Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സഭയുടെ മുന്നില്‍ മുട്ടിടിച്ചു സര്‍ക്കാര്‍

എഡിറ്റോറിയൽ by എഡിറ്റോറിയൽ
Jun 14, 2019, 04:03 am IST
in Editorial

ഒരു കാര്‍ട്ടൂണിനുമുന്നില്‍ അടിമുടി വിറച്ചുവെറുങ്ങലിച്ചു നില്‍ക്കുകയാണ് അഭിനവ വിപ്‌ളവ, നവോത്ഥാന വീരന്മാരായ കേരളത്തിലെ ഇടതു ഭരണാധികാരികളും താത്വികാചാര്യന്മാരും അവരുടെ സഹയാത്രികരും. ഹിന്ദുവിന്റെ ഭഗവതിയെ നഗ്‌നയായി ചിത്രീകരിച്ചത് ആവിഷ്‌കാര സ്വാതന്ത്ര്യമായി കണ്ടവര്‍, കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ കാര്‍ട്ടൂണിലൂടെ പരിഹസിച്ചതിന്റെ പേരില്‍ കത്തോലിക്കസഭ കണ്ണുരുട്ടിയപ്പോള്‍ പേടിച്ചുപിന്‍മാറുന്നു.

കെ.കെ. സുഭാഷിന്റെ ആ കാര്‍ട്ടൂണിന് പുരസ്‌കാരം പ്രഖ്യാപിച്ച ലളിതകലാ അക്കാദമിയേക്കൊണ്ട് അതു പുനപ്പരിശോധിപ്പിക്കാനുള്ള പുറപ്പാടിലാണിപ്പോള്‍ സര്‍ക്കാര്‍. സ്വയരക്ഷയ്‌ക്കു മാര്‍ഗംകണ്ടെത്താന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നതു സാംസ്‌കാരിക മന്ത്രി എ.കെ. ബാലനാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചു ദിവസേന പ്രഭാഷണം നടത്തുന്നവരുടെ ചുവടുമാറ്റം കണ്ടു പകച്ചുനില്‍ക്കുകയാണ് അക്കാദമി ഭാരവാഹികള്‍. കഴിഞ്ഞവര്‍ഷം കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കപ്പെട്ടപ്പോഴോ അതു പുരസ്‌കാരത്തിനു തെരഞ്ഞെടുത്തപ്പോഴോ ഈ വികാരമൊന്നും ആരിലും കണ്ടിരുന്നുമില്ല. 

പുരസ്‌കാരം പുനപ്പരിശോധിക്കുമെന്ന് അക്കാദമി ചെയര്‍മാന്‍ പറഞ്ഞു കഴിഞ്ഞു. ചെയ്തില്ലെങ്കില്‍ പുനപ്പരിശോധിപ്പിക്കും. കാരണം, കൊമ്പുകുലുക്കുന്നതു ക്രിസ്ത്യന്‍ സഭയാണ്. വ്രണപ്പെടുന്നത് സഭയുടെ വികാരമാണ്. വാള്‍മുനയ്‌ക്കിടയിലൂടെ നടന്നവരൊന്നും സഭയുടെ കണ്‍മുനയ്‌ക്കുമുന്നില്‍ നിവര്‍ന്നുനില്‍ക്കില്ല. അത് അറിയാവുന്നതുകൊണ്ടാണ് സഭ കണ്ണുരുട്ടുന്നതും. സഖാക്കള്‍ക്കു നാണമില്ലേ പുരോഗമനത്തിന്റെയും നവോത്ഥാനത്തിന്റെയും പേരുപറയാന്‍ !  പൊതുവീക്ഷണമില്ലാത്ത നിങ്ങളുടെ നാവില്‍നിന്ന് അതുകേള്‍ക്കുമ്പോള്‍ അറപ്പുതോന്നുന്ന വലിയൊരു സമൂഹം സംസ്ഥാനത്തുണ്ടെന്ന് അനുഭവംകൊണ്ടെങ്കിലും പഠിക്കാന്‍ കഴിയാത്തവര്‍ക്ക് പുരോഗമനമല്ല അടിമത്തമാണ് അലങ്കാരം. ഒരു വിഭാഗത്തെ പുലഭ്യം പറഞ്ഞും ചവിട്ടിമെതിച്ചും മറ്റൊരു വിഭാഗത്തെ വശത്താക്കാമെന്ന വിചിത്രമായ അടവുനയത്തിന്റെ ഫലമാണ് ഇടതുപക്ഷം ചെന്നുപെട്ടിരിക്കുന്ന ഈ അവസ്ഥ. 

