Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഞാണൊലികളാല്‍ മുഖരിതമായി വീണ്ടും രണാങ്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2019, 01:05 am IST
inSamskriti

‘നീയെന്റെ  വാഹനമായിരിക്കണം’ എന്ന വിഷ്ണുവിന്റെ ആവശ്യം ഗരുഡന്‍ സ്വീകരിച്ചു. ഗരുഡന്‍  അങ്ങനെ മഹാവിഷ്ണുവിന്റെ സ്ഥിരവാഹനമായി മാറി. അത്രയേറെ മാഹാത്മ്യമുള്ള ഗരുഡനാണ് ഇന്നിവിടെ വന്ന് ലക്ഷ്മണനെയും വാനരരേയും നാഗാസ്ത്ര ബന്ധനത്തില്‍ നിന്ന് മോചിപ്പിച്ചതെന്നു പറഞ്ഞ്  ജാംബവാന്‍  കഥ പറഞ്ഞു നിര്‍ത്തി. ഗരുഡനെ ഒന്നു കൂടി കാണാനായെങ്കിലെന്ന് വിഭീഷണന്‍ ആഗ്രഹം പ്രകടിപ്പിച്ചു. 

അതു കേട്ട രാമഭഗവാന്‍ ‘ വിഭീഷണാ ! അതുണ്ടാകും രാവണനെ വധിക്കുന്ന ദിനത്തില്‍ ഗരുഡന്‍ വീണ്ടുമെത്തും’ എന്നു പറഞ്ഞു.  അവിരാമം തുടര്‍ന്ന യുദ്ധം കൊണ്ടും വിഷബാധയുള്ള നാഗാസ്ത്രബന്ധം കൊണ്ടും ക്ഷീണിതരായ സേനാംഗങ്ങള്‍ക്ക് ഭക്ഷണവും വിശ്രമമവും ഉറപ്പുവരുത്തണമെന്ന് സുഗ്രീവനെ രാമന്‍ ഓര്‍മപ്പെടുത്തി. എന്നാല്‍ ഗരുഡപ്രഭാവം കൊണ്ട് എല്ലാവരും പഴയതിലേറെ ഉന്മേഷവാന്മാരാണെന്നായിരുന്നു  സുഗ്രീവന്റെ മറുപടി. 

ഇതെല്ലാം കേട്ടിരുന്ന ഹനുമാന്‍ അല്പം കൂടി ഗൗരവതരമായാണ് പ്രശ്‌നങ്ങളെ സമീപിച്ചത്.  ശ്രീരാമലക്ഷ്മണന്മാരും വാനരസേനകളുമെല്ലാം യുദ്ധത്തില്‍ മരിച്ചു പോയെന്ന് മേഘനാദനും രാവണനും സീതയെ അറിയിച്ചിരിക്കാന്‍ ഇടയുണ്ടെന്ന് ഹനുമാന്‍ ഓര്‍മപ്പെടുത്തി. ദേവി അത് വിശ്വസിച്ചാല്‍ പ്രാണത്യാഗം ചെയ്യാനിടയുണ്ടെന്നും ഹനുമാന്‍ പറഞ്ഞു.  

‘പത്‌നിയുടെ ദേഹവിയോഗം താങ്ങാനാവാതെ രാമനും ദേഹം വെടിയും. പിന്നെ നമ്മുടെ ഗതിയെന്താകും? ജ്യേഷ്ഠനില്ലാത്ത ലോകത്ത് തുടാന്‍ ലക്ഷ്മണ കുമാരനും മനസ്സുണ്ടാകില്ല. അവരുടെ രണ്ടുപേരുടേയും അന്ത്യം താങ്ങാനാവാതെ സുഗ്രീവന്‍ ആത്മഹത്യ ചെയ്യും. രാജാവ് മരിച്ചാല്‍ പിന്നെ വാനരകുലവും നശിക്കും. മാത്രവുമല്ല, സീതാരാമന്മാരുടേയും ലക്ഷ്മണന്റേയും മരണം അറിഞ്ഞാല്‍ ഭരതശത്രുഘ്‌നന്‍മാരും കൗസല്യാദിമാതാക്കളും പിന്നെ ജീവിച്ചിരിക്കില്ല. ഒടുവില്‍ രണ്ടു രാജ്യങ്ങളും പ്രജാരഹിതമായി തുടരും. അതുണ്ടാവാന്‍ ഇടവരരുത്. 

‘അലസത കൊണ്ട് സീതദേവിക്ക് ജീവന്‍വെടിയേണ്ട അവസ്ഥയുണ്ടാകരുതെന്നും എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നുമായിരുന്നു ഹനുമാന്റെ ഉദ്‌ബോധനം.  അത് എല്ലാവര്‍ക്കും സ്വീകരാര്യവുമായിരുന്നു. ആപത്തൊന്നും ഉണ്ടായിട്ടില്ലെന്ന് അറിയിക്കാന്‍ ദൂതനായി അവര്‍ ഹനുമാനെത്തന്നെ സീതയുടേ അരികിലേക്ക് അയച്ചു. 

 അതേസമയം നാഗപാശത്താല്‍ ലക്ഷ്മണാദികളെ വീഴ്‌ത്തിയ വാര്‍ത്ത  മേഘനാദന്‍ ആഹ്ലാദപൂര്‍വം രാജധാനിയില്‍ അറിയിച്ചു. രാവണന് സന്തോഷമായി. പുത്രന്റെ വിജയത്തില്‍ അഭിമാനം കൊള്ളുകയും ചെയ്തു. മണ്ഡോദരീധന്യമാലകളും വാര്‍ത്തകേട്ട് ആശ്വസിച്ചു. അവര്‍ മേഘനാദനെ പ്രശംസിക്കുകയും ചെയ്തു. യുദ്ധം നിമിത്തം ശരീരത്തിലുണ്ടായ കൊച്ചു കൊച്ചു മുറിവുകളും ക്ഷീണവുമെല്ലാം ഭേദമാകാന്‍ മേഘനാദന്‍ തൈലത്തോണിയില്‍ കയറി കിടപ്പായി. 

പെട്ടെന്നാണ് കഥയാരെ മാറിയത്. അന്ന് അര്‍ധരാത്രി കഴിഞ്ഞപ്പോള്‍ രണാങ്കണത്തില്‍ നിന്നും ഭീഷണമായ ഞാണൊലികളും ഭയാനകമായ ആര്‍പ്പു വിളികളും തുടര്‍ച്ചയായി ഉയര്‍ന്നു. രാവണ രാജധാനിയും അന്ത:പുരവും അതുകേട്ട് നടുങ്ങി. 

(തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.