തിരുവനന്തപുരം: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടോടെ ഏഷ്യാനെറ്റില്‍ തനിക്കെതിരെ വന്ന വാര്‍ത്തയ്‌ക്കെതിരെ നടന്‍ ടോവിനോ. ‘ലേശം ഉളുപ്പ് വേണ്ടേ ഏഷ്യാനെറ്റ് ന്യൂസേ…? ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഹെഡിങ് കൊടുത്ത് ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് നിങ്ങള്‍ കിളക്കാന്‍ പോവുന്നത് തന്നെയാണ്! Shame on you Asianet News!! എന്ന് ടോവിനോ ഏഷ്യനെറ്റ് വാര്‍ത്തയ്‌ക്കെതിരെ കമ്മന്റിട്ടു. ഏഷ്യാനെറ്റിന്റെ വാര്‍ത്തയെക്കാള്‍ ലൈക്കും ഷെയറും പോയത് ടോവിനോയുടെ കമന്റിനായിരുന്നു.
പരീക്ഷണ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ധൈര്യം കിട്ടുന്നത് വീട്ടില്‍ അത്യാവശ്യം കൃഷിയുള്ളതു കൊണ്ടാണെന്ന ടോവിനോയുടെ പ്രസ്താവന വാര്‍ത്തയ്‌ക്ക് ഏഷ്യാനെറ്റ് വളച്ചൊടിച്ച് നല്‍കിയിരിക്കുന്ന തലക്കെട്ടാകട്ടെ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലും. ‘സിനിമയില്ലെങ്കില്‍ പറമ്പില്‍ കിളച്ച് ജീവിക്കും’ എന്നായിരുന്നു ഏഷ്യാനെറ്റിന്റെ തലക്കെട്ട്.
തുടര്‍ന്നുള്ള കാര്യ പറയാനുണ്ടോ.. സമൂഹമാധ്യമങ്ങളില്‍ ഏഷ്യാനെറ്റിനെതിരെ ട്രോളുകളുടെ പൊങ്കാല. ടോവിനോ ആരാധകരും പ്രേക്ഷകരും മറ്റും ഏഷ്യാനെറ്റിനെ വിമര്‍ശനം കൊണ്ട് മൂടിയപ്പോള്‍ ഏഷ്യാനെറ്റ് നൈസായി വാര്‍ത്ത മുക്കുകയും ചെയ്തു.
എസ്എസ്എല്‍സി-പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങില്‍ ടോവിനോ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ചാണ് ഏഷ്യാനെറ്റ് ന്യൂസ് തലക്കെട്ട് നല്‍കിയത്.
