സരസ്വതീദേവിയെ നഗ്‌നയായി ചിത്രീകരിച്ച എം.എഫ്. ഹുസൈനെ ക്ഷണിച്ചു വരുത്തി ആദരിച്ചപ്പോള്‍ ആരുടേയും വികാരത്തേക്കുറിച്ച് ഇവരൊന്നും ചിന്തിച്ചില്ലല്ലോ. പറഞ്ഞു ന്യായീകരിച്ചതുപോലെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അംഗീകരിക്കുകയോ കലാകാരനെ ആദരിക്കുകയോ ഒന്നുമായിരുന്നില്ല അന്നു ലക്ഷ്യം. ചിലരുടെ വികാരങ്ങളെ വ്രണപ്പെടുത്തണമെന്നും ആരോടൊക്കെയോ പകവീട്ടണമെന്നുമുള്ള വാശി അതിനുപിന്നിലുണ്ടായിരുന്നു. അതില്‍ ആത്മസുഖം കണ്ടെത്തിയിരുന്നവര്‍ അതു വേണ്ടത്ര ആസ്വദിക്കുകയും ചെയ്തു.

കോളേജ് പിള്ളേര്‍  ഹൈന്ദവവിദ്വേഷം ആഭാസരൂപത്തില്‍ ആഘോഷിച്ചപ്പോഴും ദേവീദേവന്‍മാരെ വരകളിലൂടെ നഗ്‌നരാക്കിയപ്പോഴും അവരെ പുലഭ്യംകൊണ്ടു കുളിപ്പിച്ചപ്പോഴും ഗുരുക്കന്‍മാരടക്കമുള്ളവര്‍ അതില്‍ കണ്ടതും ആവിഷ്‌കാരത്തിന്റെ തിളക്കമായിരുന്നു. ശ്രീനാരായണ ഗുരുദേവനെ കുരിശില്‍ തറച്ചതും സ്വന്തം ഗുരുവിനു കുട്ടിസഖാക്കള്‍ പ്രതീകാത്മകമായി പട്ടട ഒരുക്കിയതും ഇവര്‍ക്ക് ആവഷ്‌കാര സ്വാതന്ത്ര്യമായിരുന്നു. ശിവലിംഗത്തെ അധിക്ഷേപിച്ചവരെ നേരില്‍ക്കണ്ട് അഭിനന്ദിച്ച ജനപ്രതിനിധി നമുക്കുണ്ട്. പാര്‍ട്ടിക്ക് ഇഷ്ടപ്പെട്ടതിനേയൊക്കെ ന്യായീകരിക്കാനും കൊണ്ടാടാനും വെള്ളവും വളവുംനല്‍കി വളര്‍ത്തിയ സാംസ്‌കാരിക നായകരും സഹയാത്രികരും മിണ്ടണമെങ്കില്‍ മേലാവിന്റെ അനുവാദം വേണം. അതുകൊണ്ടാവും ഒരു കാര്‍ട്ടൂണിസ്റ്റിന്റെ കൈകെട്ടിയിട്ടും ഒരു സഹയാത്രികനും സാംസ്‌കാരിക ബുദ്ധിജീവിയും മിണ്ടിക്കേള്‍ക്കാത്തത്. 

