Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്ലീന രേഖ വേറെ, പ്രവൃത്തി രേഖ വേറെ

ബ്രിജിത് കൃഷ്ണbyബ്രിജിത് കൃഷ്ണ
Jun 23, 2019, 07:48 am IST
inVicharam

ബിനോയി കോടിയേരി പ്രതിയായ പീഡനക്കേസ് വ്യക്തിപരമായ കാര്യമാണെന്നും അതില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉത്തരവാദിത്വമില്ലെന്നുമുള്ള നിലപാട് സിപിഎമ്മിന്റെ പാലക്കാട് പ്ലീനരേഖയുമായി ഒത്തുപോകുന്നില്ല. സിപിഎം സംഘടനയുടെ മുരടിപ്പിന് കാരണങ്ങളായി പാലക്കാട് സംസ്ഥാന പ്ലീനത്തില്‍ ചൂണ്ടിക്കാട്ടപ്പെട്ട പ്രശ്നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ആഡംബരജീവിതത്തോട് പാര്‍ട്ടിനേതാക്കളും കുടുംബവും കാണിക്കുന്ന താത്പര്യവും ഭൂമി-ക്വാറി-ബ്ലെയ്ഡ്-ക്വട്ടേഷന്‍-കള്ളക്കടത്ത് മാഫിയകളുമായി ചില നേതാക്കള്‍ക്കുള്ളതായി പറയപ്പെടുന്ന ബന്ധങ്ങളുമാണ് പാലക്കാട് പ്ലീനം ചൂണ്ടിക്കാട്ടിയ ഒന്നാമത്തെ വിഷയം.

കേരളത്തിലെ വിഭാഗീയത രണ്ടാമത്തെ വിഷയം. അച്ചുതാനന്ദന്‍ ഉയര്‍ത്തുന്ന പ്രത്യയശാസ്ത്ര വിഭാഗീയതയ്‌ക്ക് ഏതാണ്ട് അറുതി വന്നിട്ടുണ്ടെങ്കിലും ഇന്ന് പി. ജയരാജന്‍ ഉയര്‍ത്തുന്ന പുതിയ വിഭാഗീയതയാണ് വര്‍ത്തമാനകാലവിഷയം. നേതാക്കളുടെയും കുടുംബത്തിന്റെയും കമ്യൂണിസ്റ്റ് ഇതര ജീവിതവും പി. ജയരാജന്റെ വിഭാഗീയതയും ഇന്ന് പരസ്പരം കൂടിച്ചേര്‍ന്ന് പുതിയ ഭൂതമായി പാര്‍ട്ടിയെ വിഴുങ്ങുന്നു.

സ്വത്തുസമ്പാദനം, കമ്യൂണിസ്റ്റ് മൂല്യങ്ങളില്‍നിന്നുള്ള വ്യതിചലനം എന്നിവ സംബന്ധിച്ച തെറ്റുതിരുത്തല്‍ പ്രക്രിയ ഓരോവര്‍ഷവും നടപ്പാക്കണമെന്ന് പാലക്കാട്, കൊല്‍ക്കത്ത പ്ലീനങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു. പാര്‍ട്ടിനേതാക്കളുടേയും കുടുംബത്തിന്റെയും, വരുമാനത്തില്‍ കവിഞ്ഞ സ്വത്തുസമ്പാദനത്തിനെതിരെ പ്ലീനം നിര്‍ദ്ദേശിച്ച തെറ്റുതിരുത്തല്‍ നടപടികള്‍ കര്‍ശനമായി നടപ്പാക്കണമെന്നാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് പറഞ്ഞത്. ഈ പ്രക്രിയയ്‌ക്ക് 2017 മാര്‍ച്ചില്‍ തുടക്കം കുറിച്ചിട്ടുണ്ടെന്നും ഇത് തുടരണമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത് കോടിയേരി ബാലകൃഷ്ണനാണന്നതാണ് രസകരം. ഇ.പി. ജയരാജന്‍, കോടിയേരി ബാലകൃഷ്ണന്‍, കെ.കെ. ശൈലജ, എ.കെ. ബാലന്‍ തുടങ്ങി പിണറായി വിജയന്‍വരെയുള്ള നേതാക്കള്‍ കുടുംബക്കാര്‍ക്ക് വഴിവിട്ട് സഹായം ചെയ്തവരുടെ പട്ടികയില്‍ ഇടംപിടിച്ചു. അതായത് പാര്‍ട്ടിയിലെ ശക്തര്‍ പ്ലീനംരേഖക്ക് ടോയ്‌ലറ്റ് പേപ്പേറിന്റെ വിലപോലും നല്‍കിയില്ല.

