Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

കോപ്പ അമേരിക്കയ്‌ക്ക് നാളെ കൊടിയേറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2019, 06:00 am IST
inSports

സാവോപോളോ: കാല്‍പ്പന്തുകളിക്ക് കവിതയുടെ ചാരുതയേകുന്ന ലാറ്റിനമേരിക്കന്‍ പോരാട്ടത്തിന് നാളെ കൊടിയേറ്റ്. കോപ്പ അമേരിക്കയുടെ 46-ാം പതിപ്പിന് സാവോപോളോയില്‍ തുടക്കമാകും. ആകെ 12 ടീമുകളാണ് ഇത്തവണത്തെ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. നാളെ ഇന്ത്യന്‍ സമയം രാവിലെ 6ന് ഉദ്ഘാടന മത്സരം. ആദ്യ അങ്കത്തില്‍ ആതിഥേയരായ ബ്രസീല്‍ ബൊളീവിയയുമായി ഏറ്റുമുട്ടും.

തെക്കേ അമേരിക്കന്‍ മേഖലയില്‍ നിന്ന് 10 ടീമും ഏഷ്യയില്‍ നിന്നുള്ള രണ്ട് ടീമുകളുമടക്കം 12 ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ആതിഥേയരായ ബ്രസീലിന് പുറമെ ഹാട്രിക്ക് കിരീടം തേടിയെത്തുന്ന ചിലി, കരുത്തരായ അര്‍ജന്റീന, ഉറുഗ്വെ, കൊളംബിയ, ബൊളീവിയ, പെറു, ഇക്വഡോര്‍, പരാഗ്വെ, വെനസ്വേല എന്നീ ടീമുകള്‍ക്കൊപ്പം ഏഷ്യയില്‍ നിന്ന് ജപ്പാനും 2022 ലോകകപ്പിന്റെ ആതിഥേയരായ ഖത്തറുമാണ് ടൂര്‍ണമെന്റില്‍ കളിക്കുന്നത്. മുന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ വടക്കേ അമേരിക്കയില്‍ നിന്നുള്ള രണ്ട് ടീമുകളാണ് അതിഥികളായി കളിക്കാനെത്തിയിരുന്നത്.

ബ്രസീലിലെ ചരിത്രപ്രസിദ്ധമായ മാരക്കാന ഉള്‍പ്പെടെ ആറ് സ്‌റ്റേഡിയങ്ങളിലാണ് ലാറ്റിനമേരിക്കയുടെ കരുത്തും താളവും കാലിലേക്കാവാഹിച്ച് 12 ടീമുകളാണ് പോരാട്ടത്തിനിറങ്ങുന്നത്. ജൂലൈ 7ന് മാരക്കാന സ്‌റ്റേഡിയത്തിലാണ് ഫൈനല്‍. 12 ടീമുകളെ മൂന്ന് ഗ്രൂപ്പുകളിലാക്കി തിരിച്ചാണ് മത്സരങ്ങള്‍. 

ഗ്രൂപ്പ് എയില്‍ ബ്രസീലിന് പുറമെ ബൊളീവിയ, വെനസ്വേല, പെറു ടീമുകളാണുള്ളത്. ഗ്രൂപ്പ് ബിയില്‍ അര്‍ജന്റീന, കൊളംബിയ, പരാഗ്വെ, ഖത്തര്‍, ഗ്രൂപ്പ് സിയില്‍ ഉറുഗ്വെ, ഇക്വഡോര്‍, ജപ്പാന്‍, ചിലി ടീമുകളും കളിക്കും.

ഗ്രൂപ്പിലെ ഒന്നും രണ്ടും സ്ഥാനക്കാരും മികച്ച രണ്ട് മൂന്നാം സ്ഥാനക്കാരും ഉള്‍പ്പെടെ എട്ട് ടീമുകള്‍ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടും. ജൂണ്‍ 28, 29, 30 തീയതികളില്‍ ക്വാര്‍ട്ടറും ജൂലൈ 3, 4 തീയതികളില്‍ സെമിയും നടക്കും.

അതേസമയം ഇന്ത്യന്‍ ആരാധകര്‍ കടുത്ത നിരാശയിലാണ്. ചാമ്പ്യന്‍ഷിപ്പ് ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നില്ല. സംഘാടകര്‍ ഭീമമായ തുക ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സോണി സ്‌പോര്‍ട്‌സ് പിന്മാറിയതാണ് തിരിച്ചടിയായത്. ടൂര്‍ണമെന്റിലെ ചാമ്പ്യന്മാര്‍ 2021-ല്‍ നടക്കുന്ന ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടും.

