തൃശ്ശൂര്‍: മലയാള സിനിമാ സംവിധായകന്‍ ബാബു നാരായണന്‍ (59) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. മലയാളത്തിലെ സംവിധായക കൂട്ടുകെട്ടായ അനില്‍ ബാബുമാരില്‍ ഒരാളാണ് ബാബു നാരായണന്‍.
ഉത്തമന്‍, ഇങ്ങനെ ഒരു നിലാപക്ഷി, പട്ടാഭിഷേകം, കളിയൂഞ്ഞാല്‍, മന്നാടിയാര്‍ പെണ്ണിന് ചെങ്കോട്ട ചെക്കന്‍, സ്ത്രീധനം, മാന്ത്രികച്ചെപ്പ്, കുടുംബവിശേഷം, അരമനവീടും അഞ്ഞൂറേക്കറും, തുടങ്ങി നിരവധി ഹിറ്റ് സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
സംവിധായകന്‍ ഹരിഹരന്റെ സഹായിയായാണ് അദ്ദേഹം മലയാള സിനിമ രംഗത്ത് പ്രവേശിക്കുന്നത്. മാന്ത്രികച്ചെപ്പ് എന്ന ചിത്രത്തിലൂടെയാണ് അനില്‍ ബാബു എന്ന സംവിധായക ജോഡികള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
