പി. ജയരാജന്റെ നേതൃത്വത്തിലുള്ള മറുഭാഗം ദുര്‍ബലമാണെങ്കിലും സമാനമായി പ്ലീനംരേഖയെ തള്ളിയാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍. മക്കളുടെ കൂലിപ്പണിയും ആര്‍ഭാടരഹിത വിവാഹം, ലളിതജീവിതം എന്നിവ പി. ജയരാജന്റെ ഉത്തരമലബാറിലെ സ്വീകാര്യത കൂട്ടുന്നു. നേതാക്കളുടെ സാമ്പത്തിക അരാജകത്വം തടയാന്‍ പാര്‍ട്ടി അംഗങ്ങള്‍ സാമ്പത്തിക ക്രയവിക്രയങ്ങളില്‍നിന്നു വിട്ടുനില്‍ക്കണമെന്ന് 2013ല്‍ സിപിഎം പാലക്കാട് പ്ലീനമെടുത്ത തീരുമാനം വടക്കന്‍ കേരളത്തില്‍ നടപ്പായില്ല. പാര്‍ട്ടി അംഗങ്ങളോ നിയന്ത്രിത സ്ഥാപനങ്ങളോ യാതൊരുവിധ സാമ്പത്തിക ഇടപാടുകളിലും ഏര്‍പ്പെടരുതെന്നായിരുന്നു പാലക്കാട് പ്ലീനം പാസാക്കിയ പ്രമേയത്തിന്റെ അന്തസ്സത്ത.

ഇങ്ങനെചെയ്യുന്ന ഘടകങ്ങള്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്നും പ്ലീനംരേഖ മുന്നറിയിപ്പുനല്‍കി. എന്നാല്‍ ഈ പ്ലീനംരേഖയെ തണവത്കരിച്ച് പി. ജയരാജന്‍ നടത്തുന്നത് ചില പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളും അതുവഴിയുള്ള വന്‍ സാമ്പത്തിക ഇടപാടുമാണ് ഇ.പി. ജയരാജന്‍ വിഭാഗത്തിന്റെ മുഖ്യ ആയുധം. ക്വട്ടേഷന്‍ ആക്രമണം, കൊലപാതങ്ങള്‍ എന്നിവയിലൂടെ ചെറുപ്പക്കാരുടെ ജീവിതം കുട്ടിച്ചോറാക്കുന്ന വ്യക്തി, വൃദ്ധര്‍ക്ക് പാലിയേറ്റീവ് സേവനം നല്‍കുന്നത് എന്തിനാണെന്ന് മറുവിഭാഗം ചോദിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഈ വിഭാഗീയതയുടെ ഇരയാണ് ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍. ആ സംരംഭകന്റെ മരണത്തോടെ, എം.വി. ഗോവിന്ദന്‍ അടക്കമുള്ള എതിര്‍ വിഭാഗത്തെ പി. ജയരാജന്‍ നിരായുദ്ധരാക്കും.

 ഇവിടെയാണ് പ്ലീനത്തിന്റെ പ്രസക്തി ചോദ്യചിഹ്നമായി നില്‍ക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ രണ്ടു മക്കള്‍ വിദേശത്തുനടത്തുന്ന വ്യവസായം എന്താണെന്ന് അണികളോടെങ്കിലും വിശദീകരിക്കുമോ? സാമാന്യവിദ്യാഭ്യാസം മാത്രമുള്ള നേതാക്കളുടെ മക്കള്‍ വിദേശത്തു വന്‍കിട വ്യവസായ ഗ്രൂപ്പുകളുടെ തലപ്പത്ത് എത്തിയതെങ്ങനെയാണ്? പാര്‍ട്ടിക്കു ലെവി കൊടുത്തതിനുശേഷവും കോടികള്‍ സമ്പാദിക്കാന്‍ സിപിഎമ്മിന്റെ നേതാക്കള്‍ക്ക് എന്താണു വരുമാനം? പാര്‍ട്ടിയുടെ യുവ ങഘഅ നേതൃത്വം നല്‍കുന്ന തലശ്ശേരി മേഘലയിലെ ക്വട്ടേഷന്‍ ആക്രമണങ്ങള്‍ രാഷ്‌ട്രീയത്തിനപ്പുറം പി. ജയരാജന്റെ പ്രവര്‍ത്തകര്‍ക്കിടയിലുള്ള സ്വീകാര്യത തകര്‍ക്കാനാണെന്നും ആരോപണമുണ്ട്. പാര്‍ട്ടിയെയും സഖാക്കളെയും നേര്‍വഴിക്കുനടത്താന്‍ പാലക്കാട് പ്ലീനം കൈക്കൊണ്ട ഏതെങ്കിലും  തീരുമാനം സംസ്ഥാന സെക്രട്ടറിക്കോ കണ്ണുര്‍ ജില്ലാസെക്രട്ടറിക്കോ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.

ദേശാഭിമാനിയിലെ ചാക്ക് രാധാകൃഷ്ണന്റെ പരസ്യ വിവാദവും, ചക്കിട്ടപാറ ഇരുമ്പ് അയിര് ഖനനവിവാദവും പ്ലീനത്തിന്റെ അന്തസത്തയുടെ പൊള്ളത്തരമായി അന്നേ കണക്കാക്കിയതാണ്. നേതാക്കളുടെ ജീവിതശൈലിയും വഴിവിട്ട രഹസ്യകച്ചവടബന്ധങ്ങളും മാറിയിട്ടില്ലെന്ന പഴയ ആക്ഷേപങ്ങളാണ് ഇപ്പോള്‍ സത്യങ്ങളായി അനുദിനം പുറത്തുവരുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

World

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

New Release

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

Kerala

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

New Release

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നന്മയോണം” റിലീസായി

ഹരിവരാസനനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

സ്ത്രീപുരുഷന്മാരിലെ വന്ധ്യതയെ മറികടക്കാന്‍ ഈ ഭക്ഷണം: പ്രത്യുത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.