കോപ്പ അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയത് ഉറുഗ്വെയാണ്. 21 തവണ ഫൈനലില്‍ കളിച്ച നിലവിലെ ചാമ്പ്യന്മാര്‍കൂടിയായ ഉറുഗ്വെ 15 തവണയാണ് കോപ്പയില്‍ മുത്തമിട്ടത്. കിരീടനേട്ടത്തില്‍ തൊട്ടുപിന്നില്‍ അര്‍ജന്റീന. 28 ഫൈനലുകളില്‍ 14 തവണ ജയിച്ചു. എന്നാല്‍ 1993നുശേഷം അവര്‍ക്ക് കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല. 2004, 2007 ഫൈനലുകളില്‍ ബ്രസീലിനോടും 2015, 16 ഫൈനലുകളില്‍ ചിലിയോടും പരാജയപ്പെട്ടു. 19 തവണ ഫൈനല്‍ കളിച്ച ബ്രസീല്‍ എട്ട് തവണയാണ് ജേതാക്കളായത്. 2007ലായിരുന്നു അവസാനം ബ്രസീല്‍ കിരീടമുയര്‍ത്തിയത്. അതിനുശേഷം ഒരു ഫൈനല്‍ കളിക്കാന്‍ ബ്രസീലിനായില്ല. ഇത്തവണ കിരീടം ഉയര്‍ത്തുമെന്ന ആത്മവിശ്വാസത്തോടെയാണ് സ്വന്തം മണ്ണില്‍ സാംബാ താളവുമായി കാനറികള്‍ പന്തുതട്ടാനിറങ്ങുന്നത്. പരാഗ്വെ, ചിലി, പെറു ടീമുകള്‍ രണ്ട് തവണ വീതവും കൊളംബിയ, ബൊളീവിയ എന്നിവര്‍ ഓരോ തവണയും കിരീടമുയര്‍ത്തിയിട്ടുണ്ട്.

1916ല്‍ ആരംഭിച്ച കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ 46-ാം പതിപ്പാണ് കാനറികളുടെ നാടായ ബ്രസീലില്‍ നടക്കുന്നത്. ലോകത്തെ ഏറ്റവും പഴക്കമേറിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളിലൊന്നാണ് കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പ്. 1916-ല്‍ സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് എന്ന പേരിലാണ് ടൂര്‍ണമെന്റ് ആരംഭിച്ചത്. 1967 വരെ തുടര്‍ച്ചയായ വര്‍ഷങ്ങളിലും ഒന്നിടവിട്ട വര്‍ഷങ്ങളിലുമാണ് ടൂര്‍ണമെന്റ് നടത്തിയിരുന്നത്. 1929-ല്‍ അര്‍ജന്റീനയില്‍ നടന്നശേഷം ആറ് വര്‍ഷം ടൂര്‍ണമെന്റ് മുടങ്ങി. പിന്നീട് 1935-ല്‍ പെറുവിലാണ് ടൂര്‍ണമെന്റ് വീണ്ടും ആരംഭിച്ചത്. പങ്കെടുക്കുന്ന ടീമുകള്‍ പരസ്പരം പോരാടി ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ടീം കിരീടം നേടുകയായിരുന്നു. ആദ്യമെത്തുന്ന ടീമുകള്‍ക്ക് ഓരോ പോയിന്റാണെങ്കില്‍ പ്ലേ ഓഫിലൂടെ ജേതാക്കളെ നിര്‍ണയിക്കുകയായിരുന്നു.

ആദ്യ നാല് പതിപ്പില്‍ അര്‍ജന്റീന, ബ്രസീല്‍, ഉറുഗ്വെ, ചിലി ടീമുകള്‍ മാത്രമേ പങ്കെടുത്തുള്ളു. 1916 മുതല്‍ 1967 വരെയുള്ള കാലത്ത് അര്‍ജന്റീനയാണ് ചാമ്പ്യന്‍ഷിപ്പ് ഏറ്റവും കൂടുതല്‍ ഉയര്‍ത്തിയത്. പന്ത്രണ്ട് തവണ അര്‍ജന്റീന കിരീടമുയര്‍ത്തിയപ്പോള്‍ ഉറുഗ്വെ പതിനൊന്നു പ്രാവശ്യവും തെക്കേ അമേരിക്കയിലെ രാജാക്കന്മാരായി. ബ്രസീല്‍ മൂന്നു തവണയും. 1975 മുതല്‍ സൗത്ത് അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പ് കോപ്പ അമേരിക്ക എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങി. അപ്പോഴും ടൂര്‍ണമെന്റിന്റെ നടത്തിപ്പ് ശൈലിയില്‍ പല മാറ്റങ്ങളുമുണ്ടായി. നാല് വര്‍ഷത്തിലൊരിക്കലായി ടൂര്‍ണമെന്റ്. 75 മുതല്‍ 91 വരെ പത്ത് ടീമുകളാണ് പങ്കെടുത്തത്. 1993 മുതലാണ് കോപ്പ അമേരിക്കന്‍ ടൂര്‍ണമെന്റിന്റെ ഇന്നു കാണുന്ന അവസ്ഥയിലേക്കു മാറിയത്. 1993 മുതല്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 12 ആയി ഉയര്‍ത്തി. കോപ്പ അമേരിക്കയെന്ന പേരിലേക്കു ടൂര്‍ണമെന്റ് മാറിയതില്‍പ്പിന്നെ ബ്രസീല്‍ അഞ്ചു തവണ ചാമ്പ്യന്മാരായപ്പോള്‍ അര്‍ജന്റീനക്ക് രണ്ട് തവണ മാത്രമാണ് കിരീടം നേടാന്‍ കഴിഞ്ഞത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

Samskriti

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

Gulf

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

Astrology

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.