തിരുവനന്തപുരം: സംസ്ഥാനത്തെ 44 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് 21 ഉം യു.ഡി.എഫ് 17 ഉം ബി.ജെ.പി 5 ഉം സ്വതന്ത്രര്‍ ഒരു സീറ്റും നേടിയെങ്കിലും യഥാര്‍ത്ഥ വിജയി ബിജെപി മാത്രം. യുഡിഎഫിന് 11 ഉം എല്‍ഡിഎഫിന് 8 ഉം സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെട്ടപ്പോള്‍ സിറ്റിംഗ് സീറ്റുകള്‍ എല്ലാം നിലനിര്‍ത്തിയ ഏകപാര്‍ട്ടി ബിജെപിയാണ്. നാലു സീറ്റ് നിലനിര്‍ത്തി എന്നുമാത്രമല്ല കോണ്‍ഗ്രസിന്റെ ഒരു കുത്തക സീറ്റ് പിടിച്ചെടുക്കുകയും ചെയ്തു. എ കെ ആന്‍ണിയുടെ കുടുംബവീട് ഉള്‍പ്പെടുന്ന ചേര്‍ത്തല മുനിസിപ്പാലിറ്റിയിലെ റ്റി.ഡി. അമ്പലം വാര്‍ഡാണ് ബിജെപി പിടിച്ചെടുത്തത്. പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്തും വി എസ് അച്ചുതാനന്ദന്റെ മലമ്പുഴയിലും വീണ്ടും താമര വിരിഞ്ഞത് നിസ്സാരകാര്യമല്ല. തൊടുപുഴയില്‍ ബിജെപിക്ക് കിട്ടിയ ഭൂരിപക്ഷത്തേക്കാള്‍ 150 വോട്ടു കുറവാണ് ഇടതു വലതുമുന്നണികള്‍ക്ക് ആകെ കിട്ടിയ വോട്ട് എന്നതും ശ്രദ്ധേയമാണ്. 20 അംഗ പഞ്ചായത്തില്‍ 9 അംഗങ്ങളുമായി ഏറ്റവും വലിയ ഒറ്റകക്ഷി ആയിരുന്നിട്ടും ബിജെപി ഭരണത്തിലെത്തുന്നത് തടയപ്പെട്ട മാറാനല്ലൂരിലും ബിജെപി വീണ്ടും ജയിച്ചതും നേട്ടമാണ്.
യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് 7 ഉം എല്‍.ഡി.എഫില്‍ നിന്ന് യുഡിഎഫ് 10 ഉം ബിജെപി ഒന്നും സ്വതന്ത്രന്‍ ഒന്നും സീറ്റുകള്‍ പിടിച്ചെടുത്തു. സ്വതന്ത്രനില്‍ നിന്നും ഒരു സീറ്റ് എല്‍.ഡി.എഫ് നേടി.
ചിറയക്കോട്, ഇടമണ്‍നില, മാര്‍ക്കറ്റ് വാര്‍ഡ്, നെല്ലിയ്‌ക്കമണ്‍, മുത്തുപറമ്പ്, എലിക്കുളം, സൊസൈറ്റിപ്പടി എന്നീ വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍ പനയംകോട്, വെള്ളംകുടി, ഓണമ്പലം, വെട്ടിയാര്‍, മോര്‍കാട്, ഇരുമാപ്ര, കിടങ്ങൂര്‍, കിള്ളിമംഗലം പടിഞ്ഞാറ്റുമുറി, പൂപ്പത്തിവടക്ക്, ചേറ്റുവ എന്നീ വാര്‍ഡുകള്‍ എല്‍.ഡി.എഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫില്‍ നിന്നും റ്റി.ഡി അമ്പലം വാര്‍ഡ് ബിജെപിയും എല്‍.ഡി.എഫ് സ്വതന്ത്രനില്‍ നിന്ന് വലവൂര്‍ ഈസ്റ്റ് സ്വതന്ത്രനും നേടി. ആകെ സീറ്റു നോക്കിയാല്‍ ഇടതുമുന്നണിക്ക് മൂന്നെണ്ണം നഷ്ടപ്പെട്ടപ്പോള്‍ യുഡിഎഫിന് രണ്ടും ബിജെപിക്ക് ഒന്നും സീറ്റ് കൂടി
