ആരുടേയും വികാരത്തെ നോവിക്കണമെന്ന് പറയുന്നില്ല. പക്ഷേ, അവരവരുടെ വികാരവും വിശ്വാസവും എല്ലാവര്‍ക്കും വലുതാണെന്ന തിരിച്ചറിവ് ഭരണം കയ്യാളുന്നവര്‍ക്കു വേണം. അയ്യപ്പഭക്തരെ തല്ലിയോടിക്കുന്നവര്‍, സര്‍ക്കാര്‍ ഭൂമിയിലെ കുരിശിനെ വണങ്ങുന്നത് കാണുമ്പോള്‍ സമൂഹത്തില്‍ അസ്വസ്ഥതയുണ്ടാകുമെന്നു തിരിച്ചറിയാനുള്ള സാമാന്യബുദ്ധി അധികാരക്കസേരയിലിരിക്കുന്നവര്‍ക്കുവേണം. വിഭാഗീയചിന്ത ഇല്ലാത്ത കാഴ്ചപ്പാട് ആദ്യം ഉണ്ടാവേണ്ടതു ഭരണ തലത്തിലാണ്. ശബരിമല പ്രശ്‌നത്തിലെ അമിതാവേശവും ക്ഷേത്രഭരണകാര്യങ്ങളിലെ കടുംപിടുത്തവും എല്ലാം ആരെ സന്തോഷിപ്പിക്കാനായിരുന്നു എന്ന് അതു ചെയ്തവര്‍തന്നെ വ്യക്തമാക്കുകയാണ് ഇത്തരം ഇരട്ടത്താപ്പുകളിലൂടെ. കണ്ടാലറിയാത്തവര്‍ കൊണ്ട് അറിഞ്ഞേ പറ്റൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

News

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

News

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

Kerala

അനവസരത്തില്‍ ജാതിവാലുകള്‍ മുളയ്‌ക്കുന്നത് കോണ്‍ഗ്രസിന് നല്ലതല്ല, വി ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ച് ജിന്റോ ജോണ്‍

ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ബംഗാളില്‍ അധികാരത്തില്‍ വന്ന ശേഷം സുവേന്ദു അധികാരി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നു (ഇടത്ത്) ശ്യാമപ്രസാദ് മുഖര്‍ജി (വലത്ത്)
India

സമ്പന്നജീവിതം ഉപേക്ഷിച്ച് നെഹ്രുവിന്റെ മുസ്ലിംപ്രീണനത്തിനെതിരെ മരിയ്‌ക്കും വരെ പൊരുതി;സുവേന്ദു അധികാരി മാലയിട്ട് ആദരിച്ച ശ്യാമപ്രസാദ് മുഖര്‍ജി ആരാണ്?

പുതിയ വാര്‍ത്തകള്‍

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, കൊച്ചിന്‍ ,തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും നോട്ടീസ്

എപ്പോഴും ജാമ്യം നൽകാനാവില്ല, കുടുംബാംഗങ്ങൾ നോക്കിക്കോളും ; രോഗിയായ അമ്മയെ പരിചരിക്കുന്നതിനായി ഉമർ ഖാലിദിന് കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു

മന്ത്രിമാർക്ക് ഇരിപ്പിടം ഇനിയുമായലില്ല, കിടപ്പാടമായി!! നവീകരിക്കാൻ നാലുകോടി മുടിക്കുന്നു

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളായി, ചെന്നിത്തലയ്‌ക്ക് പമ്പ,കെ മുരളീധരന് സാനഡു

വീട്ടിൽ നിന്ന് പാറ്റകളെ തുരത്താൻ ഏത് ചെടി നടണം?

അമേരിക്ക വീണ്ടും ഇറാനിൽ ബോംബിടുമോ ? ട്രംപിന്റെ പുതിയ മുന്നറിയിപ്പ് യുദ്ധസാധ്യത ഉയർത്തുന്നു

ബാന്ദ്ര ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപമുള്ള 500 അനധികൃത നിർമ്മാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി

ഫിഷറീസ് വകുപ്പ് സിപി ജോണിനോ ഷിബു ബേബി ജോണിനോ നല്‍കണം-ലത്തീന്‍ സഭ

ഇന്ത്യയുമായി ഹെലികോപ്റ്ററുകളും പീരങ്കികളും ഉൾപ്പെടെ 428 മില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന് യുഎസ്

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.