വാഷിങ്ടണ്‍ : ഗ്രീന്‍ കാര്‍ഡിനായി വിവിധ രാജ്യങ്ങള്‍ക്ക് നല്‍കുന്ന വാര്‍ഷിക പരിധി ഒഴിവാക്കാനുള്ള ബില്ല് അമേരിക്കന്‍ പ്രതിനിധി സഭ പാസ്സാക്കി. അമേരിക്കയില്‍ സ്ഥിരമായി താമസിച്ച് ജോലി ചെയ്യുന്നതിന് പ്രൊഫഷണല്‍സിന് നല്‍കുന്ന അനുമതിയാണ് ഗ്രീന്‍ കാര്‍ഡ് (ലീഗല്‍ പെര്‍മനന്റ് റസിഡന്‍സി കാര്‍ഡ്). ഇതിനുള്ള വാര്‍ഷിക പരിധിയാണ് ഒഴിവാക്കിയിരിക്കുന്നത്.
യുഎസില്‍ ജോലി ചെയ്തു വരുന്ന നിരവധി ഇന്ത്യാക്കാര്‍ക്ക് ആശ്വാസകരമാകുന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ തീരുമാനം. ഇന്ത്യക്കാര്‍ക്ക് ഇത് ഏഴ് ശതമാനമായിരുന്നു.
65 വോട്ടുകള്‍ക്കെതിരെ 365 വോട്ട് നേടിയാണ് ബില്ല് പ്രതിനിധി സഭ പാസ്സാക്കിയത്. അമേരിക്കയില്‍ താമസിച്ച് ജോലി ചെയ്യുന്ന ഐടി പ്രൊഫഷണലുകളുള്‍പ്പടെയുള്ള ഇന്ത്യക്കാര്‍ക്ക് ആശ്വാസമാണ് ഈ ബില്ല്. നിലവില്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് ലഭിക്കണമെങ്കില്‍ ഏറെക്കാലം കാത്തിരിക്കണം. ഗ്രീന്‍ കാര്‍ഡ് അനുവദിക്കുന്നതിന് പരിധി ഒഴിവാക്കിയാല്‍ അത് അമേരിക്കയില്‍ ജോലി ചെയ്യുന്ന നിരവധി വിദേശീയര്‍ക്ക് ഗുണമാകും.
ബില്ല് പാസ്സാക്കിയതിനെ രാജ്യത്തെ പ്രമുഖ ഐടി കമ്പനികളെല്ലാം സ്വാഗതം ചെയ്തുകഴിഞ്ഞു. സെനറ്റ് കൂടി ഇത് പാസ്സാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പിട്ട് നിയമമാക്കുന്നതോടാണ് പുതിയ ഭേദഗതി പ്രാബല്യത്തില്‍ വരിക
















