Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മയങ്ങി മരിക്കുന്ന കേരളം

അഡ്വ. ചാര്‍ളി പോള്‍ by അഡ്വ. ചാര്‍ളി പോള്‍
Jul 9, 2019, 03:46 am IST
in Vicharam

തലമുറയുടെ വാഗ്ദാനങ്ങളായ നമ്മുടെ കുട്ടികള്‍ ലഹരിയില്‍ മയങ്ങുന്ന കാഴ്ചകളാണ് അനുദിനം കാണേണ്ടിവരുന്നത്. ബാല-കൗമാര-യൗവ്വനങ്ങള്‍ ലഹരിയിലമരുമ്പോള്‍ രാജ്യത്തിന്റെ ഭാവിയാണ് ഇരുളടഞ്ഞുപോകുന്നത്. മദ്യപാനശീലത്തേക്കാള്‍ പത്തിരട്ടി അപകടകാരികളായ മയക്കുമരുന്നുകളുടെ ഉപയോഗം കേരളത്തില്‍ വര്‍ദ്ധിച്ചുവരികയാണ്. 25-30 കൊല്ലംമുമ്പ് വല്ലപ്പോഴും ഒക്കെയാണ് ഒരുകിലോഗ്രാം കഞ്ചാവ് പോലീസ്/എക്സൈസ് സംഘങ്ങള്‍ക്ക് കിട്ടിയിരുന്നതെങ്കില്‍, ഇന്ന് തൊണ്ടിമുതലായി ഓരോകേസിലും അമ്പതും നൂറുമൊക്കെ കിലോഗ്രാമാണ് ലഭിക്കുന്നത്. 2019 മാര്‍ച്ചില്‍ മാത്രം 722 കേസുകള്‍ കഞ്ചാവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ചെയ്തു. ആകെ പിടിച്ചെടുത്ത കഞ്ചാവ് 237 കിലോഗ്രാമായിരുന്നു. 

ലഹരിവസതുക്കള്‍ സബന്ധിച്ചുള്ള കുറ്റകൃത്യങ്ങളില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്താണ് കേരളം. എന്‍ഡിപിഎസ് ആക്ട്പ്രകാരം 2017ല്‍ 9,242 കേസുകള്‍ രജിസ്റ്റര്‍ചെയ്തു. പിന്നിട്ട വര്‍ഷത്തില്‍ ലഹരിമരുന്നുകളുടെ കടത്തുമായി ബന്ധപ്പെട്ട് അരലക്ഷം പേരെയാണ് കേരളത്തില്‍ അറസ്റ്റുചെയ്തത്. കേസുകളുടെയെണ്ണം 12,000 ആയിരുന്നു. 1000 കോടിരൂപയുടെ ലഹരിമരുന്നുകളാണ് പിടിച്ചെടുത്തത്. 500 കോടിരൂപയുടെ ഹഷീഷ്ഓയിലും ഒന്നരലക്ഷം കിലോഗ്രാം പുകയില ഉല്‍പന്നങ്ങളും പിടികൂടി. പഞ്ചാബിലെ അമൃത്സര്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുംകൂടുതല്‍ ലഹരി ഉപയോഗിക്കുന്നത് കൊച്ചിയിലാണ്. കള്ളക്കടത്തിനായി ഡ്രഗ് മാഫിയകള്‍ ഉപയോഗിക്കുന്ന പ്രധാന സഞ്ചാരപഥം കൊച്ചി നഗരമായതിനാലാണ് ലഹരി പദാര്‍ത്ഥങ്ങള്‍ ഇവിടെ സുലഭമായതെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.  

ആല്‍ക്കഹോള്‍ & ഡ്രഗ് ഇന്‍ഫൊര്‍മേഷന്‍ സെന്റര്‍ ഇന്ത്യ നടത്തിയ പഠന പ്രകാരം കേരള ജനസംഖ്യയില്‍ 31 ശതമാനം പുരുഷന്മാരും 3 ശതമാനം സ്ത്രീകളും മദ്യം ഉപയോഗിക്കുന്നവരാണ്. ഇവരില്‍ 6 ശതമാനം മദ്യത്തിന് അടിമകളുമാണ്. 25,000 പേര്‍ മയക്കുമരുന്ന് ശീലമുള്ളവരാണ്. പ്രായപൂര്‍ത്തിയായവരില്‍ 37 ശതമാനം പേര്‍ ഏതെങ്കിലും രൂപത്തില്‍ പുകയില ഉപയോഗിക്കുന്നവരാണ്. 21 വയസ്സില്‍ താഴെയുള്ള യുവജനങ്ങള്‍ക്കിടയില്‍ ലഹരി ഉപയോഗത്തില്‍ ഞെട്ടിപ്പിക്കുന്ന വളര്‍ച്ചയാണ് കാണിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് തൊഴിലാളികള്‍ കേരളത്തിലെത്തിയതോടെയാണ് ലഹരി പദാര്‍ത്ഥങ്ങളുടെ കള്ളക്കടത്തും അനധികൃത വില്‍പനയും വര്‍ദ്ധിച്ചത്. ഇതരസംസ്ഥാനക്കാരില്‍ ബഹുഭൂരിപക്ഷവും ഏതെങ്കിലും തരത്തിലുള്ള ലഹരി പദാര്‍ത്ഥം ഉപയോഗിക്കുന്നവരാണ്.

