തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി മകന്‍ ബിനോയിക്കെതിരെ പരാതി ഉന്നയിച്ച യുവതിയെ നേരിട്ട് സന്ദര്‍ശിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. ബിനോയ് കോടിയേരിയുടെ അമ്മ മുംബൈയിലെത്തിയാണ് പരാതിക്കാരിയുമായി കൂടിക്കാഴ്ച നടത്തിയത്. വിനോദിനി ബാലകൃഷ്ണന്‍ മുംബൈയിലെത്തി യുവതിയുമായി ഒത്തു തീര്‍പ്പിന് ശ്രമിച്ചിരുന്നുവെന്നാണ് യുവതിയുടെ കുടുംബം പറയുന്നത്. ബിനോയിയും അമ്മയ്‌ക്കൊപ്പമുണ്ടായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു.
2018 ഡിസംബറില്‍ യുവതി വക്കീല്‍ നോട്ടീസയച്ചിതിന് പിന്നാലെയാണ് വിനോദിനി ബാലകൃഷ്ണന്‍ മുംബൈയിലെത്തിയത്. പണം കിട്ടാതെ ഒത്തുതീര്‍പ്പിനില്ലെന്ന് യുവതി പറഞ്ഞതിനെത്തുടര്‍ന്ന് മറ്റ് കുടുംബാംഗങ്ങളുമായും സംസാരിച്ചു. പിന്നീടും വിനോദിനിയും മറ്റ് കുടുംബാംഗങ്ങളും ഒത്തുതീര്‍പ്പിന്ശ്രമിച്ചിരുന്നുവെന്നും പലപ്പോഴും ഭീഷണിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ടെന്നും യുവതിയുടെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. കോടിയേരി ബാലകൃഷ്ണന് താനും ബിനോയ് കോടിയേരിയും തമ്മിലുള്ള ബന്ധം അറിയാമായിരുന്നുവെന്ന് യുവതി പറഞ്ഞു. പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് കോടിയേരി ബാലകൃഷ്ണനുമായും കുടുംബവുമായും കഴിഞ്ഞ ഒന്നര വര്‍ഷമായി സംസാരിക്കുന്നുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. വിവാഹ വാദ്ഗാദനം നല്‍കി ബിനോയ് വഞ്ചിച്ചതും തനിക്ക് ആ ബന്ധത്തില്‍ ഒരു കുട്ടിയുള്ളതായും കോടിയേരിയെ അറിയിച്ചു. സുഹൃത്തുക്കളെ കൊണ്ട് സംസാരിപ്പിച്ചു. എന്നിട്ടും സഹായമൊന്നും കിട്ടിയില്ലെന്നും യുവതിയുടെ കുടുംബം പറഞ്ഞു.
വിവാഹം കഴിക്കുമെന്നായിരുന്നു ബിനോയ് വാദ്ഗാനം ചെയ്തിരുന്നത്. ലൈംഗികമായി ഉപയോഗിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതെല്ലാം വിശദമായി കോടിയേരി ബാലകൃഷണനോട് അടക്കം പറഞ്ഞിരുന്നു. ബിനോയിയുടെ കുഞ്ഞിനെ നിങ്ങള്‍ എന്തു വേണമെങ്കിലും ആയിക്കോളു എന്ന നിലപാടാണ് കോടിയേരിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും യുവതിയും കുടുംബവും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
യുവതിക്കൊപ്പം താമസിച്ചതിന് അടക്കമുള്ള എല്ലാ തെളിവുകളും യുവതിയും കുടുംബവും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കുന്നുണ്ട്. ഇതിന് പുറമെയാണ് ബിനോയ് കോടിയേരിയുടെ കുടുംബവുമായും നേരിട്ട് ബന്ധമുള്ള കേസാണ് ഇതെന്ന് വെളിപ്പെടുത്തല്‍ കൂടി വരുന്നത്. ബിനോയ് കോടിയേരിയുമായി ബന്ധം തെളിയിക്കുന്നതിനുള്ള രേഖകളും സാക്ഷിമൊഴികളും എല്ലാമായി എല്ലാ ദിവസവും യുവതി ഓഷിവാര പൊലീസ് സ്റ്റേഷനില്‍ എത്തുന്നുമുണ്ട്.
















