിന്റെ തത്ത്വം തെളിയുമ്പോൾ

ധനലാഭവും അംഗീകാരവും തേടിയെത്തും;‌ ഈ നാളുകാർക്ക് ആഗ്രഹങ്ങൾ സാധിച്ചു കിട്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.