ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ രാഷ്‌ട്രപതി ഭരണം ആറു മാസത്തേക്കു കൂടി ദീര്‍ഘിപ്പിച്ചു. ജൂലൈ മൂന്നു മുതല്‍ ആറു മാസത്തേക്കാണ് ദീര്‍ഘിപ്പിച്ചത്. രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ കേന്ദ്ര മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
2018 ഡിസംബര്‍ 19 മുതല്‍ കശ്മീരല്‍ രാഷ്‌ട്രപതി ഭരണമാണ്. പിഡിപി സഖ്യ സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചതോടെയാണ് സംസ്ഥാനം രാഷ്‌ട്രപതി ഭരണത്തിലായത്. നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനം നടക്കുമെന്നാണ് കരുതുന്നത്. ഓഗസ്റ്റില്‍ അമര്‍നാഥ് തീര്‍ഥാടനം അവസാനിക്കുന്നതോടെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.
