ലോകവ്യാപകമായി പ്രതിവര്‍ഷം അമ്പതിനായിരം കോടിഡോളറിന്റെ മയക്കുമരുന്ന് വ്യാപാരമാണ് നടക്കുന്നത്. അന്താരാഷ്‌ട്ര വിപണിയില്‍ ആയുധവ്യാപാരം കഴിഞ്ഞാല്‍ രണ്ടാംസ്ഥാനം മയക്കുമരുന്ന് വ്യാപാരത്തിനാണ്. ഏകദേശം 40,000 കോടിഡോളറിന്റെ മദ്യക്കച്ചവടമാണ് ലോകത്തുനടക്കുന്നത്. ലോകത്ത് 120 കോടി ആളുകള്‍ പുകവലി ശീലമുള്ളവരാണ്. പുകയില ഉപയോഗംമൂലം 50 ലക്ഷം ആളുകള്‍ പ്രതിവര്‍ഷം അകാലമൃത്യുവരിക്കുന്നു. ലഹരിക്ക് ഉപയോഗിക്കുന്ന തുകയുണ്ടെങ്കില്‍ മാനവജനതയ്‌ക്ക് ഇന്നുള്ളതിനേക്കാള്‍ പത്തിരിട്ടി ആഹാരവും വസ്ത്രവും പാര്‍പ്പിടവും നല്‍കുവാന്‍ സാധിക്കും. 

ജിജ്ഞാസയും പരീക്ഷണവും, പരപ്രേരണ, തമാശയ്‌ക്കുവേണ്ടി, ഉന്മാദത്തിനായി, മാനസിക-സാമൂഹിക പ്രശ്നത്തില്‍ നിന്നുള്ളമോചനം, വീട്ടുപ്രശ്നങ്ങള്‍, പ്രേമ പരാജയങ്ങള്‍, പഠന ബുദ്ധിമുട്ട്, സമൂഹത്തില്‍ മാന്യത കിട്ടാന്‍, അനുകരണം, പണലഭ്യത, മിഥ്യാധാരണകള്‍, ലഹരിദോഷത്തെക്കുറിച്ചുള്ള അജ്ഞത, സുലഭമായ ലഭ്യത തുടങ്ങിയ കാരണങ്ങള്‍ ലഹരിയിലേക്ക് ഒരുവനെ നയിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ പഠനപ്രകാരം രോഗങ്ങള്‍ക്ക് മുഖ്യനിദാനമായിരിക്കുന്നത് മദ്യ ഉപയോഗമാണ്. അത് ആരോഗ്യം, സാമൂഹ്യം, സാമ്പത്തികം, കുടുംബം എന്നീമേഖലകളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. വികസ്വരരാജ്യങ്ങളില്‍ മരണത്തിന്റെയും അംഗവൈകല്യത്തിന്റെയും മുഖ്യകാരണം മദ്യമാണ്. വികസിതരാജ്യങ്ങളില്‍ മരണത്തിന്റെ പ്രധാനകാരണം പുകയിലയും രക്തസമ്മര്‍ദ്ദവുമാണ്. മൂന്നാമത്തെ ഘടകം മദ്യമാണ്. 

സമൂഹത്തെ കാര്‍ന്നുതിന്നുന്ന ലഹരിക്കെതിരെ രാഷ്‌ട്രീയ-സാമൂഹ്യ-സാംസ്‌കാരിക പ്രസ്ഥാനങ്ങളും മതങ്ങളും പ്രത്യേക ജാഗ്രത പുലര്‍ത്തണം. എല്ലാതലങ്ങളിലും ലഹരിക്കെതിരെ ബോധവത്കരണ ശ്രമങ്ങള്‍ തുടരണം. ലഹരിക്ക് അടിമയായവരെ തിരികെ കൊണ്ടുവരാന്‍ കൗണ്‍സിലിങും ചികിത്സയും വ്യാപകമാക്കണം. ലഭ്യതകുറയ്‌ക്കണം. നിയമങ്ങള്‍ കര്‍ ശനമാക്കണം. പാഠപുസ്തകങ്ങളില്‍ ലഹരിവിരുദ്ധ പാഠങ്ങള്‍ ഉള്‍പ്പെടുത്തണം. ലൈഫ്സ്‌കില്‍ പദ്ധതികള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് രൂപംനല്‍കണം. അങ്ങനെ കൂട്ടായ പരിശ്രമത്തിലൂടെ ലഹരിക്കെതിരെ മുന്നേറാം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

World

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

Kerala

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

India

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

യോഗി സർക്കാർ എൽപിജി കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ചു ; 5,800-ലധികം റെയ്ഡുകളിലായി 11 പേർ അറസ്റ്റിലായി

ഏറ്റുമാനൂരില്‍ ആതിര ഡി. നായര്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